കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി തോറ്റെന്നോ? ആര് പറഞ്ഞു? ഇവിടെ നീതി നടപ്പിലാകുകയായിന്നു, ഡിജിപി ആരെന്ന് മാത്രം ചോദിക്കരുത്!!

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ഇവിടെ ജയവും തോല്‍വിയുമില്ല സെന്‍കുമാര്‍ വിഷയത്തില്‍ നീതി നടപ്പാവുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ടിപി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനര്‍നിയമിക്കാനുള്ള സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ നടപടിയുണ്ടാവും ഇക്കാര്യത്തില്‍ സുപ്രീംകോടതി വിധി അന്തിമമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 സര്‍ക്കാരിനേറ്റ ഏറ്റവും വലിയ തിരിച്ചടി

സര്‍ക്കാരിനേറ്റ ഏറ്റവും വലിയ തിരിച്ചടി

സെന്‍കുമാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ 8 ദിവസമായി ഒളിച്ചുകളിക്കുന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. സര്‍ക്കാറിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് സുപ്രീം കോടതി വിധിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

സെന്‍കുമാറിനേക്കാള്‍ സീനിയറായ ആളെ യുഡിഎഫ് സര്‍ക്കാര്‍ ഡിജിപി സ്ഥാനത്തുനിന്ന് മാറ്റിയിട്ടുണ്ടെന്നും ഇത് ക്രമവിരുദ്ധമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

 സംസ്ഥാനത്ത് ഡിജിപി ഇല്ല

സംസ്ഥാനത്ത് ഡിജിപി ഇല്ല

സംസ്ഥാനത്ത് ഡിജിപി ഇല്ലാത്ത അവസ്ഥയാണ് ഉള്ളതെന്നും സെന്‍കുമാറിന് നിയമനം നല്‍കാത്തത് സര്‍ക്കാരിന്റെ ദുരഭിമാനം മൂലമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

 പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ്

വ്യത്യസ്ത അഭിപ്രായമുള്ള ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളാന്‍ സര്‍ക്കാരിന് കഴിയാത്തതാണ് പ്രശ്‌നമെന്നും അധികാരത്തില്‍ വന്നാല്‍ ഉദ്യോഗസ്ഥരെയെല്ലാം മാറ്റണമെന്നാണ് മുഖ്യമന്ത്രിയുടെ ധാരണയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

 ലജ്ജാകരമെന്ന് പ്രതിപക്ഷം

ലജ്ജാകരമെന്ന് പ്രതിപക്ഷം

ഇപ്പോള്‍ ആരാണ് ഡിജിപിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍വച്ച് മുഖ്യമന്ത്രിയോടു ചോദിച്ചെങ്കിലും ഉത്തരം നല്‍കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. ഇതോടെ, ഡിജിപി ആരെന്ന് മുഖ്യമന്ത്രിക്കു പറയാന്‍ സാധിക്കാത്തതു ലജ്ജാകരമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രംഗത്തെത്തുകയായിരുന്നു.

English summary
Pinarayi Vijayan's reply in Legislative Assembly about TP Senkumar issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X