Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിജെപിയുടെ ഫിക്സഡ് ഡെപ്പോസിറ്റായി കോൺഗ്രസ് മാറി', കെ സുരേന്ദ്രന് മറുപടിയുമായി പിണറായി

കണ്ണൂര്‍: ബിജെപിക്കും കോണ്‍ഗ്രസിനും എതിരെ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയ്ക്ക് കോൺഗ്രിൽ വിശ്വാസമാണെന്ന് മുഖ്യമന്ത്രി ധർമ്മടത്ത് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കവേ പറഞ്ഞു. കേരളത്തിൽ 35 സീറ്റിൽ വിജയിച്ചാൽ ബിജെപി സർക്കാരുണ്ടാക്കും എന്നുളള ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ വാക്കുകളെ മുഖ്യമന്ത്രി പരിഹസിച്ചു.

കേരളം ഭരിക്കാൻ ബിജെപിക്ക് 35 സീറ്റ് മതിയെന്ന് കെ സുരേന്ദ്രൻ പറഞ്ഞത് കോൺഗ്രസിലുള്ള വിശ്വാസം കൊണ്ടാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയുടെ ഫിക്സഡ് ഡെപ്പോസിറ്റായി കോൺഗ്രസ് മാറിയിരിക്കുന്നു. കേരള തല സഖ്യമാണ് കോൺഗ്രസ്-യുഡിഎഫ്-ബിജെപി രൂപപ്പെടുത്തിയിരിക്കുന്നത്.

cm

അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

ഒരേ മാനസിക നില വച്ചുകൊണ്ട് കേരളത്തിൻ്റെ വികസന പ്രവർത്തനങ്ങളെ എതിർക്കുകയാണ് ഇരുകൂട്ടരുമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളം ദുരന്തമുഖത്ത് നിന്നപ്പോഴൊക്കെ കേന്ദ്രസർക്കാർ കേരളത്തെ സഹായിക്കുന്നതിൽ വിവേചനം കാണിച്ചു. ഇതിനെ എതിർക്കാൻ കോൺഗ്രസ് തയ്യാറായില്ല. പ്രളയമുണ്ടായപ്പോൾ കരകയറാൻ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടപ്പോൾ അത് നൽകാൻ കേന്ദ്രം തയ്യാറായില്ല. അന്നും കോൺഗ്രസ് ബിജെപിക്കെതിരെയോ കേന്ദ്ര സർക്കാരിനെതിരെയോ ഒന്നും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

നടി മന്‍വിത കാമത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍

Recommended Video

cmsvideo
    നേമം പിടിക്കാൻ ഉമ്മൻ ചാണ്ടി ഇറങ്ങുന്നു | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+