Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ അക്രമിച്ച സംഭവം; കുറ്റം ചെയ്തത് എത്ര ഉന്നതരായാലും വെറുതെ വിടില്ലെന്ന് പിണറായി വിജയന്‍

കണ്ണൂര്‍: നടി അക്രമിക്കപ്പെട്ട കേസില്‍ കുറ്റകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപ്പട്ടികില്‍ ഉള്ളത് എത്ര ഉന്നതരായാലും സര്‍ക്കാര്‍ മുഖം നോക്കാതെയുള്ള നടപടിയാണ് എടുത്തിട്ടുള്ളത്. കേസില്‍ ഒരു ബാഹ്യഇടപെടലും ഉണ്ടായിട്ടില്ല. പ്രതികളുടെ സമൂഹത്തിലെ സ്ഥാനം നോക്കിയല്ല കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കുറ്റം ചെയ്യുന്നത് ആരായാലും അവര്‍ക്കെതിരെ നടപടി എടുക്കുക എന്നുള്ളതാണ് സര്‍ക്കാര്‍ നയം. കുറ്റം ചെയ്തവര്‍ എത്ര ഉന്നതരായാലും അവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുയായിരുന്നു അദ്ദേഹം.

pinarayi-vijayan-

അതേസമയം കേസില്‍ പോലീസ് അന്വേഷണം ശക്തമാക്കുകയാണ്. ഇതുവരേയും വിചാരണ തുടങ്ങിയിട്ടില്ലാത്ത കേസില്‍ ദിലീപ് ഉള്‍പ്പടേയുള്ള പ്രമുഖരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത് എന്നതിനാല്‍ എല്ലാവിധ പഴുതുകളും അടച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് പോലീസിന്റെ ശ്രമം.ഇത്രയധികം ശ്രദ്ധ്വേയമായ കേസായിട്ടും വിചാരണ ഇതുവരെ തുടങ്ങാത്തത് സംശയങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനു ബലം നല്‍കുന്ന നിരീക്ഷണമാണ് കഴിഞ്ഞദിവസം കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

വിചാരണ വൈകിപ്പിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നു എന്നായിരുന്നു കോടതിയുടെ നീരീക്ഷണം. പ്രതികള്‍ തുടര്‍ച്ചയായി ഹര്‍ജികള്‍ സമര്‍പ്പിക്കുന്നതാണ് കേസ് വിചാരണക്ക് എടുക്കുന്നത് വൈകിപ്പിക്കുന്നത്. കേസ് വിചാരണക്ക് എടുക്കുന്നത് വൈകിയാലും ശക്തമായ കേസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പ്രതികളെ കുരുക്കാന്‍ തന്നെയാണ് പോലീസ് ശ്രമം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+