കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഉപേക്ഷിക്കാന്‍ തീരുമാനിച്ച ഒരു പദ്ധതി കൂടി ഈ സര്‍ക്കാറിന്‍റെ ഇച്ഛാശക്തിയില്‍ സാധ്യമായിരിക്കുന്നു'

Google Oneindia Malayalam News

തിരുവനന്തപുരം: ഇടമൺ- കൊച്ചി പവർ ഹൈവേ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നാടിന് സമര്‍പ്പിക്കും. എതിര്‍പ്പുയര്‍ത്തിയവരെ വിശ്വാസത്തിലെടുത്തും മതിയായ നഷ്ടപരിഹാരം നൽകിയുമാണ് ഇടമൺ- കൊച്ചി പവർ ഹൈവേ സർക്കാർ പൂർത്തിയാക്കുന്നത് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ഉപേക്ഷിക്കാൻ തീരുമാനിച്ച ഒരു പദ്ധതി കൂടി ഈ സർക്കാരിന്റെ ഇച്ഛാശക്തിയിൽ സാധ്യമായിരിക്കുന്നു. എതിര്‍പ്പുയര്‍ത്തിയവരെ വിശ്വാസത്തിലെടുത്തും മതിയായ നഷ്ടപരിഹാരം നൽകിയുമാണ് ഇടമൺ- കൊച്ചി പവർ ഹൈവേ സർക്കാർ പൂർത്തിയാക്കുന്നത്.

kseb

447 ടവറുകളില്‍ 351 എണ്ണവും പൂർത്തീകരിച്ചത് ഈ സർക്കാരിന്റെ കാലത്ത്.148 കിലോ മീറ്ററില്‍ 138 കിലോ മീറ്റര്‍ ലൈനും മൂന്നേകാല്‍ വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി. സംസ്ഥാനത്തിന്റെ വികസനത്തിന് വൻ കുതിപ്പേകുന്ന സ്വപ്ന പദ്ധതിയാണ് തിങ്കളാഴ്ച നാടിന് സമർപ്പിക്കുന്നത്.

രമേശ് ജാര്‍ക്കിഹോളിയെ പൂട്ടാന്‍ സഹോദരനെ രംഗത്തിറക്കി കോണ്‍ഗ്രസ്; മുന്‍ ബിജെപി നേതാവും പട്ടികയില്‍രമേശ് ജാര്‍ക്കിഹോളിയെ പൂട്ടാന്‍ സഹോദരനെ രംഗത്തിറക്കി കോണ്‍ഗ്രസ്; മുന്‍ ബിജെപി നേതാവും പട്ടികയില്‍

ഗെയിൽ പൈപ്പ് ലൈൻ, ദേശീയപാതാ വികസനം, ജലപാതാ വികസനം, ദിർഘകാലം മുടങ്ങി കിടന്ന സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതികൾ പലതും സാക്ഷാത്ക്കരിക്കപ്പെടുകയാണ്. പദ്ധതികൾ മുടങ്ങിക്കിടക്കാനുള്ളതല്ല, പൂർത്തിയാക്കാനുള്ളതാണ്.

പൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്പൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

English summary
Pinarayi Vijayan on idaman-kochi power highway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X