Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയെ വിഎസ് അഴിമതിക്കാരനാക്കി, ഇപ്പോള്‍ കൊലയാളിയാക്കാന്‍ ശ്രമം!!!

ആലപ്പുഴ: വിഎസ് അഅച്യുതാനന്ദനെതിരെയുള്ള വിചാരണ തന്നെയാണ് സിപിഎം സംസ്ഥാന സമ്മേളനത്തിലെ പ്രധാന അജണ്ട. പത്രസമ്മേളനം വിളിച്ച് വിഎസിനെതിരെയുള്ള പ്രമേയം വായിച്ച പിണറായി വിജയന്‍ തയ്യാറാക്കിയ സംഘടനാ റിപ്പോര്‍ട്ടിലും വിഎസിനെതിരെയുള്ള കുറ്റങ്ങള്‍ അക്കമിട്ട് പറയുന്നുണ്ട്.

തനിക്ക് വ്യക്തിപരമായി വിഎസിനോടുള്ള പ്രശ്‌നങ്ങള്‍ പോലും റിപ്പോര്‍ട്ട് അവതരണ വേളയില്‍ പിണറായി വിജയന്‍ പ്രകടിപ്പിച്ചു എന്നാണ് വാര്‍ത്തകള്‍. തന്നെ അഴിമതിക്കാരനാക്കാന്‍ ശ്രമിച്ചിരുന്നവര്‍ ഇപ്പോള്‍ കൊലപാതകി ആക്കാനാണ് ശ്രമിക്കുന്നതെന്നാണ് പിണറായി പറഞ്ഞതത്രെ.

Pinarayi Vijayan

ലാവലിന്‍ കേസില്‍ പിണറായി വിജയനെ ലക്ഷ്യമിട്ട് വിഎസ് നടത്തിയ നീക്കങ്ങളും ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിഎസ് ഇപ്പോഴും തുടരുന്ന നിലപാടും ആണ് പിണറായി വിജയന്‍ ഉദ്ദേശിച്ചത്. പിണറായി വിജയന്റെ ഇത്തരത്തിലുള്ള പ്രസംഗം സമ്മേളന പ്രതിനിധികളെപോലും ആശ്ചര്യപ്പെടുത്തിയതായാണ് വിവരം.

ഇക്കാര്യങ്ങളൊന്നും സമ്മേളനത്തില്‍ പറയാന്‍ ഉദ്ദേശിച്ചിരുന്നതല്ലെന്നും പിണറായി പറഞ്ഞുവത്രെ. എന്നാല്‍ സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ തനിക്ക് പറയാനുള്ള അവസാന അവസരം എന്നതുകൊണ്ടാണ് ഇതെല്ലാം പറഞ്ഞതെന്നും പിണറായി പറഞ്ഞുവത്രെ.

56 പേജുള്ള റിപ്പോര്‍ട്ടില്‍ 52 സ്ഥലത്ത് വിഎസിനെ വിമര്‍ശിക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍. വിഎസ് നടത്തിയ അച്ചടക്ക ലംഘനങ്ങളാണ് ഇതില്‍ പ്രതിപാദിക്കുന്നത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും വിഎസിനെ സംസ്ഥാന സമിതിയില്‍ നിന്ന് ഴിവാക്കാന്‍ കേന്ദ്ര നേതൃത്വം അനുവദിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+