കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മകളുടെ വിവാഹത്തിന് പ്രോട്ടോകാൾ ലംഘിക്കാം,മാസ്ക് സർക്കാരിനെ പ്രതിരോധിക്കാൻ അല്ല'

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; സ്വർണകടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നടത്തിയ പ്രതിഷേധത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ.സമരം നടത്തുന്നതിനൊന്നും ആരും എതിരല്ല. പക്ഷെ, അത് നാടിന്‍റെയും സമൂഹത്തിന്‍റെയും നിലനില്‍പ്പുതന്നെ അപകടപ്പെടുത്തിക്കൊണ്ടാകരുത്.നേതാക്കള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അണികള്‍ എങ്കിലും അതിനു തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

ദുഷ്ടപ്രവൃത്തിയാണ്

ദുഷ്ടപ്രവൃത്തിയാണ്

മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ-ഇന്ന് ഒരു മാധ്യമത്തില്‍ ഒരു ഡസന്‍ സ്ഥലത്തെ സമരങ്ങളുടെ ചിത്രം കണ്ടു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് പൊലീസിനു നേരെ പാഞ്ഞടുക്കുകയും അലറിവിളിക്കുകയും ചെയ്യുന്ന ആളുകളുടെ ദൃശ്യങ്ങളുമുണ്ട്. സമരമെന്നാണ് അതിനെ അവര്‍ സ്വയം വിശേഷിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അത് സമരമല്ല, ഈ നാടിനെ മഹാരോഗത്തില്‍ മുക്കിക്കളയാനുള്ള ദുഷ്ടപ്രവൃത്തിയാണ്.

ആരും എതിരല്ല

ആരും എതിരല്ല

സമരം നടത്തുന്നതിനൊന്നും ആരും എതിരല്ല. പക്ഷെ, അത് നാടിന്‍റെയും സമൂഹത്തിന്‍റെയും നിലനില്‍പ്പുതന്നെ അപകടപ്പെടുത്തിക്കൊണ്ടാകരുത്. സ്വന്തം സഹപ്രവര്‍ത്തകരെയും കുടുംബത്തെയും നിയമപാലകരെയും രോഗഭീഷണിയിലാക്കിക്കൊണ്ടാകരുത്. സ്വന്തം ആരോഗ്യനില പണയംവെച്ചു കൊണ്ടാകരുത്.

വലിയ വിപത്തിലേക്ക്

വലിയ വിപത്തിലേക്ക്

സമരങ്ങള്‍ ഉദ്ഘാടനം ചെയ്യാനും മറ്റും വരുന്ന റിവേഴ്സ് ക്വാറന്‍റൈനില്‍ കഴിയേണ്ട നേതാക്കളുടെ ജീവന്‍ അപകടപ്പെടുത്തിക്കൊണ്ടാകരുത്. മാസ്ക് ധരിക്കാതെയും ശാരീരിക അകലം പാലിക്കാതെയും അലറുകയും തുപ്പുകയും കെട്ടിപ്പിടിക്കുകയും പൊലീസുമായി മല്‍പിടുത്തം നടത്തുകയും ചെയ്യുന്ന സമരം നാടിനെ എത്ര വലിയ വിപത്തിലേക്കാണ് നയിക്കുക എന്ന് നേതാക്കള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അണികള്‍ എങ്കിലും അതിനു തയ്യാറാകണമെന്നും മുഖ്യമന്ത്രി കുറിച്ചു.

ഗത്യന്തരമില്ലാതെ

ഗത്യന്തരമില്ലാതെ

സുരേന്ദ്രന്റെ പ്രതികരണം ഇങ്ങനെ-കൊറോണക്കാലത്ത് സാമൂഹ്യ അകലം പാലിക്കാതെ സമരം നടത്തരുതെന്ന സി. പി. എം ഉപദേശം നല്ലതുതന്നെ. യുവജനസംഘടനകൾ ഗത്യന്തരമില്ലാതെ സമരത്തിനിറങ്ങിയതാണ്. എന്നാൽ ടി. പി. ചന്ദ്രശേഖരൻ കൊലക്കേസ്സിലെ പ്രതി കുഞ്ഞനന്തന്റെ ശവസംസ്കാര ചടങ്ങിൽ ഇതു പാലിക്കപ്പെടാതെ പോയതെന്തുകൊണ്ട്?

മകളുടെ വിവാഹത്തിന്

മകളുടെ വിവാഹത്തിന്

മുഖ്യമന്ത്രിയുടെ മകളുടെ വിവാഹസൽക്കാരത്തിൽ മുഖ്യമന്ത്രിയടക്കം ഈ പ്രോട്ടോക്കോൾ പാലിച്ചില്ലെന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തം. കടകമ്പള്ളി സുരേന്ദ്രനടക്കം നിരവധി മന്ത്രിമാർ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പരിപാടികളിൽ പങ്കെടുത്തപ്പോൾ എന്തേ ഈ ആശങ്ക ആരും പ്രകടിപ്പിച്ചില്ല?

പിണറായി മനസിലാക്കണം

പിണറായി മനസിലാക്കണം

മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ ഉയർന്നുവന്ന ഗുരുതരവും വസ്തുതാപരവുമായ ആരോപണങ്ങളിൽ ഒരന്വേഷണവും നടത്തില്ലെന്ന ധിക്കാരത്തോട് പിന്നെ എങ്ങനെ സമരസപ്പെടണമെന്നാണ് സഖാക്കൾ പറയുന്നത്? മാസ്ക് കോവിഡിനെ പ്രതിരോധിക്കാനാണ്. അല്ലാതെ സർക്കാരിനെ പ്രതിരോധിക്കാനല്ലെന്ന് പിണറായി മനസ്സിലാക്കണം.

'ചെന്നിത്തലയോടും മുല്ലപ്പള്ളിയോടും തന്നെ,ജീവിച്ചിരുന്നാലേ തെരഞ്ഞെടുപ്പൊക്കെ മുന്നിലുണ്ടാവൂ''ചെന്നിത്തലയോടും മുല്ലപ്പള്ളിയോടും തന്നെ,ജീവിച്ചിരുന്നാലേ തെരഞ്ഞെടുപ്പൊക്കെ മുന്നിലുണ്ടാവൂ'

പ്രതിഷേധങ്ങളെ അധികാരമുപയോഗിച്ച് അടിച്ചമർത്താമെന്ന ധിക്കാരപരമായ സമീപനം അനുവദിക്കില്ല;എംകെ മുനീർപ്രതിഷേധങ്ങളെ അധികാരമുപയോഗിച്ച് അടിച്ചമർത്താമെന്ന ധിക്കാരപരമായ സമീപനം അനുവദിക്കില്ല;എംകെ മുനീർ

സമ്പർക്കത്തിലൂടെ രോഗം ഉയരുന്നു; കാസർഗോഡ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ!! കർശന നിയന്ത്രണംസമ്പർക്കത്തിലൂടെ രോഗം ഉയരുന്നു; കാസർഗോഡ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ!! കർശന നിയന്ത്രണം

English summary
Pinarayi Vijayan slams protests held on gold smuggling case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X