ലാവ്‌ലിന്‍ അഴിമതിക്കേസ് നിലനില്‍ക്കില്ലെന്ന് പിണറായി
ദില്ലി: ലാവ്‌ലിന്‍ അഴിമതിക്കേസ് നിലനില്‍ക്കുന്നതല്ലെന്ന് കോടതി കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ് ചാര്‍ജ്ജ് ചെയ്യാന്‍ പോലും കൊള്ളില്ലെന്ന് കോടതി പറഞ്ഞുവെന്നും പിണറായി. കേരള കൗമുദി (ന്യൂസ് ഡോട്ട് കേരള കൗമുദി ഡോട്ട് കോം) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
കേസ് നിലനില്‍ക്കില്ലെന്ന് കോടതി ഒറ്റയടിയ്ക്ക് നിഗമനത്തില്‍ എത്തിയതല്ല. ദീര്‍ഘനാള്‍ വാദങ്ങളും പ്രതിവാദങ്ങളും കേട്ട ശേഷമാണ് ഈ നിലപാടില്‍ കോടതി എത്തിയതെന്നും അതാണ് വസ്തുതയെന്നും പിണറായി.

വിഎസ് അച്യുതാനന്ദന് പദവി നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ വന്നിട്ടില്ലെന്നും അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ദളിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവത്തെക്കുറിച്ച് കാര്യങ്ങള്‍ മനസിലാക്കിയ ശേഷം പ്രതികരിയ്ക്കാമെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications