കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണയും മുഹമ്മദ് റിയാസും വിവാഹിതരായി, ലളിതമായ ചടങ്ങ്, ക്ലിഫ് ഹൗസിലെ വിവാഹമെന്ന അപൂർവ്വത

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസും വിവാഹിതരായി. രാവിലെ പത്തരയ്ക്കാണ് ഇരുവരും വിവാഹ രജിസ്റ്ററില്‍ ഒപ്പ് വെച്ചത്.

ബന്ധുക്കളായ വളരെ കുറച്ച് പേര്‍ മാത്രമാണ് വിവാഹച്ചടങ്ങിന് സാക്ഷ്യം വഹിച്ചത്. മുഹമ്മദ് റിയാസിന്റെ മാതാപിതാക്കൾ എത്തിയിരുന്നില്ല. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വെച്ചായിരുന്നു വിവാഹം. ക്ലിഫ് ഹൗസില്‍ നടന്ന വിവാഹം എന്ന അപൂര്‍വ്വതയും വീണയുടേയും മുഹമ്മദ് റിയാസിന്റെയും വിവാഹത്തിനുണ്ട്. കൂടുതല്‍ അറിയാം..

ലളിതമായ ചടങ്ങുകള്‍

ലളിതമായ ചടങ്ങുകള്‍

വീണയും ഞാനും വിവാഹിതരായി എന്നാണ് മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്. ഇരുവരുടേയും ചിത്രവും റിയാസ് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് കൊണ്ടാണ് വിവാഹം നടത്തിയത്. ലളിതമായ ചടങ്ങുകള്‍ മാത്രമാണ് വിവാഹത്തിനുണ്ടായിരുന്നത്.

അന്‍പത് പേര്‍ മാത്രം

അന്‍പത് പേര്‍ മാത്രം

മുഹമ്മദ് റിയാസിന്റെയും വീണയുടേയും വളരെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. അന്‍പത് പേര്‍ക്ക് മാത്രമായിരുന്നു ചടങ്ങിലേക്ക് ക്ഷണം. ഇരുവരും വിവാഹ മോചിതരായതിന് ശേഷം ആണ് പുതിയ ജീവിതത്തിലേക്ക് കടന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടക്കുന്ന വിവാഹം എന്ന പ്രത്യേകത ഈ വിവാഹത്തിനുണ്ട്.

സിപിഎം നേതാക്കളും സാക്ഷികൾ

സിപിഎം നേതാക്കളും സാക്ഷികൾ

ബന്ധുക്കളെ കൂടാതെ ചില സിപിഎം നേതാക്കളും വിവാഹത്തിന് സാക്ഷികളാകാന്‍ എത്തി. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് വീണയും മുഹമ്മദ് റിയാസും വിവാഹിതരാകുന്നു എന്നുളള വാര്‍ത്ത പുറത്ത് വന്നത്. സമയമാകുമ്പോള്‍ എല്ലാവരേയും അറിയിക്കും എന്നായിരുന്നു സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ മുഹമ്മദ് റിയാസ് വിവാഹത്തെ കുറിച്ച് അന്ന് പ്രതികരിച്ചത്.

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം

വിവാഹ ചടങ്ങിന്റെ സമയത്ത് മുപ്പതോളം പേര്‍ മാത്രമാണ് ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നത്. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം നടന്നത്. ക്ലിഫ് ഹൗസിലേക്ക് വിവാഹ രജിസ്ട്രാര്‍ എത്തുകയായിരുന്നു. മുഹമ്മദ് റിയാസിന്റെ മാതാപിതാക്കള്‍ വിവാഹച്ചടങ്ങിന് സാക്ഷ്യം വഹിക്കുന്നതിനായി ക്ലിഫ് ഹൗസില്‍ എത്തിയിരുന്നില്ല.

മാതാപിതാക്കളെത്തിയില്ല

മാതാപിതാക്കളെത്തിയില്ല

ഇരുവരും 60 വയസ്സിന് മുകളില്‍ പ്രായമുളളവരായത് കൊണ്ടാണ് കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് കോഴിക്കോട് നിന്ന് തിരുവനന്തപുരം വരെ യാത്ര ചെയ്ത് വിവാഹത്തിന് എത്താതിരുന്നത്. മന്ത്രിമാരുടെ കൂട്ടത്തില്‍ നിന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍ മാത്രമാണ് വീണ-റിയാസ് വിവാഹത്തില്‍ പങ്കെടുക്കാന്‍ ക്ലിഫ് ഹൗസിലെത്തിയത്.

വലിയ ഒരുക്കങ്ങളില്ല

വലിയ ഒരുക്കങ്ങളില്ല

സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കോലിയക്കോട് കൃഷ്ണന്‍ നായര്‍, ഡിവൈഎഫ്‌ഐ സംസ്ഥാന ഭാരവാഹികളായ എസ് കെ സജീഷ് അടക്കമുളളവരും വിവാഹത്തില്‍ പങ്കെടുത്തു. വിവാഹത്തിന് വലിയ ഒരുക്കങ്ങളൊന്നും ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ല. ഒരു ചെറിയ പന്തല്‍ മാത്രമാണുണ്ടായിരുന്നത്. ഇരുവരും പരസ്പരം മാല ചാര്‍ത്തി.

Recommended Video

cmsvideo
വീണയും മുഹമ്മദ് റിയാസും വിവാഹിതരായി
ഐടി ബിരുദധാരി

ഐടി ബിരുദധാരി

മുഖ്യമന്ത്രി പിണറായി വിജയന്റെയും കമല വിജയന്റെയും മകളായ വീണ ബംഗളൂരുവില്‍ എക്‌സാലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമയാണ്. വീണ ഐടി ബിരുദധാരിയാണ്. ഒറാക്കിളില്‍ ആറ് വര്‍ഷം ജോലി ചെയ്തിട്ടുണ്ട്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ആയിരുന്ന പിഎം അബ്ദുള്‍ ഖാദറിന്റെയും ആയിഷാബിയുടേയും മകനായ മുഹമ്മദ് റിയാസ് 2017ലാണ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ടായത്.

മരണത്തിന് മുൻപ് സുശാന്ത് വിളിച്ചത് സുഹൃത്തായ നടിയെ, പുലർച്ചെ 1.30ന്, നാല് ഫോൺ കോളുകൾ! മരണത്തിന് മുൻപ് സുശാന്ത് വിളിച്ചത് സുഹൃത്തായ നടിയെ, പുലർച്ചെ 1.30ന്, നാല് ഫോൺ കോളുകൾ!

English summary
Pinarayi Vijayan's daughter Veena and Muhammed Riyas get married
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X