കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി മന്ത്രിസഭയിലെ മികച്ച മന്ത്രി ആരായിരിക്കും? മന്ത്രിമാര്‍ക്ക് പിണറായി മാര്‍ക്കിടുന്നു

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രിസഭയിലെ മന്ത്രിമാര്‍ക്ക് പിണറായി മാര്‍ക്കിടുന്നു. അധികാരത്തിലേറി ഒന്നര വര്‍ഷത്തിലേക്ക് അടുത്തു കൊണ്ടിരിക്കുന്ന ഇടതു മുന്നണി സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഇതാദ്യമായാണ് മുഖമന്ത്രി നേരിട്ട് വിലയിരുത്തുന്നത്. ഇതിനായി 9, 10 തീയതികളില്‍ ഘടകകക്ഷി മന്ത്രിമാര്‍ ഉള്‍പ്പെടെ മുഴുവന്‍ മന്ത്രിമാരുടെയും വകുപ്പ് സെക്രട്ടറിമാരുടെയും യോഗം മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്തു.

രണ്ട് ദിവസം മുഴുവന്‍ സമയവും മുഖ്യമന്ത്രി യോഗത്തില്‍ ഉണ്ടാകും. ചീഫ് സെക്രട്ടറിയും യോഗത്തില്‍ ഉണ്ടായിരിക്കും. വകുപ്പുകളുടെ പ്രവര്‍ത്തനവും വകുപ്പുകള്‍ നടത്തിയ വികസന പദ്ധതികളും വിലയിരുത്തും. ഇതിനു പുറമെ മൂന്ന് മെഗാ പ്രോജക്ടുകള്‍ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. തോമസ് ചാണ്ടി ഉള്‍പ്പെടെയുള്ളയുള്ള വിവാദങ്ങള്‍ നിലനില്‍ക്കെയാണ് മുഖ്യന്‍ മന്ത്രിമാരെ വിലയിരുത്താന്‍ ഒരുങ്ങുന്നത്.

ആദ്യമായി

ആദ്യമായി

ഇടതു മുന്നണി സര്‍്ക്കാര്‍ അധികാരത്തിലേറിയിട്ട് ഒന്നര വര്‍ഷത്തിലേക്ക് അടുക്കുകയാണ്. ഇതിനിടെയാണ് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ മുഖ്യമന്ത്രി ഒരുങ്ങുന്നത്. ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് നല്‍കാന്‍ പിണറായി ആവശ്യപ്പെട്ടിരിക്കുകയാണ്.

മന്ത്രിമാരുമായി കൂടിക്കാഴ്ച

മന്ത്രിമാരുമായി കൂടിക്കാഴ്ച

ഇതിന്റെ ഭാഗമായി ഈ മാസം 9, 10 തീതികളില്‍ പിണറായി മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. മന്ത്രിമാരെ കൂടാതെ വകുപ്പ് സെക്രട്ടറിമാരും െോഗത്തില്‍ പങ്കെടുക്കും. രണ്ട് ദിവസവും മുഴുവന്‍ സമയവും മുഖ്യമന്ത്രി യോഗത്തില്‍ ഉണ്ടാകും. ചീഫ് സെക്രട്ടറിയും യോഗത്തില്‍ പങ്കെടുക്കും.

പ്രവര്‍ത്തന മികവ് ഉള്‍പ്പെടെ

പ്രവര്‍ത്തന മികവ് ഉള്‍പ്പെടെ

ഓരോ വകുപ്പിന്റെയും മന്ത്രിമാരുടെയും പ്രവര്‍ത്തന മികവ് ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. മന്ത്രിമാരുടെ മികവും പോരായ്മയും വിലയിരുത്തും.

വികസന പദ്ധതികള്‍

വികസന പദ്ധതികള്‍

ഇതിനോടകം ഓരോ വകപ്പും നടത്തിയ വികസന പ്രവര്‍ത്തനങ്ങളും വിലയിരുത്തും. രണ്ട് ദിവസത്തെ യോഗത്തില്‍ പങ്കെടുക്കുന്നതിനായി ഓരോ വകുപ്പും തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.

പ്രത്യേകം സമയം

പ്രത്യേകം സമയം

ഓരോ വകുപ്പിനും മുഖ്യനുമായി കൂടിക്കാഴ്ച നടത്താന്‍ പ്രത്യേക സമയം അനുവദിച്ചിട്ടുണ്ട്. മൂന്ന് മെഗാ പ്രോജക്ടുകള്‍ വീതം സമര്‍പ്പിക്കാന്‍ ഓരോ വകുപ്പിനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സര്‍ക്കാരിന്റെ പ്രവര്‍ത്തനവും

സര്‍ക്കാരിന്റെ പ്രവര്‍ത്തനവും

വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനു പുറമെ സര്‍ക്കാരിന്റെ പ്രവര്‍ത്തനവും വിലയിരുത്തും. മന്ത്രിമാര്‍ക്കും വകുപ്പുകള്‍ക്കും മാര്‍ക്കിടാനുള്ള മുഖ്യന്റെ തീരുമാനം വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്നാണ് വിലയിരുത്തുന്നത്.

വിവാദങ്ങള്‍ക്കിടെ

വിവാദങ്ങള്‍ക്കിടെ

തോമസ് ചാണ്ടിയുടെ ലേക്ക്പാലസ് റിസോര്‍ട്ട് വിവാദം ഉള്‍പ്പെടെ നിലനില്‍ക്കുന്നതിനിടെയാണ് മന്ത്രിമാര്‍ക്ക് മാര്‍ക്കിടാന്‍ മുഖ്യമന്ത്രി തീരുമാനിച്ചിരിക്കുന്നത്.

English summary
pinarayi vijayan review different departments and ministers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X