പ്രതിപക്ഷത്തിന് മറുപടി; വനിതാ മതിലിന് സര്‍ക്കാരിന്റെ പണം ഉപയോഗിക്കില്ല, പക്ഷേ...
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരന്റെ നേതൃത്വത്തിൽ വനിത മതിലിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോൺഗ്രസും രംഗത്ത് വന്നിരുന്നു. വനിത മതിലിന് സർക്കാർ പണം ഉപയോഗിക്കുന്നതിനെതിരെയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. എന്നാൽ വനിത മതിലിന് സർക്കാർ പണം ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
'നാം മുന്നോട്ട്' പ്രതിവാര സംവാദ പരിപാടിയില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വനിതാ മതിലിന് സര്‍ക്കാരിന്റെ പണം ഉപയോഗിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി വനിതാ മതിലിനായി സര്‍ക്കാര്‍ ആശയ പ്രചാരണം നടത്തുമെന്ന് വ്യക്തമാക്കിയത്. ഇരുട്ടിനെതിരെയുള്ള വെളിച്ചത്തിന്റെ ആശയമാണത്. അതിന് മതിയായ പ്രചാരണം നല്‍കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ സംവിധാനങ്ങളും പണവും ചെലവഴിക്കുന്നത് സംബന്ധിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചീഫ് സെക്രട്ടറിക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന വന്നത്. വനിതാ മതിലിലേക്ക് മുഖ്യമന്ത്രി എല്ലാവരെയും ക്ഷണിച്ചു. വനിതാ മതില്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം പരിപാടിയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications