Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വീകരിച്ചാല്‍ ബിജെപി നാറും..പോയാല്‍ 'മാണിസാറും', രണ്ട് എടുക്കാചരക്കുകളെപ്പറ്റി പിണറായി

തിരുവനന്തപുരം: കെഎം മാണിയേയും വെള്ളാപ്പള്ളി നടേശനേയും പരിഹസിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. മാണിയും വെള്ളാപ്പള്ളി നടേശനും എടുക്കാചരക്കുകളായി മാറിയെന്നാണ് പിണറായി പരിഹസിച്ചത്. ബിജെപിയുമായി കെഎം മാണി തിരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കുമെന്ന പ്രചാരണങ്ങള്‍ ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് പിണറായിയുടെ പരിഹാസം.

വെള്ളാപ്പള്ളിയാകട്ടേ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ രൂപീകരണമൊക്കെ കഴിഞ്ഞ് തിരഞ്ഞെടുപ്പിനെ നോട്ടമിട്ടിരിയ്ക്കുന്നു. വരുന്ന രണ്ട് മാസത്തിനുള്ളില്‍ പ്രബലരായ രണ്ട് മുന്നണികളില്‍ നിന്ന് ആരെല്ലാം പോകുമെന്നും ആരെല്ലാം ചേരുമെന്നും കാത്തിരുന്ന് കാണണം.

ബിജെപിയും നിയമസഭ തിരഞ്ഞെടുപ്പില്‍ ചെറുപാര്‍ട്ടികളെ ഒപ്പം നിര്‍ത്താന്‍ പരമാവധി ശ്രമിയ്ക്കാനാണ് സാധ്യത. ഈ സാഹചര്യങ്ങളൊക്കെ മുന്നില്‍ കണ്ടാകണം പിണറായി വിജയന്‍ ഇത്തരത്തില്‍ പരിഹസിച്ചത്.

എടുക്കാ ചരക്കുകള്‍

എടുക്കാ ചരക്കുകള്‍

കെഎം മാണിയും വെള്ളാപ്പള്ളിയും എടുക്കാചരക്കുകളായി മാറിയെന്ന് പിണറായി വിജയന്‍.

മാണിയെ

മാണിയെ

മാണിയെപ്പോലുള്ളവരെ കൂട്ടുപിടിയ്ക്കാനാണ് ബിജെപിയുടെ ശ്രമമെന്നും പിണറായി. സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്യാനാണ് അമിത് ഷാ ജോസ് കെ മാണിയെ ദില്ലിയ്ക്ക് വിളിച്ചത്

വെള്ളാപ്പള്ളി

വെള്ളാപ്പള്ളി

പുതിയ രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കി തിരഞ്ഞെടുപ്പില്‍ കണ്ണുംനട്ടിരിയ്ക്കുകയാണ് വെള്ളാപ്പള്ളി

മുമ്പേ...

മുമ്പേ...

വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് സാഹചര്യങ്ങളെ മുന്നില്‍ കണ്ടാണ് പിണറായിയുടെ പരിഹാസം എന്നതും ശ്രദ്ധേയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+