ചിന്തിച്ചാല്‍ ഭരണകൂട നടപടി! റിപ്പബ്ലിക് ദിനത്തിലെ പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ് വ്യക്തമാക്കുന്നത്
നിലവിലെ പ്രശ്‌നങ്ങളില്‍ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. മോദി സര്‍ക്കാരിന് വിമര്‍ശനം.
തിരുവനന്തപുരം: രാജ്യം നേരിടുന്ന വെല്ലുവിളികള്‍ പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. റിപ്പബ്ലിക് ദിനത്തിലാണ് പിണറായി നിലവിലെ പ്രശ്‌നങ്ങളില്‍ മുന്നറിയിപ്പുമായി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. രാജ്യം റിപ്പബ്ലിക് ദിനം ആചരിക്കുന്ന വേളയില്‍ ചില വസ്തുതകള്‍ സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി വ്യക്തമാക്കിക്കൊണ്ടാണ് പോസ്റ്റ്.
നമ്മളെന്നും അവരെന്നും ജനങ്ങളെ തമ്മില്‍ വേര്‍തിരിച്ച് തമ്മിലടിപ്പിക്കാന്‍ ആരെങ്കിലും നീക്കങ്ങള്‍ നടത്തുന്നുണ്ടെങ്കില്‍ ചെറുത്ത് തോല്‍പ്പിക്കണമെന്ന് പിണറായി പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയുടെ ദേശീയത വളരെയധികം വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും പിണറായി പോസ്റ്റില്‍ കുറിക്കുന്നു.
അതേസമയം സംസ്ഥാന സര്‍ക്കാര്‍ ഭരണഘടന നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും പിണറായി പറയുന്നുണ്ട്. മോദി സര്‍ക്കാരിനെ വിമര്‍ശിച്ചാണ് പിണറായിയുടെ പോസ്റ്റ്.

എന്തൊക്കെ വെല്ലുവിളികള്‍
ദേശീയത നേരിടുന്ന വെല്ലുലവിളികള്‍ ചെറുതല്ലെന്ന് പിണറായി പറയുന്നു. വിവിധ ഭാഷകള്‍, വിവിധ സംസ്‌കാരങ്ങള്‍, വിവിധ ആചാരങ്ങള്‍ വിവിധ മതവിശ്വാസങ്ങള്‍ പിന്തുടരുന്ന ജനങ്ങളെ ഏകശിലാത്മകമായ ഒരു സംസ്‌കാരത്തില്‍ തളച്ചിടാനുള്ള ഏത് ശ്രമവും പൊതുദേശീയതയ്ക്ക് വെല്ലുവിളിയായിരിക്കുമെന്നും പിണറായി.

ചെറുത്ത് തോല്‍പ്പിക്കണം
വിവിധ വിഭാഗങ്ങളില്‍പ്പെടുന്ന ജനങ്ങളെ നമ്മളെന്നും അവരെന്നും വേര്‍തിരിച്ച് തമ്മിലടിപ്പിക്കാന്‍ നടത്തുന്ന നീക്കങ്ങളെ ശ്രദ്ധാപൂര്‍വം ചെറുത്ത് തോല്‍പ്പിക്കണമെന്നും പിണറായി പറയുന്നു.

പിണറായി പറയുന്നു
ദേശീയത ഏക ശിലാത്മകമായ ഒരു ആശയമല്ലെന്ന് ഏറ്റവുമധികം വെളിപ്പെടുത്തുന്ന രാഷ്ട്ര സംവിധാനമാണ് ഇന്ത്യയുടേതെന്ന് പിറണായി പറയുന്നു. വിവിധ ദേശീയതകളെ അംഗീകരിച്ച്, വിവിധ സംസ്‌കാരങ്ങളെ കൂട്ടിയിണക്കി, അധികാരം വികേന്ദ്രീകരിച്ച് എന്നാല്‍ കേന്ദ്രീകൃത ഭരണ സംവിധാനത്തിനു കീഴില്‍ പ്രവര്‍ത്തിച്ചു പോരുന്ന വിശലമായ ദേശീയതയാണ് നമ്മുടേതെന്നും അദ്ദേഹം.

വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കണം
ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട, പാര്‍ശ്വവത്കരിക്കപ്പെട്ട ജന സമൂഹങ്ങളെ ദേശീയതയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും വികസന പ്രവര്‍ത്തനങ്ങളില്‍ അവരെയും പങ്കാളികളാക്കാനും ക്രിയാത്മകമായ പരിശ്രമങ്ങള്‍ നമ്മുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും പിണറായി.

സ്ത്രീകളും കുട്ടികളും
സ്ത്രീകളും കുട്ടികളും ദളിതരും വനവാസികളുമടക്കം ദേശീയ പൊതുധാരയില്‍ ഇനിയും പ്രാമുഖ്യം ലഭിക്കാത്തവരെ കൈപിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തേണ്ടതെന്ന് പിണറായി പറയുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയം ആണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം.

ദളിതര്‍ക്കെതിരായ ആക്രമണം
നമുക്ക് ചുറ്റും നടക്കുന്നത് മനുഷ്യത്വ വിരുദ്ധമായ കാര്യങ്ങളാണെന്ന് പിണറായി കുറിക്കുന്നു. കടുത്ത വര്‍ഗീയതയും ഉച്ചനീചത്വങ്ങളും നടമാടിയിരുന്ന ഒരു സമൂഹത്തെ നവോഥാന ദേശീയ പ്രസ്ഥാന സാമീഹ്യ മുന്നേറ്റങ്ങളിലൂടെ മുന്നോട്ട് നയിച്ചു എന്ന് അഭിമാനം കൊള്ളുന്ന നമ്മുടെ രാജ്യത്തിന്റെ അന്തസ്സ് തകര്‍ക്കുന്നതാണ് ഇതെന്നും പിണറായി. ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ എന്ത് സന്ദേശമാണ് ലോകത്തിന് നല്‍കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

ജീവനും സ്വത്തിനും സംരക്ഷണമില്ല
സ്വാതന്ത്ര്യം ലഭിച്ചിട്ടും റിപ്പബ്ലിക് ആയിട്ടും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ദാരിദ്ര്യം തുടച്ചു നീക്കാനോ തൊഴിലില്ലായ്മ പരിഹരിക്കാനോ എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കാനോ കഴിഞ്ഞിട്ടില്ലെന്ന് പിണറായി കുറ്റപ്പെടുത്തുന്നു. ഭരണഘടന ഉറപ്പു നല്‍കുന്ന മൗലിക അവകാശങ്ങള്‍ പോലും സംരക്ഷിക്കപ്പെടുന്നില്ലെന്നും പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്നും പിണറായി.

കര്‍ഷക ആത്മഹത്യ കൂടി
ചിന്തിച്ചാല്‍ പോലും ഭരണകൂട നടപടികളിലൂടെ കൊല്ലപ്പെടുന്നുവെന്നും ഇങ്ങനെ കൊല്ലപ്പെടുന്നവരുടെ എണ്ണം കൂടുന്നുവെന്നും അദ്ദേഹം. രാജ്യത്ത് കര്‍ഷക ആത്മഹത്യ കൂടുന്നതായും പിണറായി. കൃഷിക്കാരുടെ മരണം കൃഷിയുടെ മരണണാണെന്ന് പിണറായി ഓര്‍മപ്പെടുത്തുന്നു.

നയപരമായ വൈകല്യം
നോട്ട് നിരോധനവുമായി ബന്ധപ്പെട്ടുണ്ടായ മരണങ്ങള്‍ സര്‍ക്കാരിന്റെ നയപരമായ വൈകല്യങ്ങള്‍ക്ക് ഉദാഹരണമാണെന്ന് പിണറായി അറിയിക്കുന്നു.

പൗരാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം
രാജ്യത്തിന്റെ ജനാധിപത്യ സംവിധാനങ്ങള്‍ ആരോഗ്യകരമായി നിലനിന്നാല്‍ മാത്രമെ മൗലികാവകാശങ്ങള്‍ ഉള്‍പ്പെടെയുള്ള പൗരാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയുളളൂവെന്നും അദ്ദേഹം. അധികാര വികേന്ദ്രീകരണത്തിലധിഷ്ഠിതമായതും സുഘടിതവുമായ ഫെഡറല്‍ സംവിധാനമാണ് ഭരണഘടനാ നിര്‍മാതാക്കള്‍ സ്വപ്‌നം കാണുന്നതെന്നും പിണറായിപറയുന്നു.

പാര്‍ലമെന്റിനെയും നിയമസഭയെയും ഉള്‍ക്കൊള്ളണം
ജനാധിപത്യത്തിന്റെ പരമാധികാര സഭയായ പാര്‍ലമെന്റിനെ വശ്വാസത്തിലെടുക്കാതെയും സംസ്ഥാന നിയമസഭകളുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളാതെയും ജനാധിപത്യയ വ്യവസ്ഥയെ മുന്നോട്ട് നയിക്കാനാവില്ലെന്ന് പിണറായി. ഭൂരികപക്ഷത്തിന്റെ അഭിപ്രായം ഉച്ചത്തില്‍ പറയലല്ല, ന്യീനപക്ഷത്തിന്റെ താത്പര്യങ്ങള്‍കൂടി കണക്കിലെടുക്കുന്നതാണ് ജനാധിപത്യമെന്ന് പിണറായി പറയുന്നു.

ഒഴിവാക്കപ്പെടുന്നവരായി ആര്‍ക്കും തോന്നരുത്
നാനാത്വത്തില്‍ ഏകത്വം എന്ന സങ്കല്‍പ്പം പൂര്‍ണമായ അര്‍ഥത്തില്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് പിണറായി പറയുന്നുണ്ട. രണ്ടാം തരമെന്നോ ഒഴിവാക്കപ്പെടുന്നവരോ ആണെന്ന് ഒരു വിഭാഗത്തിനു തോന്നലുണ്ടാവാന്‍ പാടില്ലെന്നും പിണറായി.
മാറ്റിനിര്‍ത്തപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം
സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന സര്‍ക്കാര്‍ എല്ലാവരെയും ഒരുപോലെ കാണാനും തുല്യനീതി ഉറപ്പാക്കാനുമുള്ള ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍ദേശം പൂര്‍ണമായി അംഗീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് പിണറായി വ്യക്തമാക്കുന്നു. കാലങ്ങളായി അരികിലേക്ക് തളളിമാറ്റപ്പെട്ട ജനവിഭാഗങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുള്ള ഭരണ സംവിധാനമാണ് ഇവിടെയുള്ളതെന്നും പിണറായി. മതത്തിന്റെയോ ജാതിയുടേയോ അടിസ്ഥാനത്തില്‍ ആരും ആക്രമിക്കപ്പെടാനോ മാറ്റി നിര്‍ത്തപ്പെടാനോ പാടില്ലെന്ന കാര്യം സര്‍ക്കാരിന് നിര്‍ബന്ധമുണ്ടെന്നും പിണറായി.












Click it and Unblock the Notifications