ലാവലിനിലെ ഉന്നം സിപിഎം...സിബിഐ വേട്ട രാഷ്ട്രീയ പ്രേരിതം...പിണറായിയുടെ പ്രതികരണം..
തിരുവനന്തപുരം: വര്‍ഷങ്ങള്‍ നീണ്ട വേട്ടയാടലിനാണ് ഒടുവില്‍ അന്ത്യമായിരിക്കുന്നത്. ലാവ്ലിന് കേസില്‍ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി പിണറായി വിജയന് കേരള രാഷ്ട്രീയത്തില്‍ നല്‍കുന്നത് ചെറിയ മൈലേജ് ഒന്നുമല്ല. വിധി തനിക്ക് വേദനയുള്ള സുഖമാണ് എന്നാണ് പിണറായി വിജയന്റെ ആദ്യ പ്രതികരണം. ലാവ്ലിന് കേസില്‍ നീതിന്യായ രംഗത്ത് പൊരുതിയ വ്യക്തിയായിരുന്ന എംകെ ദാമോദരന്‍ ഒപ്പമില്ലാത്തതിന്റെ വിഷമം പിണറായി പങ്കുവെച്ചു. ആത്യന്തികമായി സത്യം തെളിയുമെന്ന് നേരത്തെ പറഞ്ഞിരുന്നു. അത് ഓരോ ഘട്ടങ്ങളിലും തെളിഞ്ഞു കൊണ്ടിരുവെന്ന് പിണറായി ഓര്‍മ്മിച്ചു. ആദ്യം യുഡിഎഫ് കാലത്തെ വിജിലന്‍സ് അന്വേഷണത്തില്‍ പ്രതിയാക്കാന്‍ ആവില്ലെന്ന് തെളിഞ്ഞു. പിന്നീട് സിബിഐ അന്വേഷണത്തിലും കേസെടുക്കാന്‍ മാത്രം ഇല്ലെന്ന നിഗമനത്തിലായിരുന്നു. പക്ഷേ രാഷ്ട്രീയ പ്രേരിതമായി സിബിഐക്ക് സമ്മര്‍ദം വന്നതോടെയാണ് തനിക്കെതിരെ കേസ് ഉദയം ചെയ്തതെന്ന് പിണറായി വിജയന് ആരോപിച്ചു.

കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതോടെ തനിക്കെതിരെ ആ ഘട്ടത്തില്‍ വലിയ തോതില്‍ വേട്ടയാടല്‍ നടന്നുവെന്ന് പിണറായി പറഞ്ഞു. തന്നെ മുന്‍നിര്‍ത്തി സിപിഎമ്മിനെ വേട്ടയാടി. സിബിഐ തന്നെ വേട്ടയാടുകയായിരുന്നുവെന്ന് ഹൈക്കോടതി തന്നെ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു. കോടതി കണ്ടെത്തിയ സത്യം നേരത്തെ തന്നെ ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ്. തങ്ങള്‍ ആദ്യമേ ആരോപിച്ച രാഷ്ട്രീയ ഗൂഢാലോചന ഹൈക്കോടതി ശരിവെച്ചതില്‍ സന്തോഷമുണ്ടെന്നും പിണറായി പറഞ്ഞു. ചില നിഗൂഢ ശക്തികള്‍ എക്കാലത്തും വേട്ടയാടുകയായിരുന്നു. എല്ലാ ഘട്ടത്തിലും കൂടെ നിന്ന പാര്‍ട്ടിക്കും സഖാക്കള്‍ക്കും നന്ദി പറയാനും പിണറായി വിജയന് മറന്നില്ല.
-
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications