Get Updates
Get notified of breaking news, exclusive insights, and must-see stories!

'അതെല്ലാം ചീറ്റി പോയില്ലേ; ശശീന്ദ്രനെതിരായ ആരോപണത്തിൽ മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം; പീഡന പരാതി ഒത്തുതീർപ്പാക്കാൻ മന്ത്രി എകെ ശശീന്ദ്രൻ ഇടപെട്ടുവെന്ന ആരോപണത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങളുടെ ചോദ്യത്തിന് അതൊക്കെ ചീറ്റിപ്പോയില്ലേയെന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. നിയമസഭയിൽ പറഞ്ഞത് എല്ലാവരും കേട്ടില്ലേയെന്നും അദ്ദേഹം ചോദിച്ചു.

pinarayi Vijayan


അതേസമയം ആഭ്യന്തര ചേരിപ്പോര് ആണ് വിവാദത്തിന് പിന്നിൽ എന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ ഇന്നും ആവർത്തിച്ചു. വിഷയം ഉടൻ എൻസിപി ചർച്ച ചെയ്യും. ഇക്കാര്യത്തിൽ ശശീന്ദ്രൻ തെറ്റ് ചെയ്തു എന്ന് കണ്ടെത്തിയാൽ മന്ത്രി സ്ഥാനത്തുനിന്ന് നീക്കി നിർത്തും. തിങ്കളാഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗം ഇക്കാര്യത്തിൽ വിശദമായ ചർച്ച നടത്തുമെന്നും പി സി ചാക്കോ പറഞ്ഞു.

കേസിൽ പോലീസ് അന്വേഷണം കൃ്ത്യമായി തന്നെ നടക്കണമെന്നതാണ് പാർട്ടിയുടെ നിലപാട്. നീതിപൂർവ്വമായ അന്വേഷണം തന്നെ നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിന് ശേഷം തുടർ നടപടികളെ കുറിച്ച് ആലോചിക്കാമെന്നും പിസി ചാക്കോ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+