• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എല്‍ഡിഎഫിന് ജനപിന്തുണയേറി; പ്രതികൂല കാലാവസ്ഥയിലും ഏറ്റെടുത്ത പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: രണ്ടാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ ആദ്യ വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ധിത ആത്മവിശ്വാസത്തോടെയാണ് സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നത്

എല്‍ ഡി എഫിന് ജനപിന്തുണ വര്‍ധിച്ചു എന്നാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. ഏത് പ്രതികൂല കാലാവസ്ഥയിലും ഏറ്റെടുത്ത പ്രവൃത്തികള്‍ ലക്ഷ്യത്തിലെത്തിച്ചു. ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും വലിയ നേട്ടം കേരളം സ്വന്തമാക്കി. 2021 ലെ പ്രകടനപത്രികയില്‍ 900 വാഗ്ദാനങ്ങള്‍ ആണ് പ്രഖ്യാപിച്ചത്. അതില്‍ എല്ലാം യാഥാര്‍ത്ഥ്യമാക്കും.

ആധുനിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് വലിയ ശ്രമം നടത്തുന്നു. വിജ്ഞാന സമ്പദ്ഘടനയായി കേരളത്തെ മാറ്റും. ആറ് വര്‍ഷം കൊണ്ട് 295000 വീടുകള്‍ ലൈഫ് പദ്ധതി വഴി പൂര്‍ത്തീകരിച്ചു. അടുത്ത മാസത്തോടെ ഇത് 3 ലക്ഷമാകും. 2017-21 ലൈഫില്‍ 262131 വീട് നിര്‍മിച്ചു എന്നും രണ്ടാം എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 32875 വീടുകള്‍ളും നിര്‍മിച്ചു.

ആ കിടപ്പറ രംഗം എത്രനേരം ഷൂട്ട് ചെയ്തു? വായടപ്പിക്കുന്ന മറുപടിയുമായി മാളവിക മോഹനന്‍ആ കിടപ്പറ രംഗം എത്രനേരം ഷൂട്ട് ചെയ്തു? വായടപ്പിക്കുന്ന മറുപടിയുമായി മാളവിക മോഹനന്‍

ഭൂരഹിതരായ 15000 പേര്‍ക്ക് പട്ടയം നല്‍കും എന്നാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ഇതുവരെ 33530 പട്ടയങ്ങള്‍ വിതരണം ചെയ്തു. കെ ഫോണ്‍ കണക്ഷന്‍ 20880 ഓഫീസുകള്‍ക്ക് നല്‍കി. 140 നിയമസഭാ മണ്ഡലങ്ങളിലും 100 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് ഉടന്‍ ലഭ്യമാക്കും. പി എസ് സി വഴി 22345 പേര്‍ക്ക് ഈ സര്‍ക്കാര്‍ നിയമന ശുപാര്‍ശ നല്‍കി. ഒന്നാം എല്‍ ഡി എഫ് സര്‍ക്കാര്‍ 161361 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയിരുന്നു.

cmsvideo
  തൃക്കാക്കരയിൽ കത്തിക്കയറുന്ന ഉമാ തോമസ്,സ്ഥാനാർത്ഥിക്കൊപ്പം ഞാനും | Thrikkakkara Election 2022

  ഡൗട്ടുള്ളപ്പോള്‍ ഓറഞ്ചോ...? പ്രിയാമണിയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം

  ഏത് പദ്ധതി വന്നാലും എതിര്‍പ്പുണ്ടാക്കുന്ന നിക്ഷിപ്ത താല്‍പര്യക്കാര്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കല്ലിടുന്നതിനോടുള്ള പ്രതിഷേധമല്ല, ഒരു പദ്ധതി നടപ്പിലാക്കാന്‍ പാടില്ല എന്നു കരുതുന്നവരാണ് പ്രതിഷേധത്തിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. വികസനം നടന്നാലേ സാമ്പത്തിക പുരോഗതിയുണ്ടാകൂ എന്നും വികസനം വേണ്ട എന്നു പറയുന്നത് സംസ്ഥാനത്തെ പുറകോട്ടടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് നിലവില്‍ സാമ്പത്തിക പ്രതിസന്ധിയില്ല. പക്ഷേ, കേന്ദ്രം ആവശ്യമായ സഹകരണം നല്‍കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  English summary
  Pinarayi Vijayan says his second term government's first year showed excellent performance
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X