Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളാപ്പളളി നടേശാ... ഇതാ പിണറായിയുടെ മറുപടി! അതുക്കും മേലേ ഇനിയും!!!

തിരുവനന്തപുരം: സിപിഎമ്മിനെ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കി ബിജെപിയോട് അയിത്തമില്ലെന്ന് പ്രഖ്യാപിയ്ക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം ചെയ്തത്. അതും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനൊപ്പം കണ്ടതിന് ശേഷം.

ഈ വിഷയത്തില്‍ സിപിഎം ഇതുവരെ കാര്യമായ പ്രതികരണം ഒന്നും നടത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ, മുന്‍ സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗവും ആയ പിണറായി വിജയന്‍ പ്രതികരിച്ചിരിയ്ക്കുന്നു. വെള്ളാപ്പള്ളിയുടെ വാദങ്ങള്‍ക്ക് എണ്ണമിട്ട് മറുപടി നല്‍കിയാണ് പിണറായി വിജയന്‍ ദേശാഭിമാനിയില്‍ ലേഖന പരമ്പര തുടങ്ങിയിരിയ്ക്കുന്നത്.

 ബിജെപിയുടെ പിന്നാക്ക സ്‌നേഹം

ബിജെപിയുടെ പിന്നാക്ക സ്‌നേഹം

ബിജെപി പിന്നാക്ക താത്പര്യം സംരക്ഷിയ്ക്കുന്ന പാര്‍ട്ടിയാണെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. എന്നാല്‍ 1992 ല്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ സമരം ഓര്‍ത്തുനോക്കണം എന്ന് പിണറായി വിജയന്‍.

ദളിത് വിരുദ്ധത

ദളിത് വിരുദ്ധത

മണ്ഡല്‍ കമ്മീഷന്‍ നടപ്പിലാക്കിയതിന് ശേഷമാണ് ബിഹാറിലും ഉത്തര്‍ പ്രദേശിലും ഒക്കെ ദളിത്-പിന്നാക്ക നേതാക്കള്‍ അധികാരത്തിലെത്തിയതെന്ന് പിണറായി പറയുന്നു. ആ പിന്നാക്ക വളര്‍ച്ച തടയുന്നതിന് ബിജെപി ഉപയോഗിയ്ക്കുന്നത് ഹിന്ദു വര്‍ഗ്ഗീയതയാണെന്നും പിണറായിയുടെ ആരോപണം.

ചരിത്രം മറന്നാലേ...

ചരിത്രം മറന്നാലേ...

ചരിത്ര വസ്തുതകള്‍ മറന്നാല്‍ മാത്രമേ വെള്ളാപ്പള്ളി നടേശന്‍ പറയുന്നത് ഈഴവ സമുദായംഗങ്ങള്‍ക്ക് പോലും ഉള്‍ക്കൊള്ളാനാവൂ എന്നാണ് പിണറായി പറയുന്നത്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയ സര്‍ക്കാരിനെ അട്ടിമറിച്ച ബിജെപിയുമായി ഒത്തുപോകാന്‍ വെള്ളാപ്പള്ളിയ്ക്ക് കഴിഞ്ഞാലും സാധാരണ എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ക്ക് സാധിയ്ക്കുമോ എന്നാണ് ചോദ്യം.

ഹിന്ദു അവഗണന

ഹിന്ദു അവഗണന

ഹിന്ദുക്കള്‍ അവഗണിയ്ക്കപ്പെടുകയാണെന്നാണല്ലോ വെള്ളാപ്പള്ളിയുടെ പരാതി. അംബാനിയുടെ താതപര്യവും അത്താഴപ്പട്ടിണിക്കാരനായ സാധാരണ തൊഴിലാളിയായ ഹിന്ദുവിന്റേയും താത്പര്യവും ഏത് ബിന്ദുവിലാണ് കൂട്ടിമുട്ടുക എന്നാണ് പിണറായിയുടെ ചോദ്യം.

കോര്‍പ്പറേറ്റ് താത്പര്യം

കോര്‍പ്പറേറ്റ് താത്പര്യം

കോര്‍പ്പറേറ്റുകള്‍ക്ക് നികുതി ഇളവ് നല്‍കുന്ന, അദാനിയ്ക്ക വേണ്ടി ഭരണം നടത്തുന്ന നരേന്ദ്ര മോദിയ്ക്ക് വെള്ളാപ്പള്ളി ചെന്ന് കൈ കൊടുത്താല്‍ അത് ഹിന്ദു താത്പര്യമാകുമോ എന്നായിരുന്നു അടുത്ത ചോദ്യം.

മറ്റ് ജാതിസംഘടനകള്‍

മറ്റ് ജാതിസംഘടനകള്‍

മറ്റ് ജാതി സംഘടനകളുടെ പിന്തുണ ബിജെപിയ്ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നായിരുന്നു വെള്ളാപ്പള്ളി നേരത്തെ പറഞ്ഞിരുന്നത്. ഇങ്ങനെ സംസാരിയ്ക്കാന്‍ മറ്റ് സംഘടനകള്‍ വെള്ളാപ്പള്ളിയെ ഏല്‍പിച്ചിട്ടുണ്ടോ എന്നാണ് മറ്റൊരു ചോദ്യം.

കമ്യൂണിസ്റ്റ് വിരുദ്ധം

കമ്യൂണിസ്റ്റ് വിരുദ്ധം

എന്നും എസ്എന്‍ഡിപി നേതൃത്വം കമ്യൂണിസ്റ്റുകള്‍ക്ക് എതിരായിരുന്നുവെന്ന് ചരിത്രം മുന്‍ നിര്‍ത്തി പിണറായി വിജയന്‍ വിശദീകരിയ്ക്കുന്നു. എന്നാല്‍ ഈഴവ സമുദായത്തിലെ സാധാരണക്കാര്‍ എന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ഒപ്പമായിരുന്നു.

 ഒരു ഗുണവും കിട്ടിയില്ലേ...

ഒരു ഗുണവും കിട്ടിയില്ലേ...

കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലെത്തിയിട്ട് ഒരു ഗുണവും കിട്ടിയില്ലെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ മറ്റൊരു ആരോപണം. കാര്‍ഷിക ബന്ധ നിയമം, ഭൂപരിഷ്‌കരണ നിയമ തുടങ്ങിയ ഉന്നയിച്ച് ആ വാദത്തേയും പിണറായി ഖണ്ഡിയ്ക്കുന്നു.

ബിജെപിയുടെ സവര്‍ണത

ബിജെപിയുടെ സവര്‍ണത

ബിജെപി ഒരു സവര്‍ണ പാര്‍ട്ടിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. രാജ്യത്തെ പലയിടങ്ങളിലും നടക്കുന്ന അയിത്താചരണവും അതിനെ സംഘപരിവാര്‍ സംഘടനകള്‍ അനുകൂലിയ്ക്കുന്നതും സിപിഎം പ്രക്ഷോഭങ്ങള്‍ നടത്തുന്നതും ഉദാഹരണ സഹിതം പറഞ്ഞ് പിണറായി വീണ്ടും ചോദ്യങ്ങള്‍ ചോദിയ്ക്കുന്നു.

പിണറായി തുടരും

പിണറായി തുടരും

ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് പിണറായി വിജയന്‍ ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്. ഇത്രയും പറഞ്ഞുകൊണ്ട് ലേഖനം അവസാനിപ്പിയ്ക്കുന്നില്ല. അടുത്ത ദിവസവും തുടരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+