Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഉപേക്ഷിക്കാന്‍ തീരുമാനിച്ച ഒരു പദ്ധതി കൂടി ഈ സര്‍ക്കാറിന്‍റെ ഇച്ഛാശക്തിയില്‍ സാധ്യമായിരിക്കുന്നു'

തിരുവനന്തപുരം: ഇടമൺ- കൊച്ചി പവർ ഹൈവേ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നാടിന് സമര്‍പ്പിക്കും. എതിര്‍പ്പുയര്‍ത്തിയവരെ വിശ്വാസത്തിലെടുത്തും മതിയായ നഷ്ടപരിഹാരം നൽകിയുമാണ് ഇടമൺ- കൊച്ചി പവർ ഹൈവേ സർക്കാർ പൂർത്തിയാക്കുന്നത് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ഉപേക്ഷിക്കാൻ തീരുമാനിച്ച ഒരു പദ്ധതി കൂടി ഈ സർക്കാരിന്റെ ഇച്ഛാശക്തിയിൽ സാധ്യമായിരിക്കുന്നു. എതിര്‍പ്പുയര്‍ത്തിയവരെ വിശ്വാസത്തിലെടുത്തും മതിയായ നഷ്ടപരിഹാരം നൽകിയുമാണ് ഇടമൺ- കൊച്ചി പവർ ഹൈവേ സർക്കാർ പൂർത്തിയാക്കുന്നത്.

kseb

447 ടവറുകളില്‍ 351 എണ്ണവും പൂർത്തീകരിച്ചത് ഈ സർക്കാരിന്റെ കാലത്ത്.148 കിലോ മീറ്ററില്‍ 138 കിലോ മീറ്റര്‍ ലൈനും മൂന്നേകാല്‍ വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി. സംസ്ഥാനത്തിന്റെ വികസനത്തിന് വൻ കുതിപ്പേകുന്ന സ്വപ്ന പദ്ധതിയാണ് തിങ്കളാഴ്ച നാടിന് സമർപ്പിക്കുന്നത്.

ഗെയിൽ പൈപ്പ് ലൈൻ, ദേശീയപാതാ വികസനം, ജലപാതാ വികസനം, ദിർഘകാലം മുടങ്ങി കിടന്ന സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതികൾ പലതും സാക്ഷാത്ക്കരിക്കപ്പെടുകയാണ്. പദ്ധതികൾ മുടങ്ങിക്കിടക്കാനുള്ളതല്ല, പൂർത്തിയാക്കാനുള്ളതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+