പച്ച ബോര്‍ഡില്‍ പിണറായിയും
കണ്ണൂര്‍: മലപ്പുറതതെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ബ്ലക്ക് ബോര്‍ഡിന് പകരം പച്ച ബോര്‍ഡുകള്‍ സ്ഥാപിച്ച വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും രംഗത്ത്. തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്.
കഴിഞ്ഞ ദിവസം പച്ച ബോര്‍ഡ് വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും രംഗത്തെത്തിയിരുന്നു. കാഞ്ഞങ്ങാട് ഒരു പരിപാടിയില്‍ ബോര്‍ഡ് വിഷയത്തില്‍ നിലപാട് പറഞ്ഞ പിണറായി പിന്നീടത് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും പോസ്റ്റ് ചെയ്തു.

ബോര്‍ഡുകള്‍ പച്ചയാക്കാനുള്ള തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് പിണറായി പറഞ്ഞത്. തുടര്‍ന്ന് വരുന്ന ഒരു രീതി മാറ്റണമെങ്കില്‍ വിദഗ്ധരുമായി ആലോചിച്ച് വേണം അത് ചെയ്യാനെന്നും പിണറായി കാഞ്ഞങ്ങാട് പറഞ്ഞു.
ഇപ്പള്‍ സംഭവിക്കുന്നത് വെറും നിറത്തിന്റെ പ്രശ്‌നമല്ലെന്നാണ് പിണറായിയുടെ നിലപാട്. ഒരു ഭാഗത്ത് കാവി വത്കരണവും മറുഭാഗത്ത് പച്ചവത്കരണവും ആണ് നടക്കുന്നതെന്നും പിണറായി ആരോപിച്ചു .
വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനോ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനോ ശ്രമിക്കാതെ ബ്ലാക്ക് ബോര്‍ഡുകള്‍ക്ക് പച്ചയടിക്കാനുള്ള ശ്രമം അപഹാസ്യമാണെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത് .












Click it and Unblock the Notifications