കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഘികളുടെ വെല്ലുവിളി.. കമ്മികളെക്കാളും ആവേശം പിണറായിക്ക്... പോടാ പോയി പണി നോക്കെടാ! ഒരുലോഡ് പുച്ഛം!!

  • By Kishor
Google Oneindia Malayalam News

മധ്യപ്രദേശിലെ ഒരു സംഘപരിവാര്‍ നേതാവ് പ്രസംഗിച്ചതില്‍, പിണറായി വിജയന്റെ തല കൊയ്യുന്നതിന് ഇനാം പ്രഖ്യാപിച്ചു എന്ന വാര്‍ത്ത കണ്ടു. ആര്‍ എസ് എസ് പലരുടെയും തല എടുത്തിട്ടുണ്ട്; അതു കൊണ്ട് വഴി നടക്കാതിരിക്കാന്‍ ആവില്ലല്ലോ. കൊലവിളിയെ പുച്ഛിച്ച് തള്ളുന്നു.

Read Also: മഞ്ജു വാര്യര്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നെന്ന് ദിലീപ് മീഡിയ ക്ലബ്ബ്! എന്താണ് ഇവരുടെ പ്രശ്‌നം?

Read Also: മോഹന്‍ലാല്‍ മുതല്‍ പൃഥ്വിരാജ് വരെ.. കഷണ്ടിയുണ്ട് പക്ഷേ വിഗ് വെച്ചൊപ്പിക്കുന്ന 17 മലയാളം സൂപ്പര്‍ താരങ്ങള്‍!!

സംഘികളുടെ ഭീഷണി കണ്ട് ഫേസ്ബുക്കില്‍ പ്രതികരിക്കുന്ന ഏതെങ്കിലും ഒരു സഖാവിന്റെ വാക്കുകളല്ല - സാക്ഷാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്റാണ്. ആര്‍ എസ് എസ് നേതാവിന്റെ ഭീഷണിയോ വങ്കത്തരമാണ്. അതിനൊക്കെ മറുപടി പറയാന്‍ നിന്ന് പിണറായി ഇങ്ങനെ സ്വയം ചെറുതാകണോ എന്ന് സോഷ്യല്‍ മീഡിയ സംശയിക്കുന്നു..

സ്വതസിദ്ധമായ മറുപടി

സ്വതസിദ്ധമായ മറുപടി

മംഗലാപുരം പ്രസംഗത്തില്‍ സംഘപരിവാറിനെ തകര്‍ത്ത് തരിപ്പണമാക്കിയ പിണറായി വിജയന്‍ അതേ ഫോമിലാണ് ഫേസ്ബുക്കിലും പ്രതികരിച്ചത്. സ്വതസിദ്ധമായ ശൈലിയില്‍ പിണറായി വിജയന്‍ മറുപടി പറഞ്ഞതോടെ ആ പോസ്റ്റിലും മറ്റ് പോസ്റ്റുകളിലുമായി സഖാക്കളും ഫോമിലായി. ആ പ്രതികരണങ്ങള്‍ ഇങ്ങനെ.

എസ് ലല്ലു

എസ് ലല്ലു

പിണറായി വിജയന്റെ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട് ആര്‍ എസ് എസ് നേതാവ്. സ്വന്തം പ്രസ്ഥാനത്തില്‍ കൊള്ളാവുന്ന തലയുള്ള ഒരുത്തനുമില്ലെന്ന് തോന്നിയിട്ടാവും. തലയെടുക്കാന്‍ ഇങ്ങോട്ട് വരുവാണോ അതോ അവിടെക്കൊണ്ട് തരണോ? - എസ് ലല്ലുവിന്റെ പോസ്റ്റ്.

അത്രയും വിലയുണ്ടല്ലോ

അത്രയും വിലയുണ്ടല്ലോ

പിണറായിയുടെ തലക്ക് അത്ര വില ഉള്ളത് അവരും സമ്മതിച്ചല്ലോ. നമ്മളെ ഉള്ളി സുരയുടെ തലയ്ക്കു ഒരു കിലോ ഉള്ളിയുടെ വില കിട്ടുമോ? ഏറിയാല്‍ 38 രൂപ കിട്ടും, അത് തന്നെ പുതിയ സംസ്ഥാനങ്ങള്‍ കണ്ടു പിടിച്ചത് കൊണ്ട് - കൂട്ടത്തില്‍ കെ സുരേന്ദ്രന് ഒരു ട്രോള്‍.

ചേര്‍ന്നു നില്‍ക്കണം നമ്മള്‍

ചേര്‍ന്നു നില്‍ക്കണം നമ്മള്‍

ഒരാളെ കൊല്ലപ്പെടേണ്ട ശത്രുവായൊക്കെ പ്രഖ്യാപിക്കുമ്പോഴാണ് അയാള്‍ അത്രമേല്‍ സംരക്ഷിക്കപ്പെടേണ്ട മനുഷ്യനാണെന്ന് നമ്മള്‍ തിരിച്ചറിയേണ്ടത്.ഒരു നിമിഷാര്‍ദ്ധത്തിനു കാത്തു നില്‍ക്കാതെ ആ മനുഷ്യനോടു ഏറ്റവും ചേര്‍ന്നു നില്‍ക്കുകയാണ് വേണ്ടത്. - നിതിന്‍ കിഷോര്‍ പറയുന്നു.

പിണറായിക്ക് പിന്തുണ

പിണറായിക്ക് പിന്തുണ

പിണറായിയോടുള്ള എല്ലാ വിയോജിപ്പുകള്‍ക്കുമപ്പുറത്ത് സംഘ പരിവാറുകാര്‍ തലക്ക് വില പറഞ്ഞ ഒരേയൊരു സിപ്പിയെമ്മുകാരനെന്ന നിലക്ക് പിണറായി വിജയനെ സംഘികള്‍ക്ക് എന്തോ പേടിക്കാനുണ്ട് എന്ന് മനസിലാകുന്നു. ജമായത്ത് സുഡാപികള്‍ സംഘി ലേബല്‍ പിണറായിക്ക് ചാര്‍ത്തുമ്പോള്‍ എല്ലാത്തരം വര്‍ഗ്ഗീയ വിഷങ്ങള്‍ക്കും സ്വീകാര്യനാവുന്നില്ല എന്നത് ചില കാര്യത്തിലെങ്കിലും പിണറായിയുടെ നിലപാടുകളെ പിന്തുണക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.

ഭൂമിയില്‍ ജനിച്ചിട്ടില്ല

ഭൂമിയില്‍ ജനിച്ചിട്ടില്ല

രാഷ്ട്രീയപരമായി വിയോജിപ്പുകളുണ്ടാകാം. പിണറായി മുഖ്യമന്ത്രിയായ ഈ ഗവണ്മെന്റിന്റെ അപാകതകളെ ശക്തമായി രീതിയില്‍ തുറന്ന് കാട്ടിയെന്നും വരാം. എന്നിരുന്നാലും കേരളാ മുഖ്യന്‍ പിണറായി വിജയന്റെ തലയിലെ ഒരു മുടി എടുക്കാന്‍ നിലവില്‍ ഒരു ചാണക സഘിയും ഭൂമിയില്‍ ജനിച്ചിട്ടില്ല. ഇത്തരം പ്രസ്താവനയ്‌ക്കെതിരെ മതേതര കേരളം ഒറ്റക്കെട്ടായി തന്നെ നേരിടും.

ആരാണ് ക്വട്ടേഷന്‍ കൊടുത്തത്

ആരാണ് ക്വട്ടേഷന്‍ കൊടുത്തത്

പിണറായിയുടെ തലയെടുക്കാനുള്ള ക്വട്ടേഷന്‍ ഒരു കോടിയുടേതാണെന്ന് ആര്‍.എസ്.എസ് നേതാവ് തന്നെ പറയുന്നു. ഏല്‍പ്പിച്ചത് ആരാണെന്നാണ് ഇനി അറിയേണ്ടത്. സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, രാധാകൃഷ്ണന്‍, ഗോപാലകൃഷ്ണന്‍ ഇവരൊക്കെയാണ് പിണറായിയെ ഭാരതത്തില്‍ എവിടെയും കാലുകുത്തിക്കില്ല എന്ന് പറഞ്ഞുനടന്നവര്‍. എന്തോ, ഇക്കാര്യത്തില്‍ കുമ്മനവും രാജേട്ടനുമടക്കമുള്ള എല്ലാ ബി.ജെ.പി നേതാക്കളെയും സംശയിക്കണം എന്ന് തോന്നുന്നു.

പിണറായി വിജയന്‍ ക്ഷമിക്കുന്നതെന്തിന്

പിണറായി വിജയന്‍ ക്ഷമിക്കുന്നതെന്തിന്

തനിക്കെതിരെ ഇത്രയും പ്രകോപനം സൃഷ്ടിക്കുന്ന ആര്‍.എസ്.എസ് കാലാപികരോട് പിണറായി വിജയന്‍ സദാസമയവും ക്ഷമിക്കുന്നു.. ശശികലക്കെതിരെ കേസില്ല.. സുരേന്ദ്രനെ തൊടില്ല. ആര്‍.എസ്.എസ് പ്രവര്‍ത്തര്‍ മറ്റുള്ളവരെ ആക്രമിച്ചാല്‍ കൈയ്യും കെട്ടി നോക്കിയിരിക്കും! ഇത്രയും ക്ഷമാശീലനായ, ആര്‍.എസ്.എസിനോട് മാത്രം ഈ സൌജന്യമരാദകള്‍ കാണിക്കുന്ന പിണറായി വിജയനോട് എന്തിനാണു സംഘികള്‍ ഇത്രയും വിരട്ടല്‍ നടത്തുന്നത്..

ആരുടെ തലയാണ് വേണ്ടത്

ആരുടെ തലയാണ് വേണ്ടത്

പിണറായി വിജയന്റെയാണോ കേരളത്തിന്റെ മുഖ്യമന്ത്രിയുടെയാണോ തല വേണ്ടത്. രണ്ടിനും രണ്ടു രാഷ്ട്രീയ മൂല്യം ആയതുകൊണ്ട് ചോദിച്ചതാണ്. രാജ്യത്തെ സംസ്ഥാനങ്ങളുടെ ഭരണതലപ്പ് വരെ ശാഖയിലെ വാള്‍ നീണ്ടു വന്നെങ്കില്‍ അതിനു പേരു വേറെയാണ്. - ഇങ്ങനെ പോകുന്നു എഫ് ബി പ്രതികരണങ്ങള്‍.

English summary
Pinarayi Vijayan's facebook post reaction to RSS leader's comment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X