കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആരാണ് ജെയ്ക്ക്? മുഖ്യമന്ത്രിയുടെ മകള്‍ക്ക് 100 കോടിയുടെ ആസ്തി ഉണ്ടോ'? വീണയുടെ പഴയ അഭിമുഖം ചര്‍ച്ചയാകുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെയുള്ള മാത്യു കുഴല്‍നാടന്‍ എം എല്‍ എയുടെ ആരോപണത്തിന് പിന്നാലെ വീണ്ടും ചര്‍ച്ചയായി വീണ വിജയന്റെ വാക്കുകള്‍. സ്പ്രിംഗ്ലര്‍ വിവാദവും മറ്റും കത്തി നിന്ന സമയത്ത് വീണ വിജയന്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖമാണ് വീണ്ടും ചര്‍ച്ചയാകുന്നത്.

വീണ വിജയന്റെ കമ്പനിയുടെ മെന്റര്‍ ആണ് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് (പി ഡബ്ല്യു സി) ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ എന്നും ഇത് വ്യക്തമാക്കുന്ന ഭാഗം കമ്പനിയുടെ വെബ്‌സൈറ്റില്‍നിന്ന് നീക്കം ചെയ്തു എന്നുമാണ് മാത്യു കുഴല്‍നാടന്‍ കഴിഞ്ഞ ദിവസം നിയമസഭയിലും ഇന്ന് വാര്‍ത്താസമ്മേളനം നടത്തിയും ആരോപിച്ചത്.

അമ്മ ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ല..ആരെ രക്ഷിക്കാനാണ് ആ പ്രസ്താവന;പൊട്ടിത്തെറിച്ച് ഗണേഷ് കുമാർഅമ്മ ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ല..ആരെ രക്ഷിക്കാനാണ് ആ പ്രസ്താവന;പൊട്ടിത്തെറിച്ച് ഗണേഷ് കുമാർ

1

എന്നാല്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ 2021 മാര്‍ച്ച് 14 ല്‍ ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത അഭിമുഖത്തില്‍ വീണ വ്യക്തമാക്കുന്നുണ്ട്. ജെയ്ക്ക് എന്ന് പറയുന്നത് കമ്പനി സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ഉള്ള തന്റെ സഹപ്രവര്‍ത്തകന്റെ കസിന്‍ ബ്രദറാണ് എന്നും അദ്ദേഹം ഒരു അമേരിക്കന്‍ സിറ്റിസണാണ് എന്നും വീണ അഭിമുഖത്തില്‍ പറയുന്നുണ്ട്. പി ഡബ്ല്യു സി എന്ന് പറയുന്നത് എല്ലാ രാജ്യത്തുമുള്ള ഒരു വലിയ കമ്പനിയാണ് എന്നും അതിലുള്ള അമേരിക്കയിലുള്ള ഒരു വിംഗിലാണ് ജെയ്ക്ക് വര്‍ക്ക് ചെയ്യുന്നത് എന്നും വീണ പറയുന്നു. വീണ വിജയന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

2

ആദ്യം വിവാദം വന്നത് സ്പ്രിംഗ്ലറിന്റെ സമയത്താണ് എന്ന് തോന്നുന്നു. കൊവിഡിന്റെ സമയത്ത് നമ്മള്‍ സാധാരണ വെബ്‌സൈറ്റ് കാണുന്നില്ല. കമ്പനിയുടെ വെബ്‌സൈറ്റ് അടിച്ച് പോയി എന്നൊക്കെ ഒരു നേതാവ് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ടായിരുന്നു. അപ്പോള്‍ എന്നെ ഒരാള്‍ വിളിച്ചിട്ട് പറഞ്ഞു എക്‌സാലോജിക്കിന്റെ അക്കൗണ്ട് ഫ്രീസ് ചെയ്തു എന്ന് പറയുന്നു. അക്കൗണ്ട് എന്ന് കേള്‍ക്കുമ്പോള്‍ ഫസ്റ്റ് എന്റെ മനസില്‍ പോകുന്നത് ബാങ്ക് അക്കൗണ്ട് എന്നതാണ്. അപ്പോള്‍ ഞാന്‍ ഉടനെ മൊബൈലില്‍ നോക്കി. അപ്പോള്‍ അതിലൊന്നും കുഴപ്പമില്ല.

3

പിന്നെ ടി വി വന്ന് നോക്കുമ്പോളാണ് മനസിലാകുന്നത് സാധാരണ വെബ്‌സൈറ്റ് ഹോസ്റ്റിംഗ് ഒരു സര്‍വീസ് പ്രൊവൈഡറുണ്ട്. അത് നമ്മള്‍ റിന്യൂ ചെയ്യണമായിരുന്നു. വര്‍ഷാ വര്‍ഷം ചെയ്യേണ്ടതാണ്. സാധാരണ കാറിന്റെ ഇന്‍ഷുറന്‍സ് നമ്മള്‍ സമയമാകുമ്പോള്‍ അവര്‍ വിളിച്ച് പറയുമല്ലോ. ഇന്‍ഷുറന്‍സ് റിന്യൂ ചെയ്യാന്‍ സമയമായി എന്ന്. അപ്പോള്‍ കൊവിഡ് സമയമായതിനാല്‍ അവരുടെ എംപ്ലോയിസ് ഒക്കെ വര്‍ക്കിംഗ് സമയമാണ്. സാധാരണ ചെയ്യുന്നതിന് പകരമായിട്ട് അവര്‍ മെയില്‍ അയച്ചു. മെയില്‍ അയച്ചത് സ്പാമിലാണ് പോയിട്ടുണ്ടായിരുന്നത് ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല.

4

ഇത് വരുമ്പോഴാണ് ഹോസ്റ്റിംഗ് എക്‌സ്‌പെയര്‍ ആയതുകൊണ്ടാണ് ഇത് വന്നിരിക്കുന്നത്. ഹോസ്റ്റിംഗ് റിന്യൂ ചെയ്തപ്പോള്‍ പിന്നെ വെബ്‌സൈറ്റ് അപ്പ് ആയി. പക്ഷെ അത് എന്തോ നമ്മള്‍ സ്പ്രിംഗ്ലറിന് വേണ്ടി ചെയ്തതാണ് അല്ലെങ്കില്‍ എന്തൊക്കയോ ഹൈഡ് ചെയ്യാന്‍ വേണ്ടി ചെയ്തതാണ് ശേഷം ഒരുപാട് കാര്യങ്ങള്‍ കുറെ നേതാക്കന്‍മാരൊക്കെ പറയുന്നത് കേട്ടു. സ്പ്രിംഗ്ലറിന്റെ ഇഷ്യൂ, പി ഡബ്ല്യു സി ഇഷ്യൂ എല്ലാത്തിനും നമ്മുടെ കമ്പനിയുമായി ബന്ധമുള്ള ഒരാളെ പോയിട്ട് ഇതൊക്കെ ഗൂഗിള്‍ ചെയ്താല്‍ അറിയാന്‍ പറ്റുന്ന കാര്യങ്ങളാണ്. ആള്‍ക്കാര്‍ എവിടെയാണ് എന്നത്.

5

പക്ഷെ ഒരു പ്രത്യേക ഉദ്ദേശ്യത്തോട് കൂടി യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ ഇങ്ങനെ വെച്ച് പറയുമ്പോള്‍, എന്റെ മോനൊക്കെ ഈ ടി വിയില്‍ പേര് കണ്ടപ്പോള്‍ എക്‌സാലോജിക്ക് എന്നുള്ള പേര് ക്യാച്ച് ചെയ്തു. അപ്പോള്‍ കേസ് എക്‌സാലോജിക്ക് എന്നൊക്കെയുള്ള പേര് കേട്ടപ്പോള്‍ ഇവന്‍ ചോദിച്ചു എന്താണ് അമ്മേനെ പൊലീസ് പിടിക്കോ എന്ന്. രണ്ട് ദിവസം മുന്‍പ് ഒരാള്‍ പറയുന്നുണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മകള്‍ക്ക് 100 കോടി രൂപയുടെ ആസ്തി ഉണ്ട് എന്ന്. ഇല്ല. ഉണ്ടെങ്കില്‍ നന്നായിരുന്നു. നിര്‍ഭാഗ്യവശാല്‍ അത്ര ഇല്ല. പകുതി പോലും ഇല്ല.

6

ജെയ്ക്ക് എന്ന് പറയുന്നത് കമ്പനി സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ഉള്ള എന്റെ സഹപ്രവര്‍ത്തകന്റെ കസിന്‍ ബ്രദറാണ്. സ്റ്റാര്‍ട്ട് അപ്പിന്റെ വെബ്‌സൈറ്റ് നോക്കിയാല്‍ അഡൈ്വസറി ബോര്‍ഡില്‍ കുറച്ച് ആളുകളെ വെക്കും. ഈ ജെയ്ക്ക് എന്ന് പറയുന്നത് ഒരു അമേരിക്കന്‍ സിറ്റിസണാണ്. പി ഡബ്ല്യു സി എന്ന് പറയുന്നത് എല്ലാ രാജ്യത്തുമുള്ള ഒരു വലിയ കമ്പനിയാണ്. അതിലുള്ള അമേരിക്കയിലുള്ള ഒരു വിംഗിലാണ് ജെയ്ക്ക് വര്‍ക്ക് ചെയ്യുന്നത്. അയാള്‍ക്ക് ഇന്ത്യയുമായിട്ടോ ഏഷ്യയുമായിട്ടോ ഒരു ബന്ധവുമില്ല.

7

ബിസിനസുമായിട്ട് ഒരു ബന്ധവുമില്ല. അപ്പോള്‍ നമ്മള്‍ അഡൈ്വസറായി അയാളെ വെച്ചപ്പോള്‍ പി ഡബ്ല്യു സിയുടെ ഒരു വിവാദം വന്നല്ലോ, അപ്പോള്‍ ജെയ്ക്കും പി ഡബ്ല്യു സിയില്‍ വര്‍ക്ക് ചെയ്യുന്നു എന്ന് പറഞ്ഞിട്ട് പിന്നെ അത് വെച്ചിട്ട് ഇവര്‍ തമ്മില്‍ എന്തെങ്കിലും ഉണ്ടാകും. അതാണ് അതിന്റെ ഒരു സ്റ്റാര്‍ട്ടിംഗ് പോയന്റ് എന്ന് പറയുന്നത്.

Recommended Video

cmsvideo
Swapna Suresh | CBI അന്വേഷണമാവശ്യപ്പെട്ട് മോദിക്ക് സ്വപ്നയുടെ കത്ത് | *Kerala

അമ്മ യോഗത്തിനെത്തിയ സ്വാസികയുടെ ക്യാന്‍ഡിഡ് ക്ലിക്ക്; വൈറല്‍ ചിത്രങ്ങള്‍

English summary
Pinarayi Vijayan's daughter Veena Vijayan's old interview goes viral now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X