കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സുരേന്ദ്രന് മാനസിക നില തെറ്റി! രാത്രി തോന്നുന്നത് വിളിച്ച് പറയുന്നു', പൊട്ടിത്തെറിച്ച് പിണറായി!

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മക്കള്‍ക്ക് നേരെ അടക്കം ആരോപണത്തിന്റെ മുന തിരിച്ചിരിക്കുകയാണ് ബിജെപി. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെയും മകനേയും ചോദ്യം ചെയ്യണം എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്.

കൊവിഡ് അവലോകന പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ സുരേന്ദ്രന്റെ ആരോപണത്തെ കുറിച്ചുളള ചോദ്യത്തിന് പൊട്ടിത്തെറിച്ച് കൊണ്ടാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. സുരേന്ദ്രന് മാനസിക നില തെറ്റിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. വിശദാംശങ്ങളിലേക്ക്..

മിണ്ടാതിരുന്നാലും വാര്‍ത്തയാകുമല്ലോ

മിണ്ടാതിരുന്നാലും വാര്‍ത്തയാകുമല്ലോ

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ കുടുംബത്തിന് നേര്‍ക്ക് കെ സുരേന്ദ്രന്‍ ഉയര്‍ത്തിയ ആരോപണങ്ങളോടുളള പ്രതികരണം മാധ്യമ പ്രവര്‍ത്തകര്‍ തേടിയപ്പോള്‍ അതിന് മൗനമായിരുന്നു പിണറായിയുടെ ആദ്യത്തെ മറുപടി. മിണ്ടാതിരുന്നാലും വാര്‍ത്തയാകുമല്ലോ എന്ന് മുഖ്യമന്ത്രി തമാശ രൂപത്തില്‍ മറുപടി നല്‍കി. എന്നാല്‍ ചോദ്യം പിന്നെയും ആവര്‍ത്തിച്ചതോടെയാണ് മുഖ്യമന്ത്രി ചുട്ട മറുപടി നല്‍കിയത്.

മാനസിക നില തെറ്റിയിട്ടുളള ഒരാള്‍

മാനസിക നില തെറ്റിയിട്ടുളള ഒരാള്‍

ഇത്ര മാനസികാവസ്ഥ തെറ്റിപ്പോയ ഒരാളെ ഒരു പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്ത് ഇരുത്തുന്നല്ലോ എന്നത് ബിജെപി ആലോചിക്കണം. അത്രമാറ്റം മാനസിക നില തെറ്റിയിട്ടുളള ഒരാള്‍, എന്തും വിളിച്ച് പറയുന്ന ഒരാള്‍ എന്നും സുരേന്ദ്രനെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു. സാധാരണ മാനസികാവസ്ഥയില്‍ ഉളള ഒരാള്‍ അങ്ങനെ പറയില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

സുരേന്ദ്രനല്ല പിണറായി വിജയന്‍

സുരേന്ദ്രനല്ല പിണറായി വിജയന്‍

സുരേന്ദ്രന് ഒരു ദിവസം രാത്രി എന്തൊക്കെയോ തോന്നുന്നു, അതൊക്കെ വിളിച്ച് പറയുകയാണ് ചെയ്യുന്നത്. അതൊരു പ്രത്യേക മാനസികാവസ്ഥയാണ്. അതിന് താനല്ല മറുപടി പറയേണ്ടത്. പത്രസമ്മേളനത്തിലൂടെ മറ്റ് കൂടുതല്‍ കാര്യം താന്‍ പറയുന്നില്ല. സുരേന്ദ്രനോട് പറയാനുളളത് ഇങ്ങനെ പറയുന്നില്ല. സുരേന്ദ്രനല്ല പിണറായി വിജയന്‍, അതോര്‍ത്തോളണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു അടിസ്ഥാനവും ഇല്ലാത്ത ഒരു കാര്യം

ഒരു അടിസ്ഥാനവും ഇല്ലാത്ത ഒരു കാര്യം

ഒരു സംസ്ഥാന പാര്‍ട്ടിയുടെ അധ്യക്ഷന്‍ ഒരു അടിസ്ഥാനവും ഇല്ലാത്ത ഒരു കാര്യം വിളിച്ച് പറയുകയാണ്. എന്താണ് ആ മാനസികാവസ്ഥ. മാധ്യമങ്ങള്‍ അവരുടെ മെഗാഫോണായി മാറരുത്. സുരേന്ദ്രന്റെ മാനസിക നില തെറ്റിയിരിക്കുന്നു. എന്തും വിളിച്ച് പറയാമെന്ന അവസ്ഥ. അതാണോ രാഷ്ട്രീയത്തില്‍ വേണ്ടത്. ആരോപണത്തിന് എന്ത് അടിസ്ഥാനം എന്ന് പറയണമെന്നും പിണറായി പറഞ്ഞു.

 എന്തെങ്കിലും വിളിച്ച് പറയുന്നു

എന്തെങ്കിലും വിളിച്ച് പറയുന്നു

ശുദ്ധ അപവാദം വിളിച്ച് പറയുമ്പോള്‍ അത് അപവാദമായി കാണാന്‍ സമൂഹത്തിന് സാധിക്കണം. അനാവശ്യമായ കാര്യങ്ങള്‍ വിവാദങ്ങളായി ഉയര്‍ത്തിക്കൊണ്ട് വരരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തെങ്കിലും വിളിച്ച് പറയുന്നത് എങ്ങനെ ആണ് ഗൗരവകരമായ ആക്ഷേപമാകുന്നത്. ഏതെങ്കിലും ഒരു വസ്തുതയുടെ അടിസ്ഥാനത്തില്‍ ആണോ അത്തരം ആരോപണങ്ങളെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഹീനമായ പ്രചാരണം

ഹീനമായ പ്രചാരണം

അഴിമതി തീണ്ടാത്തൊരു സര്‍ക്കാരിനെ അഴിമതിയുടെ കൂടാരമെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം നടക്കുന്നത്. ഓരോരുത്തരുടേയും നില വെച്ച് മറ്റുളളവരെ അളക്കരുത്. മുഖ്യമന്ത്രിയേയും കുടുംബത്തേയും അഴിമതിക്കാരെന്ന് വരുത്താനുളള ഹീനമായ പ്രചാരണം ആണ് നടക്കുന്നത്. അതുകൊണ്ട് താനോ മകളോ മകനോ അഴിമതിക്കാരാകുമോ എന്നും പിണറായി ചോദിച്ചു.

English summary
Pinarayi Vijayan reacts to K Surendran's allegations against family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X