കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎം മാണിയുടെ നിര്യാണം കേരളത്തിനാകെ നികത്താനാവാത്ത നഷ്ടം: മുഖ്യമന്ത്രി

Google Oneindia Malayalam News

Recommended Video

cmsvideo
കെഎം മാണിയുടെ നിര്യാണം കേരളത്തിന് നികത്താനാവാത്ത നഷ്ടം

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ നിര്യാണം കേരള കോണ്‍ഗ്രസിന് മാത്രമല്ല, കേരളത്തിനാകെ നികത്താനാകാത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രഗത്ഭനായ നിയമസഭാ സമാജികനേയും സംസ്ഥാനത്തിന്‍റെ പ്രശ്‌നങ്ങള്‍ പഠിച്ചവതരിപ്പിച്ചിരുന്ന ശ്രദ്ധേയനായ രാഷ്ട്രീയ നേതാവിനെയുമാണ് നഷ്ടമായിട്ടുള്ളതെന്നും അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

<strong>എറ്റവും കൂടുതല്‍ കാലം മന്ത്രി, എംഎല്‍എ; റെക്കോര്‍ഡുകളുടെ തോഴനായ പാലായുടെ ഏക എംഎല്‍എ</strong>എറ്റവും കൂടുതല്‍ കാലം മന്ത്രി, എംഎല്‍എ; റെക്കോര്‍ഡുകളുടെ തോഴനായ പാലായുടെ ഏക എംഎല്‍എ

രാഷ്ട്രീയ നിലപാടുകള്‍ക്കപ്പുറം നിയമസഭയിലും പുറത്തും എല്ലാവരുടേയും സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയ നേതാവായിരുന്നു മാണി. നിയമസഭയിലേക്ക് കടന്നുവരുന്ന പുതുമുഖങ്ങള്‍ മാതൃകയാക്കേണ്ട ഒരു പാട് കാര്യങ്ങള്‍ അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തിലുണ്ട്. പൊതുതാല്‍പര്യങ്ങള്‍ വിശേഷിച്ച് കര്‍ഷകരുടെ താല്പര്യങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നതില്‍ കെഎം പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

pinarayi
കൂടിയായിരുന്നു കെഎം മാണി എന്ന രാഷ്ട്രീയ അതികായകന്‍ വിടവാങ്ങിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന് 86 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

English summary
pinarayi vijayan say about km mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X