കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രം കുറിച്ച് പിണറായി വിജയന്‍; ലണ്ടന്‍ ഓഹരി കേരള മുഖ്യമന്ത്രി വ്യാപാരത്തിന് തുറന്നു കൊടുത്തു

Google Oneindia Malayalam News

ലണ്ടന്‍: വ്യാപാരത്തിനായി ലണ്ടൻ ഓഹരി വിപണി തുറന്ന് കൊടുത്തതിലൂടെ ചരിത്രം കുറിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ക്ഷണ പ്രകാരം ഇത്തരമൊരു ചടങ്ങിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ലണ്ടൻ ഓഹരി വിപണിയിൽ കിഫ്ബി ഓഹരികൾ ലിസ്റ്റ് ചെയ്യുന്നതിനും ഇന്ന് തുടക്കമായി. ലണ്ടൻ ഓഹരി വിപണിയിൽ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാന തല സ്ഥാപനം എന്ന പദവിക്ക് കിഫ്ബിയും അര്‍ഹമായി.

<strong>ബിജെപിക്കും 'തലവേദനയായി' പിസി ജോര്‍ജ്; രൂക്ഷവിമര്‍ശനവുമായി നേതാക്കള്‍, ശൈലി ബിജെപിക്ക് ചേര്‍ന്നതല്ല</strong>ബിജെപിക്കും 'തലവേദനയായി' പിസി ജോര്‍ജ്; രൂക്ഷവിമര്‍ശനവുമായി നേതാക്കള്‍, ശൈലി ബിജെപിക്ക് ചേര്‍ന്നതല്ല

ഓഹരി വിപണി തുറക്കൽ ചടങ്ങിൽ മുഖ്യമന്ത്രിയോടൊപ്പം ധനകാര്യമന്ത്രി തോമസ് ഐസകും ചീഫ് സെക്രട്ടറി ടോം ജോസിനെയും കിഫ്ബി സി.ഇ.ഒ. ഡോ. കെ.എം. എബ്രഹാം എന്നിവരും പങ്കെടുത്തു. നേരത്തെ ഇന്ത്യയില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ വിപണി തുറക്കല്‍ ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഒരു ഇന്ത്യന്‍ സംസ്ഥാനത്തെ മുഖ്യമന്ത്രി ആദ്യമായി ഈ ചടങ്ങളില്‍ പങ്കെടുക്കുന്നത്.

pinarayi

<strong>മൂന്ന് നിയോജക മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കുതിച്ചുയരും; ചാഴിക്കാടന്‍റെ വിജയം 50000 ലേറെ വോട്ടിന്:യുഡിഎഫ്</strong>മൂന്ന് നിയോജക മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കുതിച്ചുയരും; ചാഴിക്കാടന്‍റെ വിജയം 50000 ലേറെ വോട്ടിന്:യുഡിഎഫ്

ദേശീയപാതാ അതോറിറ്റിയും എൻറ്റിപിസി.യും ബോണ്ടുകൾ പുറപ്പെടുവിച്ചപ്പോഴായിരുന്നു കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്ഗരിയേയും പീയൂഷ് ഗോയലിനേയും ലണ്ടന്‍ ഓഹരി വിപണി തുറ ക്കലല്‍ ചടങ്ങിലേക്ക് ക്ഷണിച്ചത്. ലണ്ടൻ സ‌്റ്റോക്ക‌് എക‌്സ‌്ചേഞ്ചിലെ ചടങ്ങിനുപിന്നാലെ മോണ്ട‌്കാം റോയൽ ലണ്ടൻ ഹൗസ‌് ഹോട്ടലിൽ ഇന്ത്യൻ സമയം രാത്രി 7.30ന‌് (പ്രാദേശിക സമയം ഉച്ചകഴിഞ്ഞ‌് മൂന്നിന്) പിണറായി വിജയൻ കെഎസ‌്എഫ‌്ഇയുടെ യൂറോപ്യൻ പ്രവാസി ചിട്ടി ഉദ‌്ഘാടനംചെയ്യും.

English summary
pinarayi vijayan open london stock exchange
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X