Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലുവ എസ്പി ഗുണ്ടാനേതാവിനെ പോലെയെന്ന് പിണറായി വിജയന്‍

കൊച്ചി: അങ്കമാലിയില്‍ സിപിഎം പ്രവര്‍ത്തകരെ തല്ലിച്ചതച്ച എസ്പി യതീഷ് ചന്ദ്രയെ ഗുണ്ടാനേതാവെന്ന് വിളിച്ച് പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ശനിയാഴ്ച എല്‍ഡിഎഫ് ഹര്‍ത്താലില്‍ റോഡ് ഉപരോധിച്ച എല്‍ഡിഎഫ് പ്രവര്‍ത്തകരെ ആലുവ റൂറല്‍ എസ്പിയും സംഘവും തല്ലിയ സംഭവത്തെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും അപലപിച്ചു.

പ്രവര്‍ത്തകരെ തല്ലി ചതച്ച എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. ഒരു ഗുണ്ടാനേതാവിനെ പോലെയാണ് എസ്പി പെരുമാറിയതെന്ന് പിണറായി വിജയന്‍ പറഞ്ഞു. പൊലീസില്‍ കോണ്‍ഗ്രസ് രാഷ്ട്രീയമുള്ള കുറേയ ക്രിമിനലുകളുണ്ടെന്നും അവരിലൊരാളാണ് എസ്പിയെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

Pinarayi Vijayan

ആലുവയില്‍ തല്ലിന്റെ റിഹേഴ്‌സല്‍ നടത്തിയശേഷമാണ് അങ്കമാലിയില്‍ അദ്ദേഹം ലാത്തി ചാര്‍ജ്ജ് നടത്തിയതെന്നും പിണറായി പറഞ്ഞു. അതേ സമയം താന്‍ തന്റെ ഡ്യൂട്ടിയാണ് ചെയ്തതെന്നും സംഘര്‍ഷം നടക്കുമ്പോള്‍ മുന്നിലുള്ളത് സിപിഎം നേതാവാണെന്ന് എങ്ങനെ മനസിലാക്കുമെന്നും യതീഷ് ചന്ദ്ര പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+