കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുവിന്റെ അട്ടിപ്പേറവകാശം തന്റെ കക്ഷത്ത് ആരെങ്കിലും വെച്ച് തന്നിട്ടുണ്ടോ? ചെന്നിത്തലയോട് പിണറായി!

Google Oneindia Malayalam News

മഞ്ചേശ്വരം: ഉപതിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ കപടഹിന്ദുവെന്ന് വിളിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മഞ്ചേശ്വരത്ത് വര്‍ഗീയ കാര്‍ഡിറക്കാനുളള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഹിന്ദുവിന്റെ അട്ടിപ്പേറവകാശം തന്റെ കക്ഷത്ത് ആരെങ്കിലും വെച്ച് തന്നിട്ടുണ്ടോ എന്നും പ്രതിപക്ഷ നേതാവിനോട് പിണറായി വിജയന്‍ ചോദിച്ചു.

കൂടത്തായിയിൽ ട്വിസ്റ്റ്! ഭർത്താവ് ഷാജുവിനെയും കൊല്ലാൻ പദ്ധതി, മൂന്നാം വിവാഹത്തിന് ആഗ്രഹമെന്ന് ജോളി!കൂടത്തായിയിൽ ട്വിസ്റ്റ്! ഭർത്താവ് ഷാജുവിനെയും കൊല്ലാൻ പദ്ധതി, മൂന്നാം വിവാഹത്തിന് ആഗ്രഹമെന്ന് ജോളി!

മഞ്ചേശ്വരത്ത് വര്‍ഗീയ കാര്‍ഡിറക്കാനുളള പ്രതിപക്ഷത്തിന്റെ ശ്രമം തിരിച്ചറിയണമെന്നും പിണറായി ആവശ്യപ്പെട്ടത്. പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിന് ചേര്‍ന്ന കാര്യമാണോ അദ്ദേഹം പറഞ്ഞത് എന്നും പിണറായി ചോദിച്ചു. പ്രതിപക്ഷത്തെ പരാജയ ഭീതി പിടികൂടിയിരിക്കുന്നു. മഞ്ചേശ്വരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റേയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

cm

ശങ്കര്‍ റെയെപ്പോലൊരു സ്ഥാനാര്‍ത്ഥി ഹിന്ദുവല്ലെന്നും കപട ഹിന്ദുവാണ് എന്നും പറയാനുളള അല്‍പ്പത്തം പ്രതിപക്ഷ നേതാവിന് എവിടെ നിന്ന് ലഭിച്ചെന്നും മുഖ്യമന്ത്രി ചോദിച്ചു. ഉപതിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ കാലത്തെ തെറ്റ് തിരുത്താനുളള അവസരമായാണ് ജനം കാണുന്നത് എന്നും പാലായില്‍ അതാണ് സംഭവിച്ചതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് വോട്ടുകളില്‍ വര്‍ധവ് ഉണ്ടാവുകയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

 'ഷീല ദീക്ഷിതിന്റെ മരണത്തിന് ഉത്തരവാദി പിസി ചാക്കോ', മകന്റെ കത്ത്! ദില്ലി കോൺഗ്രസിൽ പൊട്ടിത്തെറി 'ഷീല ദീക്ഷിതിന്റെ മരണത്തിന് ഉത്തരവാദി പിസി ചാക്കോ', മകന്റെ കത്ത്! ദില്ലി കോൺഗ്രസിൽ പൊട്ടിത്തെറി

മുകളില്‍ നിന്ന് കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയല്ല ശങ്കര്‍ റെ. ഇവിടെ ഹെഡ്മാസ്റ്ററായി പഠിപ്പിച്ച് നടന്ന ആളാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിശ്വാസി ആയതാണ് ഇവരുടെ പ്രശ്‌നം. ഇവിടെ കൂടിയിരിക്കുന്ന ജനങ്ങളില്‍ ബഹുഭൂരിപക്ഷവും വിശ്വസികളല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. മഞ്ചേശ്വരത്തെ വോട്ടര്‍മാര്‍ എങ്ങനെയാണ് പ്രതികരിക്കാന്‍ പോകുന്നത് എന്ന ബിജെപിക്കും യുഡിഎഫിനും അറിയാം. അതുകൊണ്ടാണ് രാഷ്ട്രീയം പറയാതെ സ്ഥാനാര്‍ത്ഥിയെ വ്യക്തിപരമായി ആക്രമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

English summary
Pinarayi Vijayan slams Ramesh Chennithala at Manjeswar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X