കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികൾക്കെതിരായ അതിക്രമം; വിചാരണ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കണം: മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: കുട്ടികൾക്കെതിരായ അതിക്രമം സംബന്ധിച്ച കേസുകളിൽ പരമാവധി ഒരു വർഷത്തിനുള്ളിൽ തന്നെ വിചാരണ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിനു ബന്ധപ്പെട്ടവര്‍ക്ക് പരിശീലനം നല്‍കാന്‍ ഹൈക്കോടതിയുടെ സഹായത്തോടെ തീരുമാനം കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടി വന്ന ഇരകളുടെ നിയമപരിരക്ഷയും സംരക്ഷണം മുൻനിർത്തിയുള്ള യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

സമീര്‍ വാങ്കഡെയെ കൈവിട്ട് കോടതി, അറസ്റ്റ് തടയില്ല, ആര്യന്‍ കേസ് ചുമതലയില്ലെന്ന് എന്‍സിബിസമീര്‍ വാങ്കഡെയെ കൈവിട്ട് കോടതി, അറസ്റ്റ് തടയില്ല, ആര്യന്‍ കേസ് ചുമതലയില്ലെന്ന് എന്‍സിബി

1

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള അതിക്രമത്തിനെതിരായി ജാഗ്രതയോടെയുള്ള ഇടപെടല്‍ അനിവാര്യമാണെന്ന് മുഖ്യമന്ത്രി. വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഇക്കാര്യത്തില്‍ നടത്തിവരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുട്ടികൾക്കെതിരായ അതിക്രമം സംബന്ധിച്ച കേസുകളിൽ പരമാവധി ഒരു വർഷത്തിനുള്ളിൽ തന്നെ വിചാരണ പൂർത്തിയാക്കും. വിചാരണ ശിശു സൗഹൃദമാക്കുന്നതിനു ബന്ധപ്പെട്ടവര്‍ക്ക് പരിശീലനം നല്‍കാന്‍ ഹൈക്കോടതിയുടെ സഹായം കുടി അഭ്യർത്ഥിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ കുറയ്ക്കുന്നതിന് സർക്കാരിൻ്റെ പ്രധാനപ്പെട്ട വകുപ്പുകളുടെ മേൽനോട്ടത്തിൽ പരിപാടികൾ തയ്യാറാക്കും. വനിതാ ശിശുക്ഷേമം, പൊലീസ്, പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, കുടുംബശ്രീ, കില, വനിതാ കമ്മീഷന്‍, വനിതാ വികസന കോര്‍പ്പറേഷന്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാകും പരിപാടികൾ ഏകോപിപ്പിക്കുക. സമഗ്രമായ ജെൻഡര്‍ സെന്‍സിറ്റൈസേഷന്‍ ക്യാമ്പയിന്‍ ആരംഭിക്കാനും നിർദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.

3

സ്ത്രീകളും കുട്ടികളും ഇരയാക്കപ്പെടുന്ന കുറ്റകൃത്യങ്ങളുടെ തോത്, തീവ്രത, സാഹചര്യം എന്നിവ കണ്ടെത്തി പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിന് ക്രൈം മാപ്പിംഗ് നടത്തണം. ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ ടൂള്‍ ഉപയോഗിച്ച് വിവരശേഖരണം നടത്തുകയും തദ്ദേശ സ്വയംഭരണ തലത്തില്‍ ക്രോഡീകരിച്ച് പരിഹാര മാര്‍ഗങ്ങള്‍ അവലംബിക്കും. ഇരയാക്കപെടുന്നവരുടെ വിവരങ്ങൾ ഒരു കാരണവശാലും പുറത്തു പോകരുത് - മുഖ്യമന്ത്രി നിർദ്ദേശിച്ചു.

4

മാധ്യമ വാര്‍ത്തകളില്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെട്ടവരെ തിരിച്ചറിയാന്‍ സഹായകരമായ സൂചനകള്‍ ഒഴിവാക്കണം. വനിതാ ശിശു വികസന വകുപ്പ് അംഗണവാടി പഠനസാമഗ്രികളുടെ ജന്റര്‍ ഓഡിറ്റ് നടത്തിയ മാതൃകയില്‍ മുഴുവന്‍ പാഠപുസ്തകങ്ങളും ജന്റര്‍ ഓഡിറ്റിംഗ് നടത്താന്‍ വിദ്യാകിരണം മിഷനെയും ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ ആര്‍. ബിന്ദു, വീണാ ജോര്‍ജ്, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടി. കെ. ജോസ്, സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.

<strong>സമ്പൂർണ്ണ വാക്സിനേഷൻ അമ്പത് ശതമാനം കടന്നു; കൊവിഡ് ജാഗ്രത തുടരുന്നു!</strong>സമ്പൂർണ്ണ വാക്സിനേഷൻ അമ്പത് ശതമാനം കടന്നു; കൊവിഡ് ജാഗ്രത തുടരുന്നു!

പുത്തന്‍ മേക്കോവറില്‍ ആനന്ദം താരം സിദ്ധി; പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
Red alert at Idukki dam

English summary
Chief Minister Pinarayi Vijayan has said that the trial in cases of child abuse will be completed within a maximum of one year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X