ഉമ്മന്‍ചാണ്ടിയ്ക്ക് അനുകൂലമായ ഹൈക്കോടതി വിധിയില്‍ സമൂഹത്തിന് സംശയമുണ്ട്; പിണറായി
പാലക്കാട്: സോളാര്‍ കേസില്‍ മുഖ്യമന്ത്രിയ്ക്ക് എതിരായ അന്വേഷണം സ്‌റ്റേ ചെയ്ത ഹൈക്കോടതി ജസ്റ്റിസ് പി ഉബൈദിന്റെ വിധിയില്‍ സമൂഹത്തിന് സംശയങ്ങളുണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. വിജിലന്‍സ് കോടതി ജഡ്ജിയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച ശേഷമായിരുന്നു ഹൈക്കോടതി മുഖ്യമന്ത്രിയുടെ ഹര്‍ജയില്‍ അനുകൂല തീരുമാനം എടുത്തത്.
ഹൈക്കോടതി ജഡ്ജിയുടെ വിധിയില്‍ സമൂഹത്തിന് സംശയമുണ്ടെന്ന് പിണറായി. എന്നാല്‍ തങ്ങള്‍ ഇക്കാര്യം ഉന്നയിക്കുന്നത് ശരിയല്ല. ഹൈക്കോടതിയുടെ അന്തസ് പാലിയ്ക്കുന്നതായിരിയ്ക്കണം വിധികളെന്നും പിണറായി വിജയന്‍.

ജസ്റ്റിസ് ഉബൈദിനെ കുറിച്ചുള്ള ആക്ഷേപങ്ങള്‍ ഒട്ടേറെ ഉന്നയിക്കപ്പെട്ടിട്ടുണ്ടെങ്കിലും തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജിയ്ക്ക് എതിരെ ഇതുവരെ ആരോപണം ഉയര്‍ന്നിട്ടില്ല. രണ്ട് മാസത്തിനകം തനിയ്ക്ക് എതിരെ ഒരു വിധിയും പാടില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ ആഗ്ര ഹമാണ് സഫലീകരിയ്ക്കപ്പെട്ടതെന്നും, രാഷ്ട്രീയക്കാരനെന്ന നിലയില്‍ താന്‍ ഇതിന് മറ്റ് ചില അര്‍ത്ഥങ്ങളാണ് കാണുന്നതെന്നും പിണറായി വിജയന്‍.












Click it and Unblock the Notifications