Get Updates
Get notified of breaking news, exclusive insights, and must-see stories!

നാടിന്റെ ക്രമസമാധാനം തകർക്കാൻ ചിലർ ശ്രമിക്കുന്നു; വിധി നടപ്പിലാക്കും, വിശ്വാസികളെ സംരക്ഷിക്കും!!

അബുദാബി: ബിജെപിയും ആര്‍എസ്എസും നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അയ്യപ്പ ഭക്തര്‍ക്ക് ആവശ്യമായ സുരക്ഷ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭക്തജനങ്ങളെ തടഞ്ഞും, ഭക്തജനങ്ങളെ അക്രമിക്കുന്നത് തടയുന്ന പോലീസുകാരെ ആക്രമിച്ചും നാട്ടിൽ കലാപം സൃഷ്ടിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

പത്തോ ഇരുപതോ ആളുകൾ വാർത്ത ക്യാമറകൾക്കു മുന്നിൽ വന്നു പറയുന്ന കാര്യങ്ങൾ അല്ല സർക്കാർ സ്വീകരിക്കുന്ന യഥാർത്ഥ നിലപാടുകൾ ആണ് പൊതു സമൂഹം അംഗീകരിക്കുക എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ശബരിമലയിലെ നാലിടങ്ങളില്‍ വ്യാഴാഴ്ച രാവിലെ മുതല്‍ നിരോധനാജ്ഞ. നിലയ്ക്കല്‍, പമ്പ, സന്നിധാനം, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ 144 പ്രഖ്യാപിച്ചു.

Pinarayi Vijayan

നിരോധനാജ്ഞ നിലവില്‍വന്നശേഷം യാതൊരുവിധ പ്രക്ഷോഭങ്ങളും അനുവദിക്കില്ല. എന്നാല്‍, സന്നിധാനത്തേക്ക് എത്തുന്ന ഭക്തര്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും ജില്ല കലക്ടർ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധിച്ചവര്‍ മാധ്യമ പ്രവര്‍ത്തകരെയും പോലീസിനെയും ആക്രമിച്ച പശ്ചാത്തലത്തിലാണ് കടുത്ത നടപടിയിലേക്ക് ജില്ലാ ഭരണകൂടം നീങ്ങിയത്.

100 വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എഴുന്നൂറോളം സായുധസേനാംഗങ്ങളെ ഇതിനകംതന്നെ വിന്യസിച്ചിട്ടുണ്ട്. ദക്ഷിണ മേഖലാ എ ഡി ജി പി അനില്‍കാന്ത്, തിരുവനന്തപുരം റേഞ്ച് ഐ ജി മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നത്.

Recommended Video

cmsvideo
    ശബരിമലയില്‍ പോലീസിന്റെ വിളയാട്ടം | OneIndia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+