കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ടെന്ന് പറഞ്ഞിട്ടില്ല'; മുഖ്യമന്ത്രി

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ടെന്ന് താന്‍ പറഞ്ഞതായുള്ള വാര്‍ത്തയ്ക്ക് വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡാം പണിയണമെങ്കില്‍ തമിഴ്‌നാടിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും സഹകരണം വേണമെന്ന് അദ്ദേഹം പറഞ്ഞു.

നാലു കല്ലുമായി ചെന്നാല്‍ കേരളത്തിന് ഡാം കെട്ടാനാവില്ല. എല്ലാവരുടെയും സഹകരണം ഇല്ലാതെ ഡാം പണിയാനാവില്ല. അയല്‍ക്കാരുമായി നല്ല ബന്ധംപുലര്‍ത്താനാണ് ആഗ്രഹം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കാര്യങ്ങള്‍ തമിഴ്‌നാടുമായി ചര്‍ച്ച ചെയ്യും. രാജ്യാന്തര വിദഗ്ധ സമിതിയെക്കൊണ്ട് ഡാമിന്റെ ബലക്ഷയം പരിശോധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

pinarayivijayan-07

ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വിവാദത്തിനും തിരുവനന്തപുരത്ത് നടന്ന ഒരു പരിപാടിക്കിടെ മുഖ്യമന്ത്രി വിശദീകരണം നല്‍കി. അഴിമതിക്കാര്യത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ല. സര്‍ക്കാരിന് ആരോടും പ്രതികാരമില്ല. ഉദ്യോസ്ഥരുടെ മാറ്റം പ്രതികാര നടപടിയുടെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമനടപടി നേരിടുന്നവരെ സഹായിക്കാന്‍ ക്രമംവിട്ട് ഒന്നും ചെയ്യില്ല. തെറ്റു ചെയ്തവര്‍ ശിക്ഷ നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസ് മേധാവി സ്ഥാനത്തുനിന്നും സെന്‍കുമാറിനെ മാറ്റി ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചതിനെ തുടര്‍ന്ന് സെന്‍കുമാര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തന്നെ നീക്കം ചെയ്തതിനെതിരെ അദ്ദേഹം നിയമനടപടിയിലേക്ക് കടന്നിട്ടുണ്ട്.

English summary
Pinarayi Vijayan says No change in Government stand on Mullaperiyar dam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X