ലൈംഗികച്ചുവയുള്ള ഓഡിയോ ക്ലിപ്പിന് വിശ്വാസ്യത പോര..പരിശോധിക്കുമെന്ന് പിണറായി..
ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന് എതിരെയുള്ള ലൈംഗികാരോപണം ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തെക്കുറിച്ചുള്ള എല്ലാ വശങ്ങളും പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. മംഗളം ചാനല്‍ പുറത്ത് വിട്ട ഓഡിയോ ക്ലിപ്പിന്റെ വസ്തുത പരിശോധിക്കേണ്ടതുണ്ട്. അതിന് ശേഷമാവും തീരുമാനമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

പരാതിയുമായി എത്തിയ സ്ത്രീയോട് മന്ത്രി എകെ ശശീന്ദ്രന്‍ ലൈംഗിക സംഭാഷണം നടത്തിയതിന്റെ ഓഡിയോ ക്ലിപ്പ് മംഗളം ടെലിവിഷനാണ് പുറത്ത് വിട്ടത്. ചാനല്‍ പുറത്ത് വിട്ട ഓഡിയോയുടെ ആധികാരകത സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല. മാത്രമല്ല ലൈംഗികാരോപണം സംബന്ധിച്ച് ഇതുവരെ പരാതിയുമായി ആരം രംഗത്ത് വന്നിട്ടുമില്ല. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ശശീന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചു കഴിഞ്ഞു.












Click it and Unblock the Notifications