മുഖ്യമന്ത്രിയുടെ മകന് അയച്ച ഇഡി നോട്ടീസിന് പിന്നീട് സംഭവിച്ചത്; എന്താണ് കേരളത്തില്‍ നടക്കുന്നത്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് വിവേക് കിരണിന് ഇഡി അയച്ച നോട്ടീസ് വിവരങ്ങള്‍ പുറത്ത്. 2013 ഫെബ്രുവരി 14ന് ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വിവാദമായ ലൈഫ് മിഷന് അഴിമതിയുമായി ബന്ധപ്പെട്ടാണ് നോട്ടീസ് എന്നാണ് പറയപ്പെടുന്നത്. ഈ കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അറസ്റ്റിലായ ദിവസമാണ് വിവേക് കിരണനോട് ഹാജാരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ കേസുകളാണ് സാധാരണ കേന്ദ്ര ഏജന്‍സിയായ ഇഡി അന്വേഷിക്കുക. ലൈഫ് മിഷന് കേസില്‍ വിവേക് കിരണിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഇതുവരെ വ്യക്തമല്ല. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് നേരത്തെ ഒരു കേസുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ മകന്റെ പേരും സജീവ ചര്‍ച്ചയാകുകയാണ്.

വിവേക് കിരണിന് നോട്ടീസ് അയച്ചിരിക്കുന്നത് ക്ലിഫ് ഹൗസിലെ വിലാസത്തിലാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാണ് തിരുവനന്തപുരത്തെ ക്ലിഫ് ഹൗസ്. നോട്ടീസ് പ്രകാരം വിവേക് കിരണ്‍ കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരായില്ല എന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. പിന്നീട് എന്താണ് സംഭവിച്ചത് എന്നും അവ്യക്തമായി തുടരുന്നു.
ഇഡിയുടെ നോട്ടീസ് ലഭിക്കുന്ന വ്യക്തി, ആവശ്യപ്പെടുന്ന തിയ്യതിയില്‍ ഹാജരാകുകയാണ് ചെയ്യുക. അല്ലെങ്കില്‍ തടസം വിശദമാക്കി മറ്റൊരു തിയ്യതി ആവശ്യപ്പെടും. ഇഡി പുതിയ നോട്ടീസ് അയക്കുകയും ചെയ്യും. അല്ലെങ്കില്‍ നോട്ടീസ് ലഭിക്കുന്ന വ്യക്തി കോടതിയെ സമീപിച്ച് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ തടയാന്‍ ശ്രമിക്കും. എന്നാല്‍ വിവേക് കിരണിന് അയച്ച നോട്ടീസിന് എന്താണ് പിന്നീട് സംഭവിച്ചത് എന്ന് വ്യക്തമല്ല.
പിണറായി എന്‍ഡിഎ മുഖ്യമന്ത്രിയാണോ?
പിണറായി വിജയന് എന്‍ഡിഎ മുഖ്യമന്ത്രിയാണോ എന്ന ചോദ്യമാണ് വിവേക് കിരണിനെതിരായ നോട്ടീസ് സംബന്ധിച്ച പ്രതികരണത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് ഉന്നയിച്ചത്. ഇഡിയുടെ നടപടിയിലാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് അറസ്റ്റിലായത്. ഇന്ത്യ സഖ്യത്തിലെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം എന്ന് മുരളീധരന് ചൂണ്ടിക്കാട്ടി. അരവിന്ദ് കെജ്രിവാളിന്റെ കാര്യവും അദ്ദേഹം സൂചിപ്പിച്ചു.
ദേശീയതലത്തില്‍ ഇന്ത്യ സഖ്യത്തിലെ മുഖ്യമന്ത്രിയായി കണക്കാക്കുന്ന വ്യക്തിയാണ് പിണറായി വിജയന്. മുഖ്യമന്ത്രിയുടെ മകന് അയച്ച നോട്ടീസിന് എന്ത് സംഭവിച്ചു എന്ന് ആര്‍ക്കും അറിയില്ല. എന്താണ് കേരളത്തില്‍ നടക്കുന്നത്. ഇതേ കാലത്താണ് ഹേമന്ത് സോറനെയും പിന്നീട് കെജ്രിവാളിനെയും അറസ്റ്റ് ചെയ്തത്. പിണറായി വിജയന് എന്‍ഡിഎ സഖ്യത്തിലെ മുഖ്യമന്ത്രിയാണോ എന്നും മുരളീധരന് ചോദിച്ചു.
-
അന്തിമ പോളിങ് ശതമാനവും ‘സീൽ’ ചെയ്തോ! കണക്കാക്കുന്നത് ഇങ്ങനെ... -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം












Click it and Unblock the Notifications