കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റപ്പെട്ട സംഭവങ്ങൾ നാണക്കേടുണ്ടാക്കുന്നു; ചുവപ്പുനാട ഒഴിവാക്കണം,അർഹരെ അനാവശ്യമായി നടത്തരുതെന്ന്..

Google Oneindia Malayalam News

ആലപ്പുഴ: ഒറ്റപ്പെട്ട ചില സംഭവങ്ങൾ നാണക്കേടുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്ത സംഭവത്തെത്തുടർന്നാണ് മുഖ്യമന്ത്രിയുടെ പരാമർശം. ചുവപ്പുനാട ഒഴിവാക്കണം. അർഹരെ അനാവശ്യമായി നടത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗൗരിയമ്മയുടെ രാഷ്ട്രീയ മാറ്റം സ്നേഹിക്കുന്നവരെ വേദനിപ്പിച്ചു: മുഖ്യമന്ത്രിഗൗരിയമ്മയുടെ രാഷ്ട്രീയ മാറ്റം സ്നേഹിക്കുന്നവരെ വേദനിപ്പിച്ചു: മുഖ്യമന്ത്രി

സംഭവത്തെത്തുടർന്ന് നഗരസഭ ജീവനക്കാർക്കെതിരെ നടപടി എടുക്കുകയും പ്രസിഡന്റിനെ സംരക്ഷിക്കുന്ന നിലപാടുമാണ് സ്വീകരിച്ചത്. അതേസമയം നഗരസഭാധ്യക്ഷ ശ്യാമളക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സാജന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്.

Pinarayi Vijayan

‌15 കോടി മുടക്കിയ പദ്ധതിക്കെതിരെ നഗരസഭ സ്വീകരിച്ച നിഷേധാത്മക നിലപാടാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണഅ കോടതിയുടെ വിലയിരുത്തൽ. പികെ ശ്യാമളയ്ക്കെതിരെ സിപിഎം നടപടിയെടുക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. പികെ ശ്യാമളക്ക് എതിരെ പ്രദേശിക തലത്തില്‍ ശക്തമായ പ്രതിഷേധം ഉണ്ടെന്നും വിലയിരുത്തലുണ്ട്. പൊതു സമൂഹത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന വിലയിരുത്തലിലാണ് നടപടിയ്‌ക്കൊരുങ്ങുന്നത്. വിഷയം ചര്‍ച്ചചെയ്യാന്‍ അടിയന്തര ജില്ലാ കമ്മിറ്റിയും വിളിക്കും.
English summary
Pinarayi Vijayan's comments against officials for NRI suicide in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X