കുട്ടികൾക്ക് കുരുത്തക്കേട് വേണമെന്ന്...കുരുത്തക്കേടില്ലെങ്കിൽ പിന്നെന്ത് കുട്ടികൾ? പിണറായി മാസ് ആണ്
തിരുവനന്തപുരം: ഗൗരവക്കാരനായ രാഷ്ട്രീയ നേതാവ് എന്നാണ് പിണറായി വിജയനെ വിശേഷിപ്പിക്കുന്നത്. ചിരിക്കാന്‍ മടിക്കുന്ന ആളാണ് എന്നും പലരും പറയാറുണ്ട്. എന്നാല്‍ പിണറായി വിജയന്‍ അങ്ങനെയൊന്നും അല്ലെന്ന് പറയുന്നവരാണ് ഇപ്പോള്‍ കൂടുതല്‍.
കുട്ടികളായാല്‍ അല്‍പം കുരുത്തക്കേടൊക്കെ വേണം എന്നാണ് പിണറായി വിജയന്റെ പക്ഷം. കുരുത്തക്കേടില്ലാത്ത കുട്ടികള്‍ എങ്ങനെ കുട്ടികളകും എന്നും പിണറായി വിജയന്‍ ചോദിക്കുന്നുണ്ട്.

തിരുവനന്തപുരം എസ്ഇആര്‍ടിയില്‍ പ്രീ സ്‌കൂള്‍ വിദ്യാഭ്യാസവും സംരക്ഷണവും എന്ന വിഷയത്തില്‍ നടന്ന ദേശീയ ശില്‍പശാലയില്‍ സംസാരിക്കവേയാണ് പിണറായി ഇങ്ങനെ പറഞ്ഞത്. മൂന്ന് മുതലുള്ള കുട്ടികള്‍ സമൂഹത്തേയും പ്രകൃതിയേയും അറിഞ്ഞ് വളരണം എന്നും പിണറായി പറഞ്ഞു.
കുട്ടികളെ വീട്ടില്‍ അടച്ചിട്ടുവളര്‍ത്തുന്ന രീതിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു പിണറായി വിജയന്‍. കുട്ടികള്‍ പ്രകൃതിയോട് ചേര്‍ന്ന് വളരണം. കുട്ടികളെ വീട്ടിനുള്ളല്‍ അടച്ചിടുന്നത് പ്രതികൂലമായി ബാധിക്കും എന്നും പിണറായി പറഞ്ഞു. രക്ഷിതാക്കളുടെ മനോഭാവം മാറണം എന്ന നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ട് വച്ചു.












Click it and Unblock the Notifications