കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീദേവിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി; ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് അപരിഹാര്യ നഷ്ടം!

Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് അപരിഹാര്യ നഷ്ടം ശ്രീദേവിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവന്തപുരം: ബോളിവുഡ് നടി ശ്രീദേവിടെ നിര്യാണത്തിൽ അനുശോചിച്ച് കേരള മുഖ്യമന്ത്രി. ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് അപരിഹാര്യമായ നഷ്ടമാണ് സംഭവിച്ചിരിക്കുപന്നതെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു ദശാബ്ദം ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്ന ശ്രീദേവിയുടെ ആകസ്മിക വേർപാട് വ്യസനകരമാണെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പേസ്ബുക്ക് പേജിലുടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. ബാലതാരമായി മലയാളിക്ക് മുന്നിലെത്തിയ ശ്രീദേവി ചലച്ചിത്രാസ്വാദകർക്ക് എക്കാലത്തും ഹൃദയത്തിൽ സൂക്ഷിക്കാനുള്ള അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ചിട്ടുണ്ട്. വ്യത്യസ്ത ഭാഷകളിൽ അനേകം അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രീദേവിയുടെ അകാല നിര്യാണം ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് അപരിഹാര്യ നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

അനുശേോനം അറിയിച്ച് എകെക ബാലനും

അനുശേോനം അറിയിച്ച് എകെക ബാലനും

അനുശോഛനം അറിയിച്ചുകൊണ്ട് മന്ത്രി എകെ ബാലനും ഫേസ്ബുക്കിൽ കുറിച്ചിരുന്നു. പ്രമുഖ ഇന്ത്യൻ സിനിമ താരം ശ്രീദേവി അന്തരിച്ചു ആദരാജ്ഞലികൾ എന്നായിരുന്നു മന്ത്രി എകെ ബാലൻ തന്റഎ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.

ലേഡി അമിതാഭ് ബച്ചൻ

ലേഡി അമിതാഭ് ബച്ചൻ

'ലേഡി അമിതാബ് ബച്ചന്‍' എന്ന വിശേഷണം ലഭിച്ച തീഷ്ണമായ നോട്ടത്തിലൂടെ സംവദിക്കുന്ന ബോളിവുഡിന്റെ ശ്രീദേവി. ബാലതാരത്തിലൂടെ അഭിനയ രംഗത്ത് എത്തി അഭിനയ ചക്രവർത്തിനിയായി മാറിയ പദ്മശ്രീ ശ്രീദേവി ബോണി കപൂറെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

സംസ്ഥാന അവാർഡ്

സംസ്ഥാന അവാർഡ്

ഇരുപത്താറോളം മലയാള സിനിമകളിൽ ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. 1971ൽ പൂമ്പാറ്റ എന്ന ചിത്രത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. ഇന്ത്യന്‍ സിനിമാലോകത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവിയുടെ അകാലവിയോഗത്തില്‍ അനുശോചനം അറിയിച്ച് ചലച്ചിത്രതാരങ്ങളും പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.

മൃതദേഹം മുംബൈയിലെത്തിക്കും

മൃതദേഹം മുംബൈയിലെത്തിക്കും

അതേസമയം മൃതദേഹം ദുബൈയില്‍ നിന്നും ഞായറാഴ്ച പ്രത്യേക വിമാനത്തില്‍ മുംബൈയില്‍ എത്തിക്കും. ബാന്ദ്രയിലും അന്ധേരിയിലും ഇവര്‍ക്ക് വീടുകളുണ്ട്. അവസാനമായി പ്രിയ നായികയെ ഒരുനോക്കുകാണാന്‍ ആരാധകരുടെ പ്രവാഹമാണിവിടം. ബന്ധുവായ മോഹിത് മര്‍വയുടെ വിവാഹവിരുന്നില്‍ പങ്കെടുക്കാനാണ് ശ്രീദേവി റാസല്‍ ഖൈമയിലെത്തിയത്.

മലയാളത്തിന്റെ സ്വന്തം ശ്രീ

മലയാളത്തിന്റെ സ്വന്തം ശ്രീ

ബോളിവുഡിന്റെ നായികാ സിംഹാസനത്തില്‍ റാണിയായി വാഴുമ്പോഴും മലയാളത്തിന് ശ്രീദേവി മരുമകളായിരുന്നില്ല, അവര്‍ മലയാളത്തിന് മകള്‍ തന്നെയായിരുന്നു. ഹിന്ദിയില്‍ തിരക്കേറിയ താരമായപ്പോഴും അഭിനയത്തില്‍ മികച്ച അവസരങ്ങള്‍ നല്‍കിയ മലയാള സിനിമയെ അവര്‍ മനസോട് ചേര്‍ത്തുവെച്ചിരുന്നു.

മലയാളത്തോട് ഇഷ്ടം

മലയാളത്തോട് ഇഷ്ടം

തമിഴില്‍ അരങ്ങേറ്റം കുറിച്ച 1969ല്‍ തന്നെയായിരുന്നു ശ്രീദേവിയുടെ മലയളത്തിലേക്കുള്ള കാലുവെയ്പ്പും. തൊട്ടടുത്ത വര്‍ഷം സ്വപ്‌നങ്ങള്‍ എന്ന ചിത്രത്തില്‍ രാമ്മന്ന എന്ന ബാലകഥാപത്രത്തെയും അവര്‍ അവതരിപ്പിച്ചു. തുടര്‍ന്ന് കുറ്റവും ശിക്ഷയും, ആലിംഗനം, തുലാവര്‍ഷം, ആന വളര്‍ത്തിയ വാനമ്പാടിയുടെ മകന്‍, സത്യവാന്‍ സാവിത്രി, അരവിന്ദ് സ്വാമി നായകനായ ദേവരാഗം ഉള്‍പ്പെടെ 26 മലയാള ചിത്രങ്ങളില്‍ ശ്രീദേവി അഭിനയിച്ചു. മലയാളത്തെയും മലയാള സിനിമയെയും വലിയ ഇഷ്ടമായിരുന്നു ശ്രീദേവിക്ക്.

ഹൃദയാഘാതം, ബോളിവുഡ് താരറാണി ശ്രീദേവി അന്തരിച്ചു... മരണം ദുബായിൽ!!ഹൃദയാഘാതം, ബോളിവുഡ് താരറാണി ശ്രീദേവി അന്തരിച്ചു... മരണം ദുബായിൽ!!

ശ്രീദേവിയുടെ മൃതദേഹം ഞായറാഴ്ച മുംബൈയിലെത്തും; വസതികളിലേക്ക് ആരാധകരുടെ പ്രവാഹം!ശ്രീദേവിയുടെ മൃതദേഹം ഞായറാഴ്ച മുംബൈയിലെത്തും; വസതികളിലേക്ക് ആരാധകരുടെ പ്രവാഹം!

ശ്രീദേവിയുടെ മരണം; ഞെട്ടൽ മാറാതെ രാജ്യം, ദു:ഖത്തിൽ പങ്കുചേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും...ശ്രീദേവിയുടെ മരണം; ഞെട്ടൽ മാറാതെ രാജ്യം, ദു:ഖത്തിൽ പങ്കുചേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും...

നടി ശ്രീദേവിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
Pinarayi Vijayan's facebook post about Sridevi's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X