വീണ ജോര്‍ജിനെതിരെ പ്രതിഷേധമല്ല, അക്രമികളുടെ വിളയാട്ടം എന്ന് മുഖ്യമന്ത്രി; സ്ത്രീകള്‍ക്കെതിരായ ആക്രമണം
ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ കണ്ണൂരില്‍ കെഎസ് യു നടത്തിയ പ്രതിഷേധത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിഷേധ പ്രകടനം അല്ല നടന്നതെന്നും അക്രമികളുടെ വിളയാട്ടം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം അണികളെ ഇളക്കി വിടുകയാണ്. നാട്ടില്‍ കലാപം ഉണ്ടാക്കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതരുത് എന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് ആരോഗ്യ മന്ത്രിക്കെതിരെ പ്രതിഷേധം നടന്നത്. ആരോഗ്യ മന്ത്രി വീണ ജോര്‍ജ് രാജിവെക്കുക എന്ന് മുദ്രാവാക്യം വിളിച്ച് ഏതാനും കെഎസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. ഇവരെ പോലീസ് ബലമായി പിടിച്ചുമാറ്റി. ഈ വേളയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ അരിശം പ്രകടിപ്പിക്കുന്ന ആരോഗ്യ മന്ത്രിയുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. എന്താണ് സംഭവിച്ചത് എന്ന് ആരോഗ്യ മന്ത്രി മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

ആരോഗ്യ മന്ത്രിക്ക് പരിക്കുണ്ട് എന്നാണ് സ്പീക്കര്‍ എഎന്‍ ഷംസീര്‍ അറിയിച്ചത്. ആരോഗ്യ മന്ത്രി ചികില്‍സ തേടാന്‍ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇത് സ്ത്രീകള്‍ക്കെതിരായ ആക്രമണം ആണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. കാറില്‍ നിന്ന് ഇറങ്ങി പ്ലാറ്റ് ഫോമിലൂടെ നടന്ന് വരുന്ന വേളയിലാണ് പ്രതിഷേധക്കാര്‍ എത്തിയത് എന്ന് ആരോഗ്യ മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു.
മുഖ്യമന്ത്രിയുടെ പ്രതികരണം വായിക്കാം: ''ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ കണ്ണൂരില്‍ ഉണ്ടായ കെഎസ്യു ആക്രമണം കോണ്‍ഗ്രസിന്റെ ഹീന രാഷ്ട്രീയമാണ്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്. അവിടെ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനം അല്ല -ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ്. പ്ലാറ്റ്‌ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടത്.
ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയാണ് കേരളത്തിലേത്. അത് എല്ലാ ഔദ്യോഗിക ഏജന്‍സികളും അംഗീകരിച്ചതും ആണ്. എന്നിട്ടും ചില സംഭവങ്ങള്‍ പര്‍വ്വതീകരിച്ച് അതില്‍ ഒരുതരത്തിലും ഉള്‍പ്പെട്ടിട്ടില്ലാത്ത മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നതിനെ രാഷ്ട്രീയമായിട്ടല്ല; രാഷ്ട്രീയ ആഭാസം ആയിട്ടാണ് കാണാന്‍ കഴിയുക. തങ്ങളുടെ അനുയായികളെ കയറൂരി വിട്ട് നാട്ടിലെ ക്രമസമാധാനം തകര്‍ക്കാമെന്നോ കലാപം ഉണ്ടാക്കാമെന്നോ കോണ്‍ഗ്രസ് നേതൃത്വം കരുതരുത്.
ഇത് സ്ത്രീകള്‍ക്കെതിരായ ആക്രമണം ആണ്. ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചു കയറാനും റീത്ത് വെക്കാനും യൂത്ത് കോണ്‍ഗ്രസുകാരെ ഇറക്കിവിട്ടത് കോണ്‍ഗ്രസ് നേതൃത്വമാണ്. നിരന്തരം നുണയും വെറുപ്പും പ്രചരിപ്പിച്ച് അണികളെ അക്രമോത്സുകരാക്കുന്ന കേരളത്തിലെ പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ ശൈലിയാണ് ഇതിനുപിന്നില്‍. തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് രാഷ്ട്രീയത്തെ മലീമസമാക്കുന്ന അവരുടെ ശൈലിയുടെ പ്രതിഫലനമാണ് കെഎസ്യു ആക്രമികളിലൂടെ പുറത്തുവന്നത്. ഇത് അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്.''












Click it and Unblock the Notifications