Get Updates
Get notified of breaking news, exclusive insights, and must-see stories!

കുരുന്നുകള്‍ക്ക് പിണറായിയുടെ അഭിവാദ്യങ്ങള്‍

തിരുവനന്തപുരം: പുതിയൊരു അധ്യയന വര്‍ഷം തുടങ്ങുകയാണ്. കുട്ടികള്‍ ബാഗും കുടയും വാട്ടര്‍ ബോട്ടിലും ഒക്കെയായി സ്‌കൂളിലേക്ക് പോകുന്നു. അതില്‍ പലരും ആദ്യമായാണ് സ്‌കൂളിന്റെ പടികാണുന്നത്.

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയപ്പാര്‍ട്ടികളില്‍ ഒന്നായ സിപിഎമ്മിന് ഈ പ്രവേശനോത്സവത്തില്‍ നിന്ന് മാറി നില്‍ക്കാനാവില്ലല്ലോ. അതുപോലെ തന്നെ അതിന്റെ സെക്രട്ടറിക്കും മാറി നില്‍ക്കാനാവില്ല. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുതിയതായി സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചിരിക്കുന്നു.

Pinarayi Vijayan

പുതിയ കാലമായതിനാല്‍ പുതിയ രീതിയിലാണ് സഖാവ് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചിരിക്കുന്നു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഇത്. പിണറായിയുടെ വാക്കുകള്‍ ഇങ്ങനെ...

'പുതിയ അധ്യയന വര്‍ഷം പിറക്കുന്നു. അറിവിന്റെ വിശാല ലോകത്തേക്ക് കാല്‍കുത്തുന്ന കുരുന്നുകളെ ഹൃദയംകൊണ്ട് അഭിവാദ്യം ചെയ്യുന്നു.' ഈ അഭിവാദ്യം കൊണ്ട് പിണറായി നിര്‍ത്തുന്നില്ല.

കോര്‍പ്പറേറ്റുവല്‍കരണത്തിന്റേയും വര്‍ഗീയവത്കരണത്തിന്റേയും ഫലമായി പൊതുവിദ്യാഭ്യാസമേഖലയും മതനിരപേക്ഷ വിദ്യാഭ്യാസ സങ്കല്‍പങ്ങളും നശിപ്പിക്കപ്പെടുന്നത് ചെറുക്കാനുള്ള ദൗത്യമാണ് സവിശേഷ പ്രാധാന്യം അര്‍ഹിക്കുന്നതെന്നും പിണറായി പറയുന്നു. ഇത്തരമൊരു സാഹചര്യത്തെ പിണറായി ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്തായാലും കുരുന്നുകളെ പിണറായി അഭിവാദ്യം ചെയ്തതിനോട് ഫേസ്ബുക്കില്‍ നല്ല പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്.

Post by Pinarayi Vijayan.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+