Get Updates
Get notified of breaking news, exclusive insights, and must-see stories!

'കുത്തിതിരിപ്പിനൊക്കെ ഒരു അതിര് വേണം കേട്ടോ?; പ്രവാസികളുടെ പേരിലുളള മുതലെടുപ്പ് അപകടകരം'

തിരുവനന്തപുരം; പ്രവാസികളുടെ പേരിലുളള മുതലെടുപ്പ് കൊവിഡിനെക്കാൾ അപകടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനം മുടങ്ങി ഇതുവരെ ഒരു മലയാളിയും മരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്ക്ക് സ്‌ക്രീനിംങ് നിിര്‍ബന്ധമാക്കണം എന്ന നിലപാട് സ്വീകരിച്ചപ്പോള്‍ അതിനെതിരെ തെറ്റിദ്ധാരണ പരത്തുന്ന പ്രചരണവുമായി പലരും ഇറങ്ങി. പ്രവാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. താല്‍പ്പര്യമുള്ള പ്രവാസികളെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനും അതിന് വേണ്ട എല്ലാ സൗകര്യങ്ങും ഒരുക്കുന്നതിനും സര്‍ക്കാര്‍ തയ്യാറാണ്. ഇതില്‍ നിന്ന് ഒരു ഘട്ടത്തിലും സര്‍ക്കാര്‍ പുറകോട്ട് പോയിട്ടില്ല. ഇത് വരെ സര്‍ക്കാര്‍ ഒരു വിമാനത്തിന്റെ യാത്രയും മുടക്കിയിട്ടില്ല,മുഖ്യമന്ത്രി പറഞ്ഞു.

pinarayi-vijayan-ep

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇനിയും എത്ര മരിക്കണം എന്ന തലക്കെട്ടുനമായി ഒരു മാധ്യമം ലോകത്താകെ കോവിഡ് ബാധിച്ച് മരണമടഞ്ഞ കേരളീയരുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത് കണ്ടു. ഭരണ കൂടങ്ങള്‍ അനാസ്ഥ തുടര്‍ന്നാല്‍ നാം ഇനിയും നിശബ്ദമായി ഇരുന്നാല്‍ കൂടുതല്‍ മുഖങ്ങള്‍ ചേര്‍ക്കപ്പെടും എന്നാണ് പത്രങ്ങള്‍ പറയുന്നത്. എന്നാല്‍ ഈ രാജ്യങ്ങളിലെല്ലാം കേരളീയര്‍ ഇപ്പോലും ജീവിക്കുന്നുണ്ട്. അവര്‍ അവിടെ തുടരുകയും വേണ്ടവരാണ്. ഈ രാജ്യങ്ങളില്‍ കേരളീയര്‍ അരക്ഷിതരാണ് എന്ന് പ്രചരിപ്പിക്കുമ്പോള്‍ അയവിടെ ജീവിക്കുന്നവരെ കുറിച്ച് ഓര്‍ത്തിട്ടുണ്ടോ? കുത്തിത്തിരിപ്പിനൊക്കെ ഒരു അതിരു വേണം കേട്ടോ.

Recommended Video

cmsvideo
    പ്രവാസികളിൽ പകുതിയലധികം പേര്‍ക്കും ജോലി നഷ്ടമായി | Oneindia Malayalam

    ഇവിടെ ജീവിക്കുന്നവരുടെ ഇവരുടെ മനോനില നാമെല്ലാം ചിന്തിക്കണം. ആരുടെയയെങ്കിലും അശ്രദ്ധ കൊണ്ടാണോ ഈ മരണങ്ങള്‍ സംഭവിച്ചത്. ഇന്നാട്ടില്‍ വിമാനങ്ങളും ഇതരയാത്രാ മാര്‍ഗ്ഗങ്ങളും ഇല്ലാത്ത ലോക്ക് ഡൗണ്‍ ആയിരുന്നു കഴിഞ്ഞ നാളുകളിലെന്ന് ഇവര്ക്ക് ബോധ്യമില്ലേ. മരിച്ച് വീഴുന്ന ഓരോരുത്തരും നമുക്ക് പ്രിയപ്പെട്ടവരാണ്.

    അതിന്റെ പേരില്‍ സങ്കുചിത ലക്ഷ്യത്തോടെ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നത് കോവിഡിനേക്കാള്‍ അപകടകരായിയായ രോഗബാധയാണ്. കര്‍ക്കശനിലപാട് സര്‍ക്കാര്‍ ഇതു വരെ എടുത്തിട്ടുണ്ട്. അത് തുടരുകയും ചെയ്യും. യാതാര്‍ത്ഥ്യങ്ങള്‍ മൂടി വെച്ചാല്‍ ഇല്ലാതാവില്ല. നിലവില്‍ ഉണ്ടായിട്ടുള്ള 90% കേസുകള്‍ വിദേശത്ത് നിന്നോ അന്യ സംസ്ഥാനങ്ങളില്‍ നിന്നോ വന്നവയാണ്. ഇതില്‍ 69%കേസുകളും വിദേശത്ത് നിന്ന് വന്നവരിലാണ് റിപ്പോര്‍ട്ട് ചെയ്‌പ്പെട്ടത്. ഇതിന്റെ ആദ്യപടിയായി ചെയ്യുന്നത് യാത്ര തിരിക്കുന്നതിന് മുന്‍പ് നടത്തുന്നസ്‌ക്രീനിംങ് ആണ്.

    ഇത് നടത്തിയില്ലെങ്കില്‍ സംഭവിക്കുന്നത് യാത്രാ വേളയില്‍ തന്നെ രോഗം കൂടുതല്‍ പേരിലേക്ക് പകരും. ഇതില്‍ പല പ്രവാസികളുടേയും ജീവനാണ് അപകടത്തില്‍ ആവുന്നത്. ദ്യ ഘട്ടത്തില്‍ കേരളത്തിലേക്ക് കൊണ്ട് വന്നവരില്‍ 45% ആളുകളില്‍ രോഗം മാരകമായി ബാധിക്കുന്നതിന് സാധ്യതയുള്ളവരെയാണ്. രോഗബാധയുള്ളവരോടൊപ്പം യാത്ര ചെയ്യുന്നത് വഴി വലിയ അപകടത്തിലാവുന്നുണ്ട് പലരുടേയും ജീവന്‍. ഇത് സാധാരണ നിലയില്‍ അനുവദിക്കാനാവുമോയെന്നും പിണറായി ചോദിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+