Get Updates
Get notified of breaking news, exclusive insights, and must-see stories!

അത് കേരളത്തില്‍ നടപ്പിലാക്കാന്‍ സൗകര്യപ്പെടില്ല; സര്‍ക്കാറിന്‍റെ പ്രതിബദ്ധത ഭരണഘടനാ മൂല്യങ്ങളോടാണ്

തിരുവനന്തപുരം: രാജ്യത്തെ മതരാഷ്ട്രമാക്കാനുള്ള ശ്രമമാണ് ആര്‍എസ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷതക്ക് വേണ്ടി കേരളത്തില്‍ നിന്ന് ഉയരുന്നത് ഒരേ സ്വരമാണ്. ജാതി ഭേദവും മതവിദ്വേഷവും ഒരു ഘട്ടത്തിലും കേരളത്തെ ബാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഭരണ-പ്രതിപക്ഷ സംയുക്ത പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ആര്‍എസ്എസിന്‍റെ ശ്രമത്തെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. ന്യൂനപക്ഷ വിഭാഗത്തെ പൗരന്‍മാരല്ലെന്ന് പ്രഖ്യാപിച്ചാല്‍ അത് കേരളത്തില്‍ നടപ്പിലാക്കാന്‍ സൗകര്യപ്പെടില്ല. കേന്ദ്രം പാസാക്കുന്ന ഒരു നിയമം നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയുമോയെന്നാണ് ചിലരുടെ ചോദ്യം. എന്നാല്‍ സര്‍ക്കാറിന്‍റെ പ്രതിബദ്ധത ഭരണഘടന മുന്നോട്ട് വെക്കുന്ന മൂല്യങ്ങളോടാണ്. അല്ലാതെ ആര്‍എസ്എസ് സൃഷ്ടിക്കുന്ന അജണ്ടകളോടല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

 trivandrum

രാജ്യത്തെ ഒരു പ്രത്യേക മാര്‍ഗത്തിലൂടെ തിരിച്ചു വിടാനാണ് ആര്‍‌എസ്എസ് ശ്രമിക്കുന്നത്. ഒരു മതനിരപേക്ഷ രാജ്യമായ ഇന്ത്യയിലാണ് പൗരത്വ നിയമം പാസാക്കിയത്. ഇതിനെതിരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്. ആ പ്രതിഷേധത്തില്‍ കേരളം ഒറ്റക്കെട്ടായി അണിനിരക്കുന്നുവെന്ന സന്ദേശം നല്‍കുന്നതാണ് ഈ കൂട്ടായ്മയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭേദഗതിക്കെതിരെ സംസ്ഥാനത്തിന്റെ യോജിച്ച സ്വരം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഭരണപ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് അണിനിരക്കുന്നത്. ധര്‍ണ്ണയില്‍ മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരും പ്രതിപക്ഷനേതാവും എല്‍ഡിഎഫിലെയും യുഡിഎഫിലെയും വിവിധ നേതാക്കളും പങ്കെടുക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+