കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എക്സിറ്റ് പോളുകളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ; ഒരു ഊഹത്തെ പറ്റി മറ്റൊരു ഊഹം പറയേണ്ടതില്ല

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ്പോൾ ഫലങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. എക്സിറ്റ് പോൾ ഫലങ്ങൾ മാറിമറിഞ്ഞ ചരിത്രമുണ്ട്. അതിനാൽ ഫലം വരുന്ന മെയ് 23വരെ കാത്തിരിക്കണം. കേരളത്തിൽ ഇടതുപക്ഷം മികച്ച വിജയം നേടുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

2004ൽ എൻഡിഎയ്ക്ക് ഭരണത്തുടർച്ച ഉണ്ടാകുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിച്ചത്. എന്നാൽ ഫലം വന്നപ്പോൾ കാര്യങ്ങൾ മാറി മറിഞ്ഞു. ഒരു ഊഹത്തെ പറ്റി മറ്റൊരു ഊഹം പറയേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

cm

 കോൺഗ്രസിന്റെ ആത്മവിശ്വാസത്തിന് പിന്നിൽ അഞ്ച് എക്സിറ്റ് പോൾ ഫലങ്ങൾ; വാജ്പേയി മുതൽ കെജ്രിവാൾ വരെ കോൺഗ്രസിന്റെ ആത്മവിശ്വാസത്തിന് പിന്നിൽ അഞ്ച് എക്സിറ്റ് പോൾ ഫലങ്ങൾ; വാജ്പേയി മുതൽ കെജ്രിവാൾ വരെ

കേരളത്തിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഇടതുപക്ഷം സംസ്ഥാനത്ത് വലിയ വിജയം നേടാൻ പോവുകയാണ്. ശബരിമല വിഷയമൊന്നും ഈ തിരഞ്ഞെടുപ്പിൽ ഒരു ഘടകമായിരുന്നില്ല, മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം കള്ളവോട്ട് സ്ഥിരീകരിച്ചതിനെ തുടർന്ന് കേരളത്തിലെ 7 പോളിംഗ് ബൂത്തുകളിൽ റീ പോളിംഗ് നടത്തിയതിനെയും മുഖ്യമന്ത്രി വിമർശിച്ചു. പരാതിയുടെ പേരിൽ റീപോളിംഗ് നടത്തുന്ന കീഴ്വഴക്കമില്ല. കള്ളവോട്ട് നടത്തിയവർക്കെതിരെ നിയമനടപടി എടുക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടന സ്ഥാപനങ്ങളെ കാൽക്കീഴിൽ നിർത്താനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. 12 ദിവസത്തെ യൂറോപ്യൻ സന്ദർശനത്തിന് ശേഷം തിങ്കളാഴ്ച പുലർച്ചെയാണ് മുഖ്യമന്ത്രി മടങ്ങിയെത്തിയത്. യൂറോപ്യൻ സന്ദർശനം കേരളത്തിന് ഏറെ ഗുണം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

2019ൽ എൻഡിഎയ്ക്ക് ഭരണത്തുടർച്ചയുണ്ടാകുമെന്നാണ് അഭിപ്രായ സർവേകൾ പ്രവചിക്കുന്ന്. 365 സീറ്റുകളില‍ വരെ എൻഡിഎ അധികാരത്തിൽ എത്തിയേക്കുമെന്നാണ് ഇന്ത്യാ ടുഡേ സർവേയിൽ പറയുന്നത്. കേരളത്തിൽ യുഡിഎഫിന് മുൻതൂക്കമെന്നാണ് മനോരമ, മാതൃഭൂമി സർവേകളിൽ പറയുന്നത്. 13 മുതൽ 15 വരെ സീറ്റുകൾ ഇടതുപക്ഷത്തിന് ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Kerala CM Pinarayi Vijayan on exit poll results
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X