Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാള സിനിമയിലെ അധോലോകം...! മുഖ്യമന്ത്രി പിണറായി വിജയനും പറയാനുണ്ട്..!

കണ്ണൂര്‍: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സിനിമാമേഖലയിലെ ക്രിമിനല്‍വത്കരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രിമിനല്‍ സ്വഭാവമുള്ളവര്‍ സിനിമാ രംഗത്ത് വര്‍ധിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. അധോലോകത്തെ വെല്ലുന്ന പ്രവര്‍ത്തനങ്ങളാണ് സിനിമാ മേഖലയില്‍ നടക്കുന്നതെന്നും പിണറായി തലശ്ശേരിയില്‍ പറഞ്ഞു.

actress

ക്രിമിനലുകളെ തുരത്താന്‍ സര്‍ക്കാരും സിനിമാക്കാര്‍ക്കൊപ്പമുണ്ട്. സിനിമാരംഗത്ത് ആളുകളെ എടുക്കുമ്പോള്‍ അതിന്റെ ചുമതലയുള്ളവര്‍ക്ക് സൂക്ഷ്മത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ സിനിമാ ലോകത്തെ അധോലോകം കീഴടക്കാന്‍ വന്നാല്‍ ശക്തമായി എതിര്‍ക്കുമെന്നും പിണറായി വ്യക്തമാക്കി.

cm

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ ചിലരെ സാങ്കല്‍പികമായി പ്രതികളാക്കാന്‍ വ്യാപക പ്രചരണം നടക്കുന്നുണ്ട്. എന്നാല്‍ അതിന് പിറകെ പോകാന്‍ പോലീസ് തയ്യാറല്ല. സംഭവം നടന്നയുടന്‍ ഇതുമായി ഒരു ബന്ധവുമില്ലാത്ത ആളുകളെ കുറ്റവാളികളായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമം നടത്തിയെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+