Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി;ആ കുടുംബത്തോട് കരുതലുണ്ടാകും

ജിഷ്ണുവിന്റെ കുടുംബത്തിന് വേണ്ടി സര്‍ക്കാരിനാകുന്നതെല്ലാം ചെയ്തിട്ടുണ്ട്. ഇന്നേവരെ അവര്‍ സര്‍ക്കാര്‍ നടപടികളെ കുറ്റപ്പെടുത്തിയിട്ടില്ല.

മലപ്പുറം: ജിഷ്ണുവിന്റെ അമ്മയെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കിയിട്ടുണ്ടെന്നും, മകന്‍ നഷ്ടപ്പെട്ട അമ്മയോടുള്ള അനുഭാവം കാണിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജിഷ്ണുവിന്റെ കുടുംബത്തോടുള്ള കരുതല്‍ ഈ സര്‍ക്കാരിന് എന്നുമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മലപ്പുറം ചേളാരിയില്‍ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ജിഷ്ണുവിന്റെ കുടുംബത്തിന് വേണ്ടി സര്‍ക്കാരിനാകുന്നതെല്ലാം ചെയ്തിട്ടുണ്ട്. ഇന്നേവരെ അവര്‍ സര്‍ക്കാര്‍ നടപടികളെ കുറ്റപ്പെടുത്തിയിട്ടില്ല. അവര്‍ ആവശ്യപ്പെട്ട പ്രകാരമാണ് പല സാങ്കേതിക പ്രശ്‌നങ്ങളുണ്ടായിട്ടും വളരെ പെട്ടെന്നുതന്നെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ ഏര്‍പ്പാടാക്കി നല്‍കിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

pinarayivijayan

കഴിഞ്ഞ ദിവസം സംഭവിച്ചതില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. ആ സമയത്ത് തോക്ക് സ്വാമിയും, കെഎം ഷാജഹാനും ബിജെപി പ്രാദേശിക നേതാക്കളും പോലീസ് ആസ്ഥാനത്തെത്തിയത് എന്തിനാണെന്നും അന്വേഷിക്കേണ്ടതുണ്ട്. ഇനിയൊരു ജിഷ്ണു ഉണ്ടാകരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. സ്വാശ്രയ കോളേജുകളിലെ പ്രശ്‌നങ്ങളെ സംബന്ധിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ നിയമിച്ചതും അതിന്റെ ഭാഗമായാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ജിഷ്ണുവിന്റെ കുടുംബത്തോടുള്ള കരുതല്‍ സൂക്ഷിച്ച് മാത്രമേ ഈ സര്‍ക്കാര്‍ മുന്നോട്ട് പോകുകയുള്ളുവെന്നും പിണറായി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+