കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധാര്‍ഷ്ട്യമെങ്കില്‍ അത് തുടരും; ശബരിമലയിലും നവോത്ഥാനത്തിലും നിലപാടിലുറച്ച് പിണറായി

Google Oneindia Malayalam News

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് ശൈലി മാറ്റുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി ആരും മറന്നുകാണില്ല. തന്റെ ശൈലിയില്‍ ഒരു മാറ്റവും ഉണ്ടാവില്ലെന്നാണ് പിണറായി വിജയന്‍ അന്ന് പറഞ്ഞത്.

ശബരിമല: വഞ്ചിച്ചാല്‍ ആര്‍എസ്എസിനെതിരെയും സ്ത്രീകള്‍ തെരുവിലിറങ്ങി നാമജപ സമരം നടത്തുമെന്ന് പത്മപിള്ളശബരിമല: വഞ്ചിച്ചാല്‍ ആര്‍എസ്എസിനെതിരെയും സ്ത്രീകള്‍ തെരുവിലിറങ്ങി നാമജപ സമരം നടത്തുമെന്ന് പത്മപിള്ള

ശബരിമല വിഷയത്തിലും നിലപാടില്‍ ഒരു മാറ്റവും ഉണ്ടാവില്ലെന്നാണ് ഇപ്പോള്‍ പിണറായി വിജയന്‍ നിയമസഭയില്‍ ആവര്‍ത്തിച്ചിരിക്കുന്നത്. നവോത്ഥാന സംരക്ഷണത്തിനായി നിലകൊള്ളും എന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. പുരുഷന് ലഭിക്കുന്ന എല്ലാ അവകാശങ്ങളും സ്ത്രീയ്ക്കും ലഭിക്കണം. ഇങ്ങനെ പറയുന്നത് ധാര്‍ഷ്ട്യമാണെങ്കില്‍ ആ ധാര്‍ഷ്ട്യം തുടരുക തന്നെ ചെയ്യും എന്നാണ് പിണറായി വിജയന്‍ പറഞ്ഞത്.

Pinarayi Vijayan

വര്‍ഗ്ഗീയതയ്‌ക്കെതിരെ ഉള്ള പ്രതിരോധത്തില്‍ മുന്നില്‍ തന്നെ നില്‍ക്കുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. വര്‍ഗ്ഗീയ ശക്തികള്‍ക്ക് മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കാന്‍ താന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗ്ഗീയതയ്‌ക്കെതിരെയുള്ള പോരാട്ടം തന്നില്‍ അര്‍പിതമായ കര്‍ത്തവ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗ്ഗീയത വീഴും വികസനം വാഴും എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു ഇത്തവണ ഇടതുപക്ഷം തിരഞ്ഞെടുപ്പിനെ നേരിട്ടത്. ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് സര്‍ക്കാര്‍ അനുകൂല നിലപാടായിരുന്നു സ്വീകരിച്ചത്. ഇത് ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും നേതൃത്വത്തിലുള്ള വലിയ സമരങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ആലപ്പുഴയില്‍ ഒഴികെ ബാക്കി 19 മണ്ഡലങ്ങളിലും ഇടതുപക്ഷം പരാജയപ്പെട്ടു.

തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേരിട്ട പരാജയത്തെ ഗൗരവത്തോടെയാണ് കാണുന്നത്. ഇത് താത്കാലികമായ ഒരു തിരിച്ചടിമാത്രമാണ്. ദേശീയതലത്തിലെ പ്രത്യേക സാഹചര്യത്തില്‍ ഇടതുപക്ഷത്തിനൊപ്പം നിന്ന ഒരു വിഭാഗത്തെ കോണ്‍ഗ്രസ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. മുസ്ലീം ലീഗ് തീവ്രവാദ സ്വഭാവമുള്ളവരെ പ്രചാരണത്തിന് ഉപയോഗിച്ചു എന്ന ആരോപണവും പിണറായി വിജയന്‍ ഉയര്‍ത്തി.

English summary
Pinarayi Vijayan re iterates his stand on Sabarimala Women Entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X