Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുത്തനല്ല, സാധുവെന്ന് പിണറായി... മാധ്യമങ്ങള്‍ക്ക് 'സ്റ്റഡി ക്ലാസ്സും'

തിരുവനന്തപുരം: മന്ത്രിസഭയില്‍ പിണറായി വിജയനെ എതിര്‍ക്കാന്‍ ശേഷിയുള്ള ആരുമില്ലെന്നാണ് കഴിഞ്ഞ ദിവസം പിസി ജോര്‍ജ്ജ് പറഞ്ഞത്. പിണറായി വിജയനെ പോലെ കരുത്തനായ നേതാവിനെ നേരിടാന്‍ കരുത്തരായ നേതാക്കള്‍ വേണമെന്ന് മുമ്പ്കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും പറഞ്ഞിരുന്നു.

എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത് താന്‍ അങ്ങനെ കരുത്തനൊന്നും അല്ലെന്നാണ്. താന്‍ ഒരു സാധുവാണെന്നും പിണറായി വിജയന്‍ പറയുന്നു.

എന്നാല്‍ ഇത് പിസി ജോര്‍ജ്ജിനും കെ സുധാകരനും ഉള്ള മറുപടി ആയിരുന്നില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കായിരുന്നു ആ മറുപടി...

pinarayivijayan

മുഖ്യമന്ത്രിയല്ല... പാര്‍ട്ടി സെക്രട്ടറി?

മുഖ്യമന്ത്രിയല്ല... പാര്‍ട്ടി സെക്രട്ടറി?

മുഖ്യമന്ത്രി എന്ന നിലയില്‍ അല്ല പാര്‍ട്ടി സെക്രട്ടറി എന്ന നിലയിലാണ് പിണറായി വിജയന്‍ നിയമസഭയില്‍ പെരുമാറുന്നത് എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. ഇതിനായിരുന്നു പിണറായി വിജയന്റെ മറുപടി.

ചെന്നിത്തല പറഞ്ഞാല്‍...

ചെന്നിത്തല പറഞ്ഞാല്‍...

താന്‍ കരുത്തനാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞാല്‍ താന്‍ അതില്‍ വീണ് പോകില്ലെന്നായിരുന്നു പിണറായി വിജയന്റെ മറുപടി.

 കരുത്തനല്ല, സാധു

കരുത്തനല്ല, സാധു

താന്‍ കരുത്തനല്ലെന്നും ഒരു സാധു ആണെന്നും പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.

ഒളിച്ചോടുന്ന ആളല്ല

ഒളിച്ചോടുന്ന ആളല്ല

മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് ഒളിച്ചോടുന്ന ആളല്ല താന്‍ എന്നും പിണറായി വിജയന്‍ പറഞ്ഞു. മാധ്യമങ്ങളെ കാണേണ്ട സമയത്ത് കാണും.

മുഖ്യമന്ത്രിയുടെ പണി

മുഖ്യമന്ത്രിയുടെ പണി

മുഖ്യമന്ത്രി പബ്ലിക് റിലേഷന്‍സ് ജോലി എടുക്കേണ്ട ആളല്ലെന്നാണ് പിണറായിയ്ക്ക് പറയാനുള്ളത്. മാധ്യമങ്ങളോട് ഒരു അനിഷ്ടവും ഇല്ലെന്നും പിണറായി പറഞ്ഞു.

മുല്ലപ്പെരിയാറില്‍

മുല്ലപ്പെരിയാറില്‍

മുല്ലപ്പെരിയാറില്‍ നേരത്തേ പറഞ്ഞ നിലപാടില്‍ ഒരു മാറ്റവും ഇല്ലെന്നാണ് പിണറായി പറഞ്ഞത്. മദ്യനിരോധനത്തോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+