കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിൽ ഭക്തർക്കല്ല, സംഘപരിവാറുകാർക്കാണ് ബുദ്ധിമുട്ട്; അമിത് ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • By Goury Viswanathan
Google Oneindia Malayalam News

Recommended Video

cmsvideo
അമിത് ഷായ്ക്ക് പിണറായിയുടെ മറുപടി | Oneindia Malayalam

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനേയും സംസ്ഥാന സർക്കാരിനേയും രൂക്ഷമായി വിമർശിച്ച അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി. ശബരിമലയിൽ ഭക്തർക്കല്ല, സംഘപരിവാറുകാർക്കാണ് ബുദ്ധിമുട്ടെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. കാര്യങ്ങൾ അറിയാതെ അമിത് ഷാ അനാവശ്യമായി വിമർശിക്കുകയാണെന്ന് എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പറയുന്നു.

ഗുരുതരമായ ആരോപണങ്ങളായിരുന്നു ശബരിമല വിഷയത്തിൽ അമിത് ഷാ സർക്കാരിനെതിരെ ഉന്നയിച്ചത്. വിശ്വാസങ്ങളെ തകർക്കാനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്നായിരുന്നു അമിത് ഷായുടെ വിമർശനം. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളൊന്നുമില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ തന്നെ വ്യക്തമാക്കിയത് ഓർക്കണമെന്നും മുഖ്യമന്ത്രി പറയുന്നു.

ലേബർ ക്യാമ്പിലെ തൊഴിലാളികൾ

ലേബർ ക്യാമ്പിലെ തൊഴിലാളികൾ

സോവിയറ്റ് തടവുകാരെപ്പോലെ ഭക്തരോട് പെരുമാറാമെന്ന് കരുതേണ്ട. നേതാക്കളെയും പ്രതിഷേധക്കാരെയും അറസ്റ്റ് ചെയ്താൽ പ്രതിഷേധം ഇല്ലാതാക്കാമെന്ന് കരുതിയെങ്കിൽ പിണറായി വിജയന് തെറ്റി. അമ്മമാരോടും വൃദ്ധരോടും കേരളാ പോലീസ് മനുഷത്വരഹിതമായി പെരുമാറുന്നു. പന്നിക്കൂട്ടങ്ങൾക്കൊപ്പം മാലിന്യങ്ങൾക്ക് നടുവിൽ കഴിയേണ്ട അവസ്ഥയാണ് തീർത്ഥാടകർക്ക് എന്ന് തുടങ്ങി രൂക്ഷമായ വിമർശനങ്ങളാണ് അമിത് ഷാ ഉന്നയിച്ചത്.

രാജ്നാഥ് സിംഗിന്റെ മറുപടി

രാജ്നാഥ് സിംഗിന്റെ മറുപടി

സ്ത്രീ പ്രവേശനത്തിന് അനുകൂല നിലപാടെടുത്ത സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്ന അമിത് ഷായ്ക്കുള്ള മറുപടി സ്വന്തം പാർട്ടിയിലെ മുതിർന്ന നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ രാജ്നാഥ് സിംഗിന്റെ പ്രസ്താവനയിൽ തന്നെയുണ്ട്. സ്ത്രീ പ്രവേശനം അനുവദിച്ചത് സുപ്രീം കോടതിയായതിനാൽ കേന്ദ്ര സർക്കാരിന് ഒന്നും ചെയ്യാനാകില്ലെന്നായിരുന്നു കേന്ദ്രമന്ത്രി കൈമലർത്തിയത്. സമാനമായ നിലപാട് സംസ്ഥാന സർക്കാർ സ്വീകരിക്കുമ്പോൾ അംഗീകരിക്കാൻ അമിത് ഷായ്ക്ക് കഴിയുന്നില്ല.

മറുപടി

മറുപടി

ശബരിമലതീര്‍ത്ഥാടനം സംബന്ധിച്ച് അമിത് ഷാ തന്‍റെ ട്വീറ്റിലൂടെ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ തെറ്റിദ്ധാരണാജനകമാണ്. തീര്‍ത്ഥാടനം ഒരു വിഷമവും ഇല്ലാതെ അവിടെ നടക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളും അടക്കമുള്ള തീര്‍ത്ഥാടകര്‍ക്ക് അവിടെ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നില്ല. തീര്‍ത്ഥാടകരുടെ താൽപര്യം മുന്‍നിര്‍ത്തി വേണ്ട ക്രമീകരണങ്ങള്‍ അവിടെ വരുത്താന്‍ ശ്രദ്ധിച്ചതു കൊണ്ടാണ് ഇതെന്ന് അമിത് ഷായ്ക്കുള്ള മറുപടിയായി മുഖ്യമന്ത്രി പറയുന്നു.

ബുദ്ധിമുട്ട് സംഘപരിവാറുകാർക്ക്

ബുദ്ധിമുട്ട് സംഘപരിവാറുകാർക്ക്

ബുദ്ധിമുട്ട് ഉണ്ടാകുന്നത് ഭക്തര്‍ക്ക് അല്ല, മറിച്ച് ശബരിമല കേന്ദ്രീകരിച്ച് കുഴപ്പങ്ങള്‍ കുത്തിപ്പൊക്കാന്‍ ദുരുദ്ദേശപൂര്‍വ്വം ശ്രമം നടത്തുന്ന സംഘപരിവാറുകാര്‍ക്കാണ്. അവരുടെ പ്രചാരണത്താല്‍ തെറ്റിദ്ധരിക്കപ്പെട്ടതു കൊണ്ടാവാം അമിത് ഷാ വസ്തുതാരഹിതമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ട്വീറ്റ് ചെയ്തത്.

രാജ്നാഥ് സിംഗ് തന്ന മറുപടി

രാജ്നാഥ് സിംഗ് തന്ന മറുപടി

ശബരിമലയില്‍ സര്‍ക്കാര്‍ ചെയ്യുന്നത് സുപ്രീംകോടതി വിധി നടപ്പാക്കല്‍ മാത്രമാണെന്നും ഇതല്ലാതെ കേന്ദ്രത്തിനോ സംസ്ഥാനത്തിനോ അവിടെ മറ്റൊന്നും ചെയ്യാനില്ലെന്നുമുള്ള കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്‍റെ നിലപാടു തന്നെ അമിത് ഷായ്ക്കുള്ള മറുപടി ആകുന്നുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നു.

അനാവശ്യ വിമർശനങ്ങൾ

അനാവശ്യ വിമർശനങ്ങൾ

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കാര്യമായ പ്രശ്നങ്ങള്‍ ഏതുമില്ല എന്ന് മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുള്ളതും ഓര്‍ക്കണം. തീര്‍ത്ഥാടകരും ശബരിമലയിലെ ക്രമീകരണങ്ങളിലും സൗകര്യങ്ങളിലും തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ അമിത് ഷായുടെ ട്വീറ്റ് തീര്‍ത്തും അപ്രസക്തവും അസംഗതവും ആകുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്


മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്

ബ്രീട്ടീഷുകാരുടെ ഷൂസ് നക്കി സ്വാതത്ര സമരത്തെ ഒറ്റിയവരാണ് ആര്‍എസ്എസ്- കിടിലന്‍ മറുപടിയുമായി നികേഷ്ബ്രീട്ടീഷുകാരുടെ ഷൂസ് നക്കി സ്വാതത്ര സമരത്തെ ഒറ്റിയവരാണ് ആര്‍എസ്എസ്- കിടിലന്‍ മറുപടിയുമായി നികേഷ്

കാണ് മക്കളേ.. ദിതാണ് ശബരിമലയിലെ യഥാര്‍ത്ഥ പോലീസ്! ചിത്രങ്ങളും വീഡിയോയും ഒടുക്കത്തെ വൈറല്‍കാണ് മക്കളേ.. ദിതാണ് ശബരിമലയിലെ യഥാര്‍ത്ഥ പോലീസ്! ചിത്രങ്ങളും വീഡിയോയും ഒടുക്കത്തെ വൈറല്‍

English summary
pinarayi vijayan reply to amith sha on sabarimala criticism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X