കണ്ണൂരിലെ ബോംബ് സ്ഫോടനങ്ങള്‍: കർശന നടപടിയെന്ന് പിണറായി, സിപിഎമ്മിന് ചിഹ്നം ബോംബ് മതിയെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: തലശ്ശേരി എരഞ്ഞോളിയില്‍ വയോധികന്റെ മരണത്തിന് ഇടയാക്കിയ ബോംബ് സ്ഫോടനത്തില്‍ നിയമസഭയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് മികച്ച നിലയിലുള്ള സമാധാന അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. എന്നാല്‍ നമ്മുടെ സമൂഹത്തില്‍ ബോംബ് നിർമ്മിക്കുന്ന പ്രക്രിയ ഉണ്ടായിരിക്കുന്നു. അതിനോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും സർക്കാർ സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സണ്ണി ജോസഫ് എംഎല്‍എയുടെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
നേരത്തേയുണ്ടായ പാനൂരിലെ സംഭവത്തിലും കർക്കശമായ നടപടിയാണ് എടുത്തത്. വളരെ പ്രായമുള്ള ഒരാള്‍ മരണപ്പെടുന്ന സ്ഥിതിയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ്. പൊലീസ് വളരെ പ്രാധാന്യത്തോടെയാണ് ഈ സംഭവം അന്വേഷിക്കുന്നത്. എവിടുന്നാണ് ഇത്തരമൊരു ബോംബ് അവിടെ എത്തിച്ചേർന്നതുള്‍പ്പെടെ പൊലീസ് അന്വേഷിച്ച് വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടാകുമ്പോള്‍ അവിടെ ആളുകള്‍ ഓടിക്കൂടുന്നത് സ്വാഭാവികമാണ്. അതിനെ തെളിവ് നശിപ്പിക്കാനാണെന്ന് വ്യാഖ്യാനിക്കേണ്ട കാര്യമില്ല. പൊലീസും അവിടെ വേഗത്തില്‍ തന്നെ എത്തിയിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ തെളിവ് നശിപ്പിക്കുന്ന നടപടി നാട്ടുകാർ സ്വീകരിച്ചിട്ടില്ല. അതിന് അങ്ങനെ കഴിയുകയുമില്ല. ഏതെങ്കിലും ഒരു കൂട്ടർ മാത്രമല്ല, എല്ലാകൂട്ടരും ആ പ്രദേശത്തേക്ക് ഒടിയെത്തും. അങ്ങനെ അവിടേയും ആളുകള്‍ എത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആരും തെളിവൊന്നും നശിപ്പിച്ചിട്ടില്ല.
തലശ്ശേരി സഹകരണ ആശുപത്രി എന്ന് പറയുന്നത് എല്ലാവരേയും ചികിത്സിക്കുന്ന കേന്ദ്രമാണ്. സി പി എമ്മുകാർ മാത്രമല്ല അവിടെ ചികിത്സയ്ക്ക് എത്തുന്നത്. അതിനെ മോശപ്പെടുത്തുന്ന പ്രസ്താവനകള്‍ ശരിയല്ല. ഇന്ദിരാഗാന്ധി ആശുപത്രിയില്‍ കോണ്‍ഗ്രസുകാരെ മാത്രമാണോ ചികിത്സിക്കുന്നത്. തലശ്ശേരി സഹകരണ ആശുപത്രി മികച്ച ചികിത്സ നല്‍കുന്ന ഒരു ആശുപത്രിയാണ്, അല്ലാതെ കുറ്റവാളികള്‍ക്ക് സംരക്ഷണം നല്‍കുന്ന കേന്ദ്രമല്ല.
ബോംബ് നിര്‍മാണവും മറ്റും നടത്തുന്നവര്‍ക്ക് എതിരായി മുഖം നോക്കാതെ നടപടി എടുക്കാനും സംഭവങ്ങള്‍ അമര്‍ച്ച ചെയ്യാനും ശക്തമായ നടപടി സ്വീകരിക്കാനുള്ള നിർദേശം പൊലീസ് ഡി ജി പിക്ക് നല്‍കിയിട്ടുണ്ട്. സ്ഫോടക വസ്തുക്കളുടെ നിര്‍മാണവും മറ്റും തടയുന്നതിന് ശക്തമായ പരിശോധന നടത്തി വരുന്നു. ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവയെ ഉള്‍പ്പെടുത്തി വ്യാപകമായ വാഹന പരിശോധനകളും നടത്തി വരികയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം മുഖ്യമന്ത്രിയും സി പി എമ്മും ഏത് യുഗത്തിലാണ് ജീവിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. കുടില്‍ വ്യവസായം പോലെ പാർട്ടി ഗ്രാമങ്ങളില്‍ ബോംബ് ഉണ്ടാക്കുകയാണ്. എത്ര നിരപരാധികള്‍ കൊല്ലപ്പെട്ടു, കുട്ടികള്‍, ആക്രി പെറുക്കാന്‍ വന്നവർ, സ്വന്തം പാർട്ടിക്കാർ തന്നെ കൊല്ലപ്പെട്ടില്ലേ. എത്ര പേർക്ക് പരിക്കേറ്റുവെന്നും വിഡി സതീശന്‍ ചോദിച്ചു.
ദുരൂഹ സാഹചര്യത്തില്‍ സ്റ്റീല്‍ പാത്രങ്ങള്‍ കണ്ടാല്‍ തുറന്ന് നോക്കരുതെന്ന നിർദേശം സർക്കാർ കണ്ണൂരിലെ ജനങ്ങള്‍ക്ക് നല്‍കണം. നിങ്ങള്‍ ആർക്കെതിരെയാണ് ബോംബുണ്ടാക്കുന്നത്. രണ്ട് പാർട്ടി ഗ്രാമങ്ങള്‍ തമ്മിലുണ്ടായ സംഘർഷത്തിന്റെ ഭാഗമായിട്ടാണ് അവിടെ ബോംബുണ്ടാക്കിയത്. ഇതെല്ലാം അങ്ങാടിപ്പാട്ടായ കാര്യമാണ്. സി പി എമ്മിന്റെ നേതാക്കന്മാർ തന്നെ പ്രോല്‍സാഹിപ്പിക്കുന്ന ക്രിമിനല്‍ സംഘമാണ് ഇതെന്നും വിഡി സതീശന്‍ പറഞ്ഞു.
സി പി എമ്മിന് ചിഹ്നം പോയാല്‍ എ കെ ബാലന്‍ പറഞ്ഞത് പോലെ ഈനാംപേച്ചിയും മരപ്പട്ടിയും വേണ്ട ബോംബ് മതിയെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചുകൊണ്ട് സണ്ണി ജോസഫ് എം എൽ എയും പരിഹസിച്ചു.
അതേസമയം, ക്രിമിനലുകളെ കേരള പോലീസില്‍ വച്ചുപൊറുപ്പിക്കില്ല എന്നതാണ് സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. മികച്ച ക്രമസമാധാന പാലനശേഷി, കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിലും തടയുന്നതിലുമുള്ള മികവ്, ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പൊതുജനസേവനം നടത്താനുള്ള പ്രാപ്തി, മയക്കുമരുന്ന് വ്യാപനം തടയുന്നതിലുള്ള ആര്‍ജ്ജവം എന്നിവയെല്ലാം ഇന്നത്തെ കേരള പോലീസിന്‍റെ പ്രത്യേകതകളാണ്. ഈ നിലയില്‍ പ്രകടമായ മാറ്റം ഇന്ന് കേരള പോലീസില്‍ ദൃശ്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ജനസൗഹൃദ സേവനം ഉറപ്പാക്കി കേരള പോലീസ് മുന്നേറുമ്പോഴും ഏതാനും ചില ഉദ്യോഗസ്ഥര്‍ സേനയുടെ വിശ്വാസ്യത കളങ്കപ്പെടുത്തുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ക്രിമിനല്‍ വാസനകളുള്ള ഇത്തരം ഉദ്യോഗസ്ഥരെ ഘട്ടം ഘട്ടമായി സേനയില്‍ നിന്നും പുറത്താക്കുന്നതിന് ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.
ക്രിമിനല്‍ കേസ്സുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്ത് ക്രിമിനല്‍ നിയമപ്രകാരമുള്ള നടപടികളും വകുപ്പുതല നടപടികളും സ്വീകരിക്കുന്നുണ്ട്. കുറ്റകൃത്യങ്ങളുടെ ഗൗരവത്തിന്‍റെ അടിസ്ഥാനത്തില്‍ ശിക്ഷാ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. അപ്രകാരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ 108 ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍നിന്നും നീക്കം ചെയ്തിട്ടുണ്ട്. വിവിധ ശ്രേണിയിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടികള്‍ തുടര്‍ന്നുവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
-
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്?












Click it and Unblock the Notifications