കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിച്ച് സമരം നടത്തുന്നവര്‍ക്ക് താക്കീത്; അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിച്ച് നടത്തുന്ന സമരം എന്തിന്റെ പേരിലായാലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ കൊവിഡ് സാഹചര്യത്തെകുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഇത് പ്രതിപക്ഷത്തിനടക്കം വലിയ താക്കീതാണ്.

തിരുവനന്തപുരത്തെ സ്വര്‍ണ്ണകടത്തുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കവെ മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം സംസ്ഥാനത്താകമാനം വലിയ പ്രതിഷേധ പരിപാടികള്‍ നടന്നുവരിയകയാണ്. സംഭവത്തില്‍ പൊലീസ് ലാത്തി ചാര്‍ജും ഗ്രാനേഡും വരെ ഉപയോഗിക്കേണ്ട സ്ഥിരാ വിശേഷമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയത്.

pinarayi vijayan

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നുവെന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതിന് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. എന്നാല്‍ അതിന്റെ തുടര്‍ച്ചായി ഇന്നും സംസ്ഥാനത്ത് ചില കേന്ദ്രങ്ങളില്‍ സുരക്ഷാ മുന്‍കരുതലുകളേയും നിയന്ത്രണങ്ങളേയും കൂട്ടാക്കാതെ സമരം നടക്കുകയാണെന്നും അത് എന്തിന്റെ പേരിലായാലും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രകൃതി ദുരന്തങ്ങളും മറ്റും വന്നപ്പോള്‍ മറ്റെല്ലാം മാറ്റിവെച്ച് പ്രതിരോധത്തിന് ഒന്നിച്ചിറങ്ങിയ നാടാണ് നമ്മുടേത്. കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് നടത്തുന്ന സമരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും നേതൃത്വം നല്‍കുന്നതും കുറ്റകരമാമെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമ്പര്‍ക്ക കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ബ്രേക്ക് ദ ചെയിന്‍ ശക്തമായി മുന്നോട്ട് കൊണ്ട് വരാന്‍ സാധിക്കണമെന്നും സാമൂഹിക അകലം കര്‍ശനമായി പാലിക്കാന്‍ ആകണമെന്നും പൊതുഇടങ്ങളില്‍ മാസ്‌കിന്റെ ഉപയോഗം പ്രധാനപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Recommended Video

cmsvideo
കൊവിഡ്: പൊന്നാനിയില്‍ കാര്യങ്ങള്‍ കൈവിടുന്നു | Oneindia Malayalam

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 488 പേര്‍ക്കാണ്. കേരളത്തില്‍ ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന് പ്രതിദിന നിരക്കാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറില്‍ 2 പേര്‍ കൊവിഡ് വൈറസ് ബാധമൂലം മരിക്കുകകയും ചെയ്തു. എറണാകുളം, തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്. ഇന്നത്തെ രോഗികളില്‍ 234 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. 167 പേര്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും 74 പേരാണ് വന്നത്. 143 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേരുടെ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ആലപ്പുഴ ജില്ലയില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍-87. തിരുവനന്തപുരം 6, കൊല്ലം 26, പത്തനംതിട്ട 43, ഇടുക്കി 4, കോട്ടയം 6, ആലപ്പുഴ 11, എറണാകുളം 3, തൃശൂര്‍ 17 ,പാലക്കാട് 7, മലപ്പുറം 15, കോഴിക്കോട് 4,കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ഇന്ന് ജില്ല തിരിച്ച് കോവിഡ് മുക്തരായവരുടെ എണ്ണം.

 'ബിജെപിയുടെ സഹമന്ത്രിയെ കാണാനില്ല, അധ്യക്ഷൻ മുങ്ങിയ മട്ടാണ്; കള്ളകഥകളും കലാപനീക്കവും കരുതിയിരിക്കുക' 'ബിജെപിയുടെ സഹമന്ത്രിയെ കാണാനില്ല, അധ്യക്ഷൻ മുങ്ങിയ മട്ടാണ്; കള്ളകഥകളും കലാപനീക്കവും കരുതിയിരിക്കുക'

സ്വപ്‌ന സുരേഷ് എന്‍ഐഎ വലയില്‍; 6 മാസം പുറംലോകം കാണില്ല, അന്വേഷണം ഫൈസല്‍ ഫരീദിലേക്ക്സ്വപ്‌ന സുരേഷ് എന്‍ഐഎ വലയില്‍; 6 മാസം പുറംലോകം കാണില്ല, അന്വേഷണം ഫൈസല്‍ ഫരീദിലേക്ക്

സരിത്തിനെ ചോദ്യം ചെയ്യുന്നു, ഫൈസല്‍ ഫരീദിനായി വല വിരിച്ച് എന്‍ഐഎ, സ്വപ്‌നയെ കസ്റ്റഡിയിലെടുത്തോ?സരിത്തിനെ ചോദ്യം ചെയ്യുന്നു, ഫൈസല്‍ ഫരീദിനായി വല വിരിച്ച് എന്‍ഐഎ, സ്വപ്‌നയെ കസ്റ്റഡിയിലെടുത്തോ?

English summary
Pinarayi Vijayan Slams those who Protest with Violating Covid-19 Protocol
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X