കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇടപെടില്ല: മുഖ്യമന്ത്രി

Google Oneindia Malayalam News

ദില്ലി; മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇടപെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തകര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനുള്ള അവകാശമുണ്ട്. എന്നാല്‍ ഇരുകൂട്ടരും പരസ്പരം ഏറ്റുമുട്ടേണ്ടവരല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോഴുള്ളത് വെറും ക്രമസമാധാന പ്രശ്‌നമല്ല. കോടതിയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. കോടതിക്കുള്ളിലെ കാര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാറിന് പരിമിതികളുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചര്‍ച്ചയ്ക്ക് ശഷം വലിയ സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. പക്ഷെ ഇരുവരും ഉപയോഗിക്കുന്ന വാക്കുകള്‍ കഠിനമാണെന്നും അദ്ദേഹം പറഞ്ഞു.

ഇടപെടില്ല

ഇടപെടില്ല

ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കിയ സംഭവത്തില്‍ ഇടപെടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തര്‍ക്കമില്ല

തര്‍ക്കമില്ല

മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള അവകാശമുണ്ടെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഇരുകൂട്ടരും പരസ്പരം ഏറ്റുമുട്ടേണ്ടവരല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വികാരത്തിന് അടിമപ്പെട്ടു

വികാരത്തിന് അടിമപ്പെട്ടു

മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും ഉപയോഗിക്കുന്ന വാക്കുകള്‍ കഠിനമാണ്. രണ്ട് കൂട്ടരും വികാരഭരിതരാണ്. വികാരത്തിനടിമപ്പെടുന്നതിന്റെ പ്രശ്‌നങ്ങളുണ്ടെന്നും പിണറായി പറഞ്ഞു.

കോടതി നിലപാട്

കോടതി നിലപാട്

ഇപ്പോഴുള്ളത് ക്രമസമാധാന പ്രശ്‌നമല്ല. കോടതിയുമായ ബന്ധപ്പെട്ട പ്രശ്‌നമാണ്. കോടതിക്കുള്ളിലെ പ്രശ്‌നത്തില്‍ സര്‍ക്കാറിന് ഇടപെടുന്നതിന് പരിമിതികളുണ്ട്

നടക്കാന്‍ പാടില്ലാത്തത്

നടക്കാന്‍ പാടില്ലാത്തത്

ഹൈക്കോടതിയുടെ കവാടത്തിന് മുന്നില്‍ നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളാണ് നടന്നത്. ഇത് ഹൈക്കോടതിക്ക് അങ്കലാപ്പ് ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് കോടതി ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു

ഇടപെടും

ഇടപെടും

മാധ്യമപ്രവര്‍ത്തകരെ അവരുടെ ജോലിയില്‍ നിന്നും വിലക്കാന്‍ സാധിക്കില്ല. അതുകൊണ്ട് ഈക്കാര്യത്തില്‍ ഹൈക്കോടതി ഫലപ്രദമായി ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പിണറായി പറഞ്ഞു.

English summary
Pinarayi Vijayan on media-court issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X