കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി ജലീലിന്റേത് വിവേക പൂര്‍ണമായ നടപടി; കാനത്തിന് സ്വന്തമായ അഭിപ്രായമുണ്ടാകാമെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ച സാഹചര്യത്തില്‍ ഒളിച്ചുപോകേണ്ടായിരുന്നു എന്ന സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇതുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

k

കാനത്തിന് അദ്ദേഹത്തിന്റേതായ അഭിപ്രായം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. എന്തുകൊണ്ടാണ് അങ്ങനെ പോകേണ്ടി വന്നത്. ഇതുസംബന്ധിച്ച് താന്‍ നേരത്തെ വിശദീകരിച്ചിട്ടുള്ളതാണ്. അങ്ങനെ പോകാനുണ്ടായ സാഹചര്യം എന്തായിരുന്നു. സംഘര്‍ഷം ഒഴിവാക്കാന്‍ വേണ്ടിയുള്ള വിവേക പൂര്‍ണമായ നടപടിയാണത്. ആ നിലയിലേ അതിനെ കാണേണ്ടതുള്ളൂ. ഇതേ കാര്യം താന്‍ നേരത്തെ പറഞ്ഞതാണ്. കാനം രാജേന്ദ്രന് അദ്ദേഹത്തിന്റേതായ അഭിപ്രായമുണ്ടാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തോറ്റാലും മാറില്ലെന്ന് സൂചന നല്‍കി ഡൊണാള്‍ഡ് ട്രംപ്; അമേരിക്കന്‍ രാഷ്ട്രീയം പുതിയ വഴിക്ക്തോറ്റാലും മാറില്ലെന്ന് സൂചന നല്‍കി ഡൊണാള്‍ഡ് ട്രംപ്; അമേരിക്കന്‍ രാഷ്ട്രീയം പുതിയ വഴിക്ക്

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ട് എന്ന ആരോപണം നേരിടുന്ന വേളയിലാണ് മന്ത്രി കെടി ജലീലിനെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. അദ്ദേഹം അതിരാവിലെ കൊച്ചിയിലെ ഓഫീസില്‍ എത്തുകയായിരുന്നു. ഔദ്യോഗിക വാഹനം മറ്റൊരിടത്ത് നിര്‍ത്തിയിട്ട ശേഷമാണ് ജലീല്‍ എന്‍ഐഎ ഓഫീസിലെത്തിയത്. ഈ നടപടി ഏറെ ചര്‍ച്ചയായിരുന്നു. മന്ത്രിയെ ദേശീയ അന്വേഷണ ഏജന്‍സി വിളിപ്പിച്ചാല്‍ അദ്ദേഹം പോകണമെന്നും എന്നാല്‍ ഒളിച്ചുപോകേണ്ട കാര്യമില്ലായിരുന്നുവെന്നുമാണ് സിപിഐ സംസ്ഥാന സെക്രട്ടറി ഇതിനോട് പ്രതികരിച്ചത്. മന്ത്രി ജലീല്‍ തന്നെയാണ് ഇക്കാര്യത്തില്‍ മറുപടി നല്‍കേണ്ടതെന്നും രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

പ്രവാസികളെ ഒമാന്‍ തിരികെ വിളിക്കുന്നു; ഫീസുകള്‍ കുറച്ചു, പുതിയ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ...പ്രവാസികളെ ഒമാന്‍ തിരികെ വിളിക്കുന്നു; ഫീസുകള്‍ കുറച്ചു, പുതിയ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ...

English summary
Pinarayi Vijayan reply about CPI Leader Kanam Rajendran comment on KT Jaleel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X