Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാനലുകളെ എനിക്കറിയാം, എന്തൊക്കെ കാണിക്കുമെന്നും; തോന്നലുകള്‍ തിരുത്തില്ലെന്ന് പിണറായി

തിരുവനന്തപുരം: സ്വാശ്രയ സമരത്തിനിടെ കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയതിന് പിന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചാനലുകളെ എനിക്കറിയാം, എന്തൊക്കെ കാണിക്കുമെന്നും അറിയാം. കരിങ്കൊടി വീശാന്‍ ആളെകൂട്ടാനും മടിക്കില്ലെന്നും ചാനലുകളെ പരിഹസിച്ച് പിണറായി വിജയന്‍ പറഞ്ഞു.

എന്റെ തോന്നലുകളാണ് പറഞ്ഞത്, അതിനിയും പറയും. ഖേദം പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. മുഖ്മന്ത്രി കസേരയില്‍ പല മഹാന്മാരും ഇരുന്നിട്ടുണ്ടാകും. എനിക്ക് എന്റെ പോലെ പെരുമാറാനേ സാധിക്കൂ. കരിങ്കൊടി വീശിയത് തങ്ങളാണെന്ന് കെഎസ്‌യു അവകാശപ്പെടുന്നതില്‍ തര്‍ക്കമില്ല. പക്ഷെ എനിക്ക് മാധ്യമപ്രവര്‍ത്തകരെ ശരിക്കറിയാമെന്നും പിണറായി തുറന്നടിച്ചു.

pinarayi vijayan

താനൊരിക്കലും മാധ്യമങ്ങള ആകെ ആക്ഷേപിച്ചിട്ടില്ല. ശനിയാഴ്ച സെക്രട്ടേറിയറ്റില്‍ നിന്ന് മടങ്ങവേ ഏഷ്യാനെറ്റും മറ്റൊരു ചാനലും അവിടെ വന്ന് കണ്ടു. അപ്പോള്‍ തോന്നിയത് താന്‍ നിയമസഭയില്‍ പറഞ്ഞു. കഠിനമായ വിമര്‍ശനങ്ങളെ നേരിട്ടപ്പോഴും താന്‍ മാധ്യമങ്ങളെ അടച്ചാക്ഷേപിച്ചിട്ടില്ല. അത്രയേറെ മാധ്യമങ്ങള്‍ എന്നെ ആക്രമിച്ചിട്ടുണ്ട്. പക്ഷെ ഒരിക്കലും മാധ്യമങ്ങള്‍ക്കെതിരെ താന്‍ അഭിപ്രായം പറഞ്ഞിട്ടില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

സ്വാശ്രയമാനേജ്‌മെന്റ് പ്രശ്‌നത്തിലെ സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ ഇടപെടലിലൂടെ വിദ്യാര്‍ത്ഥികളുടെ ഫീസ് കുറയ്ക്കാനായി. കൂടുതല്‍ കുട്ടികള്‍ക്ക് കുറഞ്ഞ ഫീസിന്റെ ആനുകൂല്യം കിട്ടുന്നത് എതിര്‍ക്കുന്നതെന്തിനാണ്. മെറിറ്റ് സീറ്റുകളുടെ എണ്ണം കൂടി, ഫീസ് കുറഞ്ഞു. വിദ്യാര്‍ത്ഥികളുടെ താല്‍പര്യമാണ് സര്‍ക്കാര്‍ സംരക്ഷിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴ വാങ്ങാനാവാത്തതിന്റെ അസ്വസ്ഥതയാണ് യുഡിഎഫിന്റെ പ്രതിഷേധത്തിന് പിന്നില്‍. സ്വാശ്രയ മാനേജുമെന്റുകള്‍ക്ക് വേണ്ടിയാണ് അവരുടെ സമരമെന്നും പിണറായി ആരോപിച്ചു. ജനപിന്തുണയില്ലാത്ത സമരമാണ് യുഡിഎഫ് നടത്തുന്നത്. സ്വാശ്രയ പ്രശ്‌നം ചര്‍ച്ചയാകരുതെന്നാണ് അവരുടെ ആഗ്രഹം. നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയിട്ടും പ്രതിപക്ഷം സഭ സ്തംഭിപ്പിപ്പിച്ചു. സ്വാശ്രയ സമരത്തിന് ജനപിന്തുണ ലഭിക്കാഞ്ഞതോടെ നിയമസഭയില്‍ പ്രശ്‌നമുണ്ടാക്കി ശ്രദ്ധനേടാനാണ് ശ്രമം.

ഹര്‍ത്താലിനെതിരെ ബില്‍ കൊണ്ടുവന്ന രമേശ് ചെന്നിത്തല ഹര്‍ത്താല്‍ അഹ്വാനവുമായി ഇറങ്ങിയത് അത്ഭുതപ്പെടുത്തുന്നു. വെബ്‌സൈറ്റിലൂടെ ഹര്‍ത്താലിനെപ്പറ്റി പൊതുജനാഭിപ്രായം ശേഖരിച്ചവരാണ്. ഇപ്പോള്‍ കാണിക്കുന്നത് ഇരട്ടത്താപ്പാണ്. യുഡിഎഫ് സമരത്തെ പൊതുജനം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് സമരത്തിനെതിരെ പോലീസ് മുറ പ്രയോഗിച്ചിട്ടില്ല. സമരം നടന്നപ്പോള്‍ ഗ്രനേഡ് ഉപയോഗിച്ചിട്ടുണ്ട്. സമര പന്തലിലേക്ക് ഗ്രനേഡ് എറിഞ്ഞിട്ടില്ല. പുക വന്നിട്ടുണ്ടാകും. ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടാല്‍ ചര്‍ച്ച ചെയ്യും. ഫീസ് ഘടനയില്‍ ഒരു മാറ്റവും ഉണ്ടാകില്ല. സമരം തുടങ്ങുന്നതിന് മുന്നേ അത് അവസാനിപ്പിക്കുന്നതെങ്ങനെയെന്നും ആലോചിക്കണമായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Read Also: കേരളത്തിന് ആശ്വാസം: മെഡിക്കല്‍ പ്രവേശനത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി

Read Also: പിണറായി പറഞ്ഞത് പച്ചക്കള്ളം : കരിങ്കൊടി കാണിച്ചത് കെഎസ്‌യു, പുറത്തിറക്കിയത് ശബരിനാഥ് എംഎല്‍എ...

Read Also: മാധ്യമങ്ങളെ ഒറ്റപ്പെടുത്താന്‍ ചില 'കേന്ദ്ര'ങ്ങളില്‍ നീക്കം; പിണറായിക്കെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+