കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവലിനിലെ ഉന്നം സിപിഎം...സിബിഐ വേട്ട രാഷ്ട്രീയ പ്രേരിതം...പിണറായിയുടെ പ്രതികരണം..

  • By Anamika
Google Oneindia Malayalam News

തിരുവനന്തപുരം: വര്‍ഷങ്ങള്‍ നീണ്ട വേട്ടയാടലിനാണ് ഒടുവില്‍ അന്ത്യമായിരിക്കുന്നത്. ലാവ്‌ലിന്‍ കേസില്‍ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി പിണറായി വിജയന് കേരള രാഷ്ട്രീയത്തില്‍ നല്‍കുന്നത് ചെറിയ മൈലേജ് ഒന്നുമല്ല. വിധി തനിക്ക് വേദനയുള്ള സുഖമാണ് എന്നാണ് പിണറായി വിജയന്റെ ആദ്യ പ്രതികരണം. ലാവ്‌ലിന്‍ കേസില്‍ നീതിന്യായ രംഗത്ത് പൊരുതിയ വ്യക്തിയായിരുന്ന എംകെ ദാമോദരന്‍ ഒപ്പമില്ലാത്തതിന്റെ വിഷമം പിണറായി പങ്കുവെച്ചു. ആത്യന്തികമായി സത്യം തെളിയുമെന്ന് നേരത്തെ പറഞ്ഞിരുന്നു. അത് ഓരോ ഘട്ടങ്ങളിലും തെളിഞ്ഞു കൊണ്ടിരുവെന്ന് പിണറായി ഓര്‍മ്മിച്ചു. ആദ്യം യുഡിഎഫ് കാലത്തെ വിജിലന്‍സ് അന്വേഷണത്തില്‍ പ്രതിയാക്കാന്‍ ആവില്ലെന്ന് തെളിഞ്ഞു. പിന്നീട് സിബിഐ അന്വേഷണത്തിലും കേസെടുക്കാന്‍ മാത്രം ഇല്ലെന്ന നിഗമനത്തിലായിരുന്നു. പക്ഷേ രാഷ്ട്രീയ പ്രേരിതമായി സിബിഐക്ക് സമ്മര്‍ദം വന്നതോടെയാണ് തനിക്കെതിരെ കേസ് ഉദയം ചെയ്തതെന്ന് പിണറായി വിജയന്‍ ആരോപിച്ചു.

ദിലീപ് കിംഗ് ലയർ... ദിലീപ് പറഞ്ഞിട്ട് കാവ്യ സുനിക്ക് പണം നൽകിയെന്ന്...! കോടതിയിൽ തീപറക്കുന്നു...!ദിലീപ് കിംഗ് ലയർ... ദിലീപ് പറഞ്ഞിട്ട് കാവ്യ സുനിക്ക് പണം നൽകിയെന്ന്...! കോടതിയിൽ തീപറക്കുന്നു...!

PINARAYI

കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതോടെ തനിക്കെതിരെ ആ ഘട്ടത്തില്‍ വലിയ തോതില്‍ വേട്ടയാടല്‍ നടന്നുവെന്ന് പിണറായി പറഞ്ഞു. തന്നെ മുന്‍നിര്‍ത്തി സിപിഎമ്മിനെ വേട്ടയാടി. സിബിഐ തന്നെ വേട്ടയാടുകയായിരുന്നുവെന്ന് ഹൈക്കോടതി തന്നെ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു. കോടതി കണ്ടെത്തിയ സത്യം നേരത്തെ തന്നെ ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ്. തങ്ങള്‍ ആദ്യമേ ആരോപിച്ച രാഷ്ട്രീയ ഗൂഢാലോചന ഹൈക്കോടതി ശരിവെച്ചതില്‍ സന്തോഷമുണ്ടെന്നും പിണറായി പറഞ്ഞു. ചില നിഗൂഢ ശക്തികള്‍ എക്കാലത്തും വേട്ടയാടുകയായിരുന്നു. എല്ലാ ഘട്ടത്തിലും കൂടെ നിന്ന പാര്‍ട്ടിക്കും സഖാക്കള്‍ക്കും നന്ദി പറയാനും പിണറായി വിജയന്‍ മറന്നില്ല.

English summary
Pinarayi Vijayan expressed happiness in High Court Verdict on Lavlin Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X